അലംകൃതയുടെ ഭാവി നായകന്‍ ദാവീദിന് പിറന്നാള്‍, ദാദയ്ക്ക് ആശംസ നേര്‍ന്ന് നിവിന്‍ പോളി, ചിത്രങ്ങള്‍ കാണൂ
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചായിരുന്നു ആദ്യം താരം രംഗത്തെത്തിയത്. അധികസമയം കഴിയുന്നതിന് മുന്‍പ് തന്നെ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. 161 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
താരങ്ങള്‍ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അത്തരത്തില്‍ നിവിന്‍ പോളിയുടെ ഭാര്യയും മക്കളുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നിവിന്റെ മകളായ റോസ് തെരേസയുടെ ആദ്യ പിറന്നാള്‍ അടുത്തിടെയായിരുന്നു കഴിഞ്ഞത്. അതിന് പിന്നാലെയാണ് മകന്‍ ദാവീദിന്റെ പിറന്നാളും എത്തിയിട്ടുള്ളത്. മകനൊപ്പം നില്‍ക്കുന്ന മനോഹരമായൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.

ദാവീദിന് ആറാം പിറന്നാള്‍
നിവിന്റെയും റിന്നയുടെയും ആദ്യത്തെ കണ്‍മണിയായ ദാവീദ് എന്ന ദാദയ്ക്ക് ആറ് വയസ്സ് തികയുകയാണ് ജൂണ്‍ രണ്ടിന്. ഫേസ്ബുക്കിലൂടെ നിവിന്‍ പോളി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ താരമായി ഈ അച്ഛനും മകനും മാറിയത്. താരത്തിനൊപ്പം പൊതുവേദികളിലും ചടങ്ങുകളിലും മറ്റും പങ്കെടുക്കാനെത്തുന്നതിനാല്‍ ആരാധകര്‍ക്ക് സുപരിചിതനാണ് ദാവീദ്.

നിവിന്‍ പോളിയുടെ ആശംസ
ആറ് വര്‍ഷത്തെ അടങ്ങാത്ത സ്‌നേഹം, ബര്‍ത്ത് ഡെ ബോയ് ദാദ എന്ന ക്യാപ്ഷനോടെയാണ് നിവിന്‍ ഫോട്ടോ പങ്കുവെച്ചത്. വെളുത്ത ഷര്‍ട്ടിട്ട് മൂക്കുരസി നില്‍ക്കുന്ന അപ്പനും മകനുമാണ് ഇന്ന് സോഷ്യല്‍ മീഡിയയെ കവര്‍ന്നെടുത്തത്. പപ്പയുടെ ഡിറ്റോയാണ് ദാദയെന്ന് നേരത്തെ പലരും വ്യക്തമാക്കിയിരുന്നു. കണ്ണുകളിലെ ആകാംക്ഷയും കുസൃതി നിറഞ്ഞ നോട്ടവുമൊക്കെ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ്.

മകള്‍ക്ക് പിന്നാലെ
അടുത്തിടെയായിരുന്നു മകളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചത്. റോസ് തെരേസയുടെ ചിത്രവും നിവിന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ആദ്യ പിറന്നാള്‍ ആഘോഷത്തിനിടയിലായിരുന്നു താരപുത്രിയുടെ ആദ്യ ഫോട്ടോ താരം പോസ്റ്റ് ചെയ്തത്. വളരെ പെട്ടെന്നാണ് ഫോട്ടോ വൈറലായത്. മകളുടെ പിറന്നാളിന് പിന്നാലെയാണ് കുടുംബത്തിലെ അടുത്ത ആഘോഷം.

സിനിമയിലേക്കെത്തുമോ?
ജനനം മുതല്‍ത്തന്നെ താരപദവി ലഭിക്കുന്നതിനാല്‍ത്തന്നെ ഇവരുടെ സിനിമാപ്രവേശനത്തിനായാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. പഠനം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ബാലതാരമായി തുടക്കം കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനും നായികയുമായി അരങ്ങേറിയ നിരവധി താരപുത്രികളും താരപുത്രനുമുണ്ട്. ഈ ലിസ്റ്റിലേക്ക് ദാവീദും ഇടം പിടിക്കുമെന്ന തരത്തിലാണ് ആരാധകരുടെ പ്രതീക്ഷ.

അലംകൃതയുടെ ഭാവിനായകന്‍
പൃഥ്വിരാജിന്റെ മകളായ അലംകൃതയും നിവിന്‍ പോളിയുടെ മകനായ ദാവീദും നായികനായകന്‍മാരായെത്തുന്ന സിനിമയെക്കുറിച്ച് നിരവധി ട്രോളുകള്‍ പ്രചരിച്ചിരുന്നു. ആസിഫ് അലിയുടെ മകനായ ആദമും ഇതേ ചിത്രത്തില്‍ അഭിനയിക്കുമെന്നുമായിരുന്നു ട്രോളര്‍മാരുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന ട്രോളുകള്‍ താനും ശ്രദ്ധിക്കാറുണ്ടെന്നും ആസ്വദിക്കാറുണ്ടെന്നുമായിരുന്നു താരങ്ങള്‍ വ്യക്തമാക്കിയത്.

ആരാധകരുടെ ആശംസ
അച്ചായന്റെ ദാദയ്ക്ക് ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി നിരവധി പോസ്റ്റുകളാണ് പ്രചരിക്കുന്നത്. താരപുത്രന്റെ നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ലൊക്കേഷനില്‍ വെച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
നിവിന്‍ പോളിയുടെ പോസ്റ്റ്
നിവിന്‍ പോളിയുടെ പോസ്റ്റ് കാണൂ


Click it and Unblock the Notifications