മനോജ് കെ ജയന്റെ പാട്ട് ആസ്വദിച്ച് ഹൗസ് ബോട്ടിൽ കാഴ്ചകൾ കണ്ടൊരു സുന്ദരി, വീഡിയോ പകർത്തി മകൾ കുഞ്ഞാറ്റ!

സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന നടൻ മനോജ് കെ ജയൻ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിലാണ് ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത്. ഫാമിലി മാൻ ടാ​ഗ് ലൈൻ ഏറ്റവും കൂടുതൽ യോജിക്കുന്ന നടൻ‌ കൂടിയാണ് മനോജ് കെ ജയൻ. സോഷ്യൽമീഡിയയിലും വളരെ ആക്ടീവായ താരം എല്ലാ കൊച്ചു വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. മക്കൾ വളർന്നതോടെ നല്ല വീഡിയോകളും ഫോട്ടോകളും പകർത്താൻ പുറത്ത് നിന്ന് ആളെ കണ്ടെത്തേണ്ട ആവശ്യവും മനോജ് കെ ജയന് വരാറില്ല.

മകൾ കുഞ്ഞാറ്റ മാത്രം മതി അതിനെല്ലാം. മനോജ് കെ ജയനിലെ നടനെ മാത്രമല്ല ​ഗായകനേയും അതിയായി സ്നേഹിക്കുന്നവരാണ് മലയാളികൾ. ചില സിനിമകളിലും പിന്നണി പാടിയിട്ടുള്ള മനോജ് കെ ജയന്റെ ഒരു റീൽ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

Manoj K Jayan

കുമരകത്ത് ഹൗസ് ബോട്ട് യാത്ര നടത്തിയപ്പോൾ പകർത്തിയ റീൽ വീഡിയോ മനോജ് കെ ജയൻ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. മമ്മൂട്ടി ചിത്രം ഏഴുപുന്ന തരകനിലെ തെക്ക് തെക്ക് തെക്കേപാടം എന്ന ​ഗാനമാണ് റീൽസ് വീഡിയോയിൽ അതിമനോഹരമായി മനോജ് ആലപിച്ചത്. കെ.ജെ യേശുദാസാണ് സിനിമയിൽ ഈ ​ഗാനം ആലപിച്ചിരിക്കുന്നത്.

അതിനോട് കിടിപിടിക്കുന്ന തരത്തിലാണ് കായൽപരപ്പിലൂടെ ബോട്ടിൽ സഞ്ചരിക്കവെ മനോജ് കെ ജയൻ ഈ ​ഗാനം പാടിയത്. മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയാണ് മനോ​ഹരമായി കായൽ ഭം​ഗി കൂടി ഉൾപ്പെടുത്തി വീഡിയോ ക്രിയേറ്റീവായി പകർത്തിയത്.

നടൻ വീഡിയോ പങ്കുവെച്ചതോടെ പാട്ടിനൊപ്പം ആളുകൾ അന്വേഷിക്കുന്നത് മനോജിന്റെ പാട്ട് ആസ്വദിച്ച് കൂടെ നിൽ‌ക്കുന്ന സുന്ദരിയാരാണെന്നാണ്. അത് മറ്റാരുമല്ല മനോജ് കെ ജയന്റെ സ്വന്തം നല്ലപാതിയായ ആശയാണ്. ഭർത്താവിന്റെ പാട്ട് ആസ്വദിച്ച് കായൽപരപ്പിലേക്ക് നോക്കി നിൽക്കുകയാണ് വീഡിയോയിൽ ആശ. അച്ഛന്റെയും അമ്മയുടെയും വീഡിയോ അതിമനോഹരമായി കുഞ്ഞാറ്റ പകർത്തിയെടുക്കുകയും ചെയ്തു.

വേമ്പനാട്ട് കായൽ തിരകൾ... വീഡിയോ ഷൂട്ട് ചെയ്തത് എന്റെ കുഞ്ഞ് രാജകുമാരി കുഞ്ഞാറ്റ എന്ന ക്യാപ്‌ഷനോട് കൂടിയാണ് മനോജ് വീഡിയോ പങ്കുവെച്ചത്. റീൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധി ആരാധകരാണ് അതിൽ ലൈക്കും കമന്റുമായി എത്തിയത്.

Manoj K Jayan

ചേട്ടൻ നന്നായി പാടി, നിങ്ങൾ ശരിക്കും ഒരു ജെം തന്നെയാണ്, മനോഹരമായ ശബ്ദം, ഇനിയും ഒരുപാട് പാട്ടുകൾ പാടണം, എന്നും നിങ്ങൾ ഇങ്ങനെ ചിരിച്ച് സന്തോഷമായിരിക്കണം എന്നൊക്കെയാണ് കുടൂതൽ പേരും കമന്റ് ചെയ്തത്. കൂട്ടത്തിൽ ഒരു രസകരമായ കമന്റും ഉണ്ടായിരുന്നു. ആരാ ചേട്ടാ കൂടെയുള്ളയാൾ എന്നായിരുന്നു ഒരു പെൺകുട്ടി മനോജിനോട് ചോദിച്ചത്. താരം അതിന് മറുപടിയും നൽകി... അയ്യോ എന്റെ ഭാര്യയാണേ... എന്നായിരുന്നു മനോജിന്റെ മറുപടി. ഒട്ടുമിക്ക കമന്റുകൾക്കും മനോജ് മറുപടി നൽകാൻ ആരംഭിച്ചതോടെ നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈറലായി.

ആശയ്ക്കൊപ്പമുള്ള മനോജ് കെ ജയന്റെ യാത്ര ആരംഭിച്ച് ഏകദേശം പതിമൂന്ന് വർഷത്തിന് അടുത്തായി. കുഞ്ഞാറ്റയ്ക്ക് ഏഴ് വയസുള്ളപ്പോഴാണ് ഉർവശിയും മനോജ് കെ ജയനും വിവാഹമോചിതരാകുന്നത്.

അതിനുശേഷമായിരുന്നു മനോജ് കെ ജയൻ ആശയെ ജീവിതത്തിലേക്ക് കൂട്ടിയത്. ആശയ്ക്ക് ഒരു മകളുണ്ട്. കൂടാതെ മനോജ് കെ ജയനുമായുള്ള ബന്ധത്തിൽ ഒരു മകനുമുണ്ട്. കുഞ്ഞാറ്റ മനോജ് കെ ജയന്റെ സംരക്ഷണയിലാണ്. പക്ഷെ ഇടയ്ക്ക് അമ്മ ഉർവശിക്കൊപ്പം താമസിക്കാനും യാത്ര നടത്താനും കുഞ്ഞാറ്റ പോകാറുണ്ട്. മനോജ് കെ ജയനെപ്പോലെ കുഞ്ഞാറ്റയും സോഷ്യൽമീഡിയിൽ ആക്ടീവാണ്.

More from Filmibeat

Read more about: manoj k jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X