For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛന്റെ മോള് തന്നെ...'; ദിലീപിന്റെ കൈകളിൽ കുഞ്ഞ് മീനാക്ഷി, ശ്രദ്ധനേടി പിറന്നാൾ ആശംസ ചിത്രം!

  |

  അമ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന് നടൻ ദിലീപ്. അടുത്തിടെയാണ് സിനിമയിലെത്തിയതിന്റെ മുപ്പത് വർഷം ദിലീപ് ആഘോഷിച്ചത്. ആരുടേയും സഹായമോ പിന്തുണയോ ഇല്ലാതെയാണ് ദിലീപ് മുപ്പത് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാ​ഗമായി നിൽക്കുന്നത്.

  സഹസംവിധായകനായി തുടങ്ങി ഇപ്പോൾ നടനും നിർമാതാവും വിതരണക്കാരനും തിയേറ്റർ ഉടമയുമെല്ലാമാണ് ദിലീപ്. ഒപ്പം ഇന്ത്യയ്ത്ത് അകത്തും പുറത്തും സ്ഥാപനങ്ങളും ദിലീപിന് സ്വന്തമായിട്ടുണ്ട്.

  Also Read: തീർച്ചയായും അയാളെ മിസ് ചെയ്യുന്നുണ്ട്, ആ വികാരം ഇല്ലെന്ന് പറയാൻ പറ്റില്ല! പക്ഷെ..; അഭയ ഹിരൺമയി പറയുന്നു

  മിമിക്രിയിലൂടെയാണ് ദിലീപ് കലാ ജീവിതം തുടങ്ങിയത്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ദിലീപിന് ആശംസകൾ നേർന്ന് മകൾ മീനാക്ഷി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  അച്ഛൻ ദിലീപിനൊപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രമാണ് മീനാക്ഷി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. എല്ലാ വർഷവും ദിലീപിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രങ്ങൾ‌ മീനാക്ഷി പങ്കുവെക്കാറുണ്ട്.

  Also Read: സിനിമകളിൽ മരിക്കുന്ന സീൻ ഷൂട്ട് ചെയ്താൽ ഉടനെ ചെയ്യുന്നത്; അന്ധവിശ്വാസത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

  ഇത്തവണ പങ്കുവെച്ച ചിത്രത്തിൽ കൈക്കുഞ്ഞായ മീനാക്ഷിയും ദിലീപുമാണുള്ളത്. ചിത്രം ‌വൈറലായതോടെ നിരവധി പേരാണ് ദിലീപിന് പിറന്നാൾ ആശംസകൾ‌ നേർ‌ന്നു അച്ഛന്റേയും മകളുടേയും വർഷങ്ങൾ പഴക്കമുള്ള ചിത്രത്തെ പ്രശംസിച്ചും എത്തുന്നത്.

  'അച്ഛന്റെ മോള് തന്നെ...' എന്നാണ് ചിലർ ഇരുവരുടേയും മുഖ സാദൃശ്യത്തെ പ്രശംസിച്ച് കമന്റായി കുറിച്ചത്. അച്ഛൻ ദിലീപിന് മുടങ്ങാതെ പിറന്നാൾ ആശംസകൾ നേർന്ന് മീനാക്ഷി എത്താറുണ്ട്.

  Also Read: തെലുങ്കിൽ വേറൊരു സിനിമയ്ക്കും വിളിക്കില്ല, പലരും എന്നെ ഉപദേശിച്ചിരുന്നു; ഐശ്വര്യ ലക്ഷ്മി

  മുമ്പൊക്കെ ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോൾ കമന്റ് ബോക്സ് മീനാക്ഷി ഓഫാക്കാറുണ്ടായിരുന്നു. മുമ്പൊക്കെ ആ കമന്റ് ബോക്സിൽ സൈബർ ബുള്ളിയിങിന് സമാനമായ കമന്റുകൾ നിറയുമായിരുന്നു.

  ഇതോടെയാണ് തനിക്ക് പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ‌ മീനാക്ഷി തന്റെ സോഷ്യൽ‌മീഡിയ പേജിന്റെ കമന്റ് ബോക്സ് ഓഫാക്കി ഇടുന്നത്. ഇത്തവണ പക്ഷെ കമന്റ് ബോക്സ് താരപുത്രി ഓഫാക്കിയിരുന്നില്ല.

  മാത്രമല്ല ചീത്ത പറഞ്ഞും ആക്ഷേപിച്ചുള്ള കമന്റുകളും ഇത്തവണ ആരും കുറിച്ചിട്ടുമില്ല. എല്ലാ കമന്റുകളും ദിലീപിന് ആശംസകൾ നേർന്നുള്ളതും അച്ഛൻ-മകൾ കോമ്പോയെ പ്രശംസിച്ചുള്ളതുമാണ്.

  നടി മഞ്ജു വാര്യരുമായുള്ള വിവാഹ ജീവിതം ദിലീപ് അവസാനിപ്പിച്ചപ്പോൾ മീനാക്ഷി സ്വന്തമായി എടുത്ത തീരുമാനമായിരുന്നു താൻ അച്ഛനൊപ്പം ജീവിച്ചോളമെന്നത്.

  ദിലീപ് രണ്ടാമത് നടി കാവ്യാ മാധവനെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചപ്പോഴും മീനാക്ഷി പർണ്ണ പിന്തുണ നൽകി. ദിലീപ്-കാവ്യ മാധവൻ ബബന്ധത്തിലും ഒരു മകളുണ്ട് മഹാലക്ഷ്മി.

  മീനാക്ഷിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. മലയാള സിനിമ തുടർ പരാജയങ്ങളിലേക്ക് കൂപ്പുകുത്തിയ പല സന്ദർഭങ്ങളിലും തിയ്യേറ്ററിൽ നിന്നും അകന്ന് നിന്ന കുടുംബ പ്രേക്ഷകരെ ദിലീപ് സിനിമകളായിരുന്നു തിരികെ കൊണ്ട് വന്ന് സിനിമാ മേഖലയ്ക്ക് ഉണർവ് നൽകിയിരുന്നത്.

  മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളേയും അണിനിരത്തി ഒരു സിനിമയൊരുക്കാൻ ധൈര്യം കാണിച്ച ഏക നടനും ദിലീപാണ്. ഏറ്റവും കൂടുതൽ പണം വാരി ചിത്രങ്ങൾ ദിലീപിന്റേതായി തുടർച്ചയായി റിലീസ് ചെയ്തിരുന്ന കാലമുണ്ടായിരുന്നു.

  ഫെസ്റ്റിവൽ സീസണുകളിൽ ദിലീപ് സിനിമകൾക്ക് വലിയ ഡിമാന്റായിരുന്നു. കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. വോയ്സ് ഓഫ് സത്യനാഥനാണ് റിലീസിന് തയ്യാറെടുക്കുന്ന സിനിമ.

  രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്രയുടെ ഫസ്റ്റ്ലുക്ക് പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

  അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ തരംഗമായി കഴിഞ്ഞു.

  Read more about: meenakshi dileep
  English summary
  Daughter Meenakshi Wishes Father Dileep On His Birthday, Photos Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X