ദര്‍ശന രാജേന്ദ്രന്‍ മുതല്‍ അന്ന ബെന്‍ വരെ, 2020ല്‍ ഭാവി പ്രതീക്ഷകളായി മാറിയ യുവതാരങ്ങള്‍
മലയാള സിനിമയില്‍ സീനിയര്‍ താരങ്ങള്‍ക്കൊപ്പം യുവതലമുറയും തിളങ്ങിയ ഒരു വര്‍ഷമായിരുന്നു 2020. താരങ്ങളെല്ലാം ശ്രദ്ധേയ പ്രകടനമാണ് സിനിമകളില്‍ കാഴ്ചവെച്ചത്. മുന്‍നിര താരങ്ങള്‍ക്കൊപ്പം യുവനടീനടന്മാരുടെ പ്രകടങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് മിക്കവരും ഈ വര്‍ഷം മലയാളത്തില്‍ തിളങ്ങിയത്. യുവപ്രതിഭകള്‍ക്കൊപ്പം നിരവധി പുതുമുഖ സംവിധായകരും ഈ വര്‍ഷം മോളിവുഡില്‍ വിജയ ചിത്രങ്ങള്‍ ഒരുക്കി വരവറിയിച്ചു.
ഒടിടി റിലീസ് വഴിയാണ് കൂടുതല്‍ യുവതാരങ്ങളും ഈ വര്‍ഷം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. ഇക്കൊല്ലം മികച്ച പ്രകടനം കാഴ്ചവെച്ച പുതിയ താരങ്ങളെല്ലാം തന്നെ മലയാള സിനിമയിലെ ഭാവി പ്രതീക്ഷകളായി മാറിയിരുന്നു. അതേസമയം ഈ വര്‍ഷം മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ചില യുവതാരങ്ങളെ കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ...

മായാനദി എന്ന ചിത്രത്തിലൂടെയാണ് ദര്‍ശന രാജേന്ദ്രന്‍ മോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ കൂടെ, വിജയ് സൂപ്പറും പൗര്‍ണമിയും, വൈറസ് തുടങ്ങിയ സിനിമകളിലും നടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഈ വര്‍ഷം സീ യൂ സൂണ്‍ എന്ന ചിത്രത്തിലാണ് മികച്ച പ്രകടനം കാഴ്ചവെച്ച് നടി പ്രേക്ഷക പ്രശംസ നേടിയത്. സീ യൂ സൂണിലെ കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന ബെന്‍. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. കുമ്പളങ്ങിക്ക് പിന്നാലെ ഹെലന്‍ എന്ന രണ്ടാം ചിത്രത്തിലൂടെയും അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. തുടര്‍ന്ന് ഈ വര്‍ഷം ഇറങ്ങിയ കപ്പേള എന്ന ചിത്രത്തിലും ഗംഭീര പ്രകടനമാണ് അന്ന ബെന്‍ കാഴ്ചവെച്ചത്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത സിനിമയില്‍ ജെസി എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയത്.

കപ്പേളയിലെ തന്നെ പ്രകടനത്തിലൂടെ റോഷന്‍ മാത്യൂവും യുവതാരങ്ങളില്‍ ഈ വര്‍ഷം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ചിത്രത്തില്‍ വിഷ്ണു എന്ന നെഗറ്റീവ് ഷേഡുളള കഥാപാത്രമായിട്ടാണ് റോഷന്‍ എത്തിയത്. പിന്നാലെ സീയൂ സൂണ്‍ എന്ന മഹേഷ് നാരായണന്‍ ചിത്രവും നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ ഫഹദ് ഫാസില്‍, ദര്‍ശന തുടങ്ങിയവര്‍ക്കൊപ്പം ഗംഭീര പ്രകടനമാണ് റോഷനും കാഴ്ചവെച്ചത്.

തെലുങ്കിലൂടെ അരങ്ങേറ്റം കുറിച്ച കല്യാണി പ്രിയദര്‍ശന്‌റെ ആദ്യ മലയാള ചിത്രം ഈ വര്‍ഷമാദ്യം ആണ് പുറത്തിറങ്ങിയത്. വരനെ ആവശ്യമുണ്ട് എന്ന് അനൂപ് സത്യന്‍ ചിത്രത്തില്‍ നിഖിത എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയത്. ആദ്യ മലയാള സിനിമയെന്ന നിലയില്‍ തന്‌റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ നടി വിസ്മയിപ്പിച്ചിരുന്നു. ചിത്രത്തില്‍ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന തുടങ്ങിയവര്‍ക്കൊപ്പം കല്യാണിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച തുടക്കമാണ് പുതിയ താരമാണ് ദേവ് മോഹന്‍ ലഭിച്ചത്. ചിത്രത്തിലെ സൂഫി എന്ന ടൈറ്റില്‍ കഥാപാത്രം നടന്റെ കരിയറില്‍ വഴിത്തിരിവായി മാറി. സൂഫിയായി ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് നടന്‍ അഭിനയിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ദേവ് മലയാള സിനിമയിലെ ഭാവിപ്രതീക്ഷയായി മാറി.

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ ഗ്രേസ് ആന്റണിക്ക് കുമ്പളങ്ങി നൈറ്റ്‌സാണ് കരിയറില്‍ വഴിത്തിരിവായത്. കുമ്പളങ്ങിക്ക് പിന്നാലെ മോളിവുഡിലെ മുന്‍നിര നായികാ നടിയായും ഗ്രേസ് മാറി. ഈ വര്‍ഷം ഹലാല്‍ ലവ് സ്‌റ്റോറിയിലും ശ്രദ്ധേയ പ്രകടനമാണ് ഗ്രേസ് കാഴ്ചവെച്ചത്. ലഭിച്ച അവസരങ്ങളെല്ലാം നന്നായി വിനിയോഗിച്ചതോടെ ഗ്രേസും മോളിവുഡിലെ പുത്തന്‍ താരോദയമായി മാറി.


Click it and Unblock the Notifications