ഭാര്യ എന്നെ മനസിലാക്കുന്നു; രേണുവിനും എനിക്കും ഷൂട്ട് ചെയ്യുമ്പോൾ ടെൻഷനുണ്ടായിരുന്നു: ദാസേട്ടൻ കോഴിക്കോട്

സോഷ്യൽ മീ‍ഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് രേണു സുധിയും ദാസേട്ടൻ കോഴിക്കോടും. ഇരുവരും ഒരുമിച്ചുള്ള ഇൻസ്റ്റ​ഗ്രാം റീലിന് ലക്ഷക്കണക്കിനാണ് വ്യൂവേഴ്സ്. പ്രശംസകൾക്കൊപ്പം രേണുവിന് നേരെ കടുത്ത സൈബറാക്രമണവും വന്നു. ഭർത്താവ് മരിച്ച രേണു ഇഴുകി ചേർന്ന് അഭിനയിക്കരുതായിരുന്നെന്നാണ് കുറ്റപ്പെ‌ടുത്തലുകൾ. മോശം കമന്റുകൾക്ക് രേണു തക്കതായ മറുപടി നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് രേണുവിപ്പോൾ. ദാസേട്ടൻ കോഴിക്കോടും രേണുവും ചർച്ചയായിരിക്കെ ഇരുവരും ഒരുമിച്ച് നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സോഷ്യൽ മീഡിയയിലെ ചർച്ചകളും ​ഗോസിപ്പുകളുമൊന്നും തന്റെ ഭാര്യയെ ബാധിച്ചിട്ടില്ലെന്ന് ദാസേട്ടൻ കോഴിക്കോട് പറയുന്നു. മഴവിൽ കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. എന്റെ ഭാര്യ ടീച്ചറാണ്. മൂന്ന് പിള്ളേരുണ്ട്. രണ്ട് ആൺകുട്ടികളും ഒരു പെണ്ണുമാണ്. എന്റെ ഭാര്യ എന്നെ മനസിലാക്കുന്നു. ഞാൻ ഒരു ആക്ടറാണെന്ന് അവൾക്കറിയാം. എന്റെ എല്ലാ റീലുകളും ഭാര്യയെ കാണിക്കാറുണ്ട്. അഭിനയം അഭിനയമാണെന്നും ദാസേട്ടൻ ചൂണ്ടിക്കാ‌ട്ടി.

Dasettan Kozhikode  Renu Sudhi

പണ്ടേ ഞാൻ നെ​ഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകാറില്ല. അതുകൊണ്ടായിരിക്കും തനിക്ക് ഉയർച്ചയുണ്ടായതെന്ന് കരുതുന്നു. രേണുവിനൊപ്പം വീഡിയോ ചെയ്യുമ്പോൾ നെ​ഗറ്റീവ് കമന്റുകൾ വരുമെന്ന് അറിയാമായിരുന്നു. രേണു നന്നായി അഭിനയിക്കുന്ന ആളാണെന്ന് ദാസേട്ടൻ പറയുന്നു. ദാസേട്ടൻ തനിക്ക് സഹോദരനെ പോലെയാണെന്ന് രേണുവും അഭിമുഖത്തിൽ പറയുന്നുണ്ട്.

ചാന്തുപൊട്ട് എന്ന സിനിമയിലെ ചാന്തുകുട‌ഞ്ഞൊരു എന്ന​ ​ഗാനമാണ് വീഡിയോയ്ക്ക് രേണുവും സുധിയും തെരഞ്ഞെടുത്തത്. ഇരുവരും ​ഗാനരം​ഗത്തിൽ തകർത്തഭിനയിക്കുകയും ചെയ്തു. ഷൂട്ടിം​ഗ് സമയത്തെ അനുഭവങ്ങളും രേണുവും ദാസേട്ടനും പങ്കുവെച്ചു. ഡ്രോൺ ക്യാമറ വെക്കുമ്പോൾ തൊട്ടടുത്ത് സംവിധായകരൊന്നും ഉണ്ടാകില്ല. ദൂരെയാണ് നിൽക്കുക. ഷോ‌ട്ടിൽ മൂന്ന് തവണ മലക്കം മറിയണമെന്ന് അവർ പറഞ്ഞു. നാലാമത് മലക്കം മറിഞ്ഞാൽ ക‌ടലിലാണ്. രേണുവാണെങ്കിൽ 38 കിലോയാണ്. അവളെ തിര കൊണ്ട് പോകും. ഞങ്ങൾക്ക് ‌ടെൻഷനുണ്ടായിരുന്നെന്നും ദാസേട്ടൻ പറയുന്നു. ‌

Dasettan Kozhikode  Renu Sudhi

സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് ദാസേട്ടൻ കോഴിക്കോട്. ഇദ്ദേഹത്തിന്റെ മിക്ക വീഡിയോകളും വെെറലാകാറുണ്ട്. മുൻ വീഡിയോകളേക്കാളധികം രേണുവിനൊപ്പമുള്ള റീൽ ചർച്ചയാകുന്നുണ്ട്. ഇത്രയും ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദാസേട്ടൻ പറയുന്നത്. രേണുവിനെക്കുറിച്ചുള്ള കമന്റുകളാണ് കൂടുതലും.

രേണുവിന്റെ ഭർത്താവായിരുന്ന നടൻ കൊല്ലം സുധി കോമഡി ഷോകളിലൂടെയാണ് ശ്രദ്ധ നേടിയത്. 2023 ലാണ് വാഹനാപകടത്തിൽ കൊല്ലം സുധിയുടെ മരണം. വാഹനാപകടത്തിൽ മരിച്ചത്. അപ്രതീക്ഷിത മരണം ഏവരെയും ഞെട്ടിച്ചു. ഭർത്താവിന്റെ മരണം രേണുവിനെ ഉലച്ചു. അടുത്ത കാലത്താണ് രേണു ഫോ‌ട്ടോഷൂട്ടും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമായത്. കരഞ്ഞ് കൊണ്ടിരുന്നാൽ ആരും തന്നെ സഹായിക്കാൻ വരില്ലെന്നും സ്വന്തം പ്രയത്നത്തിൽ ജീവിതത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് രേണു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റൊരു വിവാഹത്തിന് താനിപ്പോൾ തയ്യാറല്ലെന്നും സുധി ചേട്ടന്റെ ഓർമകളിലാണ് താനിപ്പോഴുമെന്നും രേണു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ മോശം കമന്റുകൾക്ക് മറുപടി നൽകാറില്ലായിരുന്നു. എന്നാലിപ്പോൾ മോശം കമന്റുകൾക്ക് തക്കതായ മറുപടി നൽകാറുണ്ടെന്ന് രേണു വ്യക്തമാക്കിയിട്ടുണ്ട്. സുധി ചേട്ടനെ മറന്ന് മറ്റൊരു ജീവിതത്തിന് ഇത് വരെ തോന്നിയിട്ടില്ലെന്നാണ് രേണു പറയുന്നുത്. രേണുവിന്റെ സോഷ്യൽ മീഡിയ പ്രൊഫെെൽ പിക്ചർ ഇപ്പോഴും കൊല്ലം സുധിയാണ്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X