അഖിലിനേക്കാൾ ഒമ്പത് വയസ് കൂടുതൽ, കോടികൾ ആസ്തിയുള്ള വ്യവസായിയുടെ മകൾ, നടിയും പെയിന്ററുമായ സൈനബ്!

ഇനിയങ്ങോട്ട് കുറച്ച് മാസങ്ങൾ മെ​ഗാസ്റ്റാർ നാ​ഗാർജുനയുടെ വീട്ടിൽ തുടരെ തുടരെ ആഘോഷങ്ങളാണ്. കാരണം നാ​ഗാർജുനയുടെ രണ്ട് മക്കളും അവർ ആ​ഗ്രഹിച്ചതുപോലൊരു ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ്. മൂത്ത മകൻ നാ​ഗചൈതന്യയ്ക്ക് പിന്നാലെ രണ്ടാമൻ അഖിൽ അക്കിനേനിയും വിവാ​ഹിതനാകാൻ പോകുന്നു. കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ മകന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നാ​ഗാർജുനയും ഭാര്യ അമലയും സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്.

ചിത്രകാരിയായ സൈനബ് റാവ്ജിയാണ് അഖിലിന്റെ ഭാവി വധു. ഇരുവരുടെയും പ്രണയ വിവാഹമാണ്. ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റാവ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ അതിയായ സന്തോഷമുണ്ട്. സൈനബിന് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് നാഗാർജുന എക്സിൽ കുറിച്ചത്.

Akhil Akkineni Zainab Ravdjee

അഖിൽ അക്കിനേനിയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം പങ്കുവെച്ചുക്കൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിരുന്നു. എന്റെ ജീവിത സഖിയെ ഞാൻ കണ്ടെത്തി. സൈനബുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു... എന്ന അടികുറിപ്പോടൊപ്പം ഇരുവരും ചേർന്നുള്ള മനോഹര ചിത്രങ്ങളും അഖിൽ പങ്കുവെച്ചിരുന്നു.

അഖിലിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ മുതൽ ആരാധകരെല്ലാം ആരാണ് സൈനബ് റാവ്ജി എന്നാണ് സോഷ്യൽമീഡിയയിൽ തിരയുന്നത്. സമൂ​ഹമാധ്യമങ്ങളിൽ അക്കൗണ്ടുണ്ടെങ്കിലും അവിടെയും സ്വകാര്യതയ്ക്ക് വില കൽപ്പിക്കുന്ന സൈനബ് അക്കൗണ്ട് പ്രൈവറ്റാക്കി സൂക്ഷിച്ചിരിക്കുകയാണ്.

ബയോയിലുള്ള വിവരങ്ങൾ മാത്രമെ ആരാധകർക്ക് അറിയാൻ സാധിച്ചുള്ളു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇരുവരുടെയും വിവാഹം അടുത്ത വർഷമായിരിക്കും എന്നാണ്. സൈനബ് റാവ്ജിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം...

വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടപ്പോൾ അഖിൽ സോഷ്യൽമീഡിയ അക്കൗണ്ടിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. ആദ്യമായാണ് അത്തരമൊരു പ്രവൃത്തി അഖിലിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ താരപുത്രനിലെ മാറ്റത്തിന് കാരണമെന്താണെന്നത് ആരാധകർക്കിടയിലും ചർച്ചയായി.

പിന്നീടാണ് സൈനബിനെ അവഹേളിച്ചും പരിഹസിച്ചും കമന്റുകൾ വരുന്നത് തടയാനാണ് നടൻ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ആരാധകർക്ക് മനസിലായത്. അഖിലിനേക്കാൾ ഒമ്പത് വയസ് കൂടുതലാണ് ഭാവി വധു സൈനബിന്. അഖിൽ അടുത്തിടെയാണ് മുപ്പതിലേക്ക് കടന്നത്.

സൈനബിന്റെ പ്രായം മുപ്പത്തിയൊമ്പതാണ്. വരനേക്കാൾ പ്രായക്കൂടുതലുള്ള വധു സൗത്ത് ഇന്ത്യൻസിന് ഉൾക്കൊള്ളാനാവാത്ത ഒന്നാണ്. അത് മനസിലാക്കിയതുകൊണ്ടാകും അഖിൽ ബുദ്ധിപൂർവം കമന്റ് ബോക്സ് ഓഫ് ചെയ്തത്.

Akhil Akkineni Zainab Ravdjee

പെയിന്റിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമാണ് സൈനബ്. ഇന്ത്യ, ദുബായ്, ലണ്ടന്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് സൈനബിന്റെ പ്രവർത്തനം. സൈനബിന്റെ പെയിന്റിങ്ങുകള്‍ നിരവധി എക്‌സിബിഷനുകളിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൈനബ് സമൂഹമാധ്യമങ്ങളിലും സജീവമല്ല. വ്യവസായിയായ സുല്‍ഫി റാവ്ജിയുടെ മകളാണ് 39 വയസുകാരിയായ സൈനബ് റാവ്ജി. നിര്‍മാണമേഖലയിലെ പ്രമുഖനാണ് കോടികൾ ആസ്തിയുള്ള സുല്‍ഫി റാവ്ജി.

സെയിന്‍ ഇസഡ് ആന്റ് റിന്യൂവബിള്‍ എനര്‍ജി എന്ന കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് സൈനബിന്റെ സഹോദരന്‍. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിൽ ഏറെയായി ഇരുവരും പ്രണയത്തിലാണ്. എംഎഫ് ഹുസൈൻ സംവിധാനം ചെയ്ത മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ് എന്ന സിനിമയിലും സൈനബ് റാവ്ജി ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. തബു, കുനാൽ കപൂർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

2016ല്‍ ബിസിനസുകാരിയും ഡിസൈനറുമായ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അതേസമയം നാ​ഗചൈതന്യയുടേയും ശോഭിതയുടേയും വിവാഹം ഈ ഡിസംബറിലാണ്. അതിനായുള്ള തയ്യാറെടുപ്പുകളിലാണ് താര കുടുംബം.

More from Filmibeat

Read more about: akhil akkineni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X