ബിഗ് ബോസിന് ശേഷം ജസ്ലയും ദയയും ആകെ മാറി! ഞാന്‍ ചീത്ത വിളിച്ചു, നീ സ്‌നേഹം തന്നെന്ന് ദയ!

സോഷ്യല്‍ മീഡിയയിലെ വിവാദ താരങ്ങളായിരുന്നു ജസ്ല മാടശ്ശേരിയും ദയ അശ്വതിയും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ഇരുവരും പരിപാടിയിലേക്ക് എത്തിയത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ കലഹിച്ചിരുന്നു. അതിനാല്‍ത്തന്നെ നേരിട്ടുള്ള ഇവരുടെ അങ്കം എങ്ങനെയായിരിക്കുമെന്നറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്. ബിഗ് ബോസ് പോര്‍ക്കളമാകുമെന്ന തരത്തിലായിരുന്നു വിലയിരുത്തലുകള്‍. യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങള്‍ അങ്ങനെയല്ലെന്ന് തെളിയിക്കുകയായിരുന്നു ഇരുവരും. തുടക്കത്തില്‍ ചെറിയ വഴക്കുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുവരും വഴക്കുകളൊന്നുമുണ്ടാക്കിയിരുന്നില്ല. ഇടയ്ക്ക് വികാരധീനയാവുന്ന ദയയെ ആശ്വസിപ്പിക്കാനായി ജസ്ലയും എത്താറുമുണ്ടായിരുന്നു.

ടാസ്‌ക്കുകളും ഗെയിമുകളുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു ജസ്ല മാടശ്ശേരി ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. സന്തോഷത്തോടെയാണ് പുറത്തേക്ക് പോവുന്നതെന്നും ഇത്രയും ദിവസം നില്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ജസ്ല പറഞ്ഞിരുന്നു. ജസ്ല പോയപ്പോള്‍ ദയയ്ക്കുും സങ്കടമായിരുന്നു. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ഇടയക്ക് കുറച്ച് ദിവസം ദയയും ബിഗ് ബോസ് വീട്ടില്‍ നിന്നും മാറിനിന്നിരുന്നു. മുന്‍പ് വഴക്കിട്ടവരുടെ ഇപ്പോഴത്തെ സ്‌നേഹപ്രകടനത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് പ്രേക്ഷകര്‍. ദയ അശ്വതിയും ജസ്ലയും ചേര്‍ന്നുള്ള ടിക് ടോക് വീഡിയോ ഇതിനകം വൈറലായി മാറിയിരുന്നു.

ബിഗ് ബോസിന് ശേഷം

ബിഗ് ബോസിന് ശേഷം

അനാവശ്യമായി തങ്ങളാരും വഴക്കിടാറില്ലെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു. ഉറങ്ങുന്നതിന് മുന്‍പ് എല്ലാ വഴക്കും പരിഹരിക്കാറുണ്ട്. ഒരു മണിക്കൂര്‍ എപ്പിസോഡിനിടയില്‍ ഇതൊന്നും പ്രേക്ഷകര്‍ കാണാറില്ലെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം പലരും അടുത്ത സുഹൃത്തുക്കളായി കഴിയുന്നത് കണ്ട് അമ്പരന്നത് പ്രേക്ഷകരായിരുന്നു. ആശ്ചര്യവും അമ്പരപ്പും മാറ്റിയത് താരങ്ങള്‍ തന്നെയായിരുന്നു. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് പല താരങ്ങളും എത്തുന്നുണ്ട് ഇപ്പോള്‍.

ടാസ്‌ക്കിനിടയിലെ വഴക്ക്

ടാസ്‌ക്കിനിടയിലെ വഴക്ക്

ടാസ്‌ക്കിനിടയിലായിരുന്നു ദയ അശ്വതിയും ജസ്ലയും ആദ്യമായി വഴക്കിട്ടത്. ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക്കില്‍ ബിഗ് ബോസിനെ ആഡംബര ഹോട്ടലാക്കി മാറ്റിയിരുന്നു. വിശിഷ്ടാതിഥിയായെത്തിയ ജസ്ല ഇംഗ്ലീഷില്‍ ചില കാര്യങ്ങള്‍ ചോദിച്ചതിന് മറുപടി പറയാന്‍ ദയയ്ക്ക് കഴിഞ്ഞിരുന്നില്ല. തനിക്ക് ഇത് വായിക്കാനറിയില്ലെന്ന് പറഞ്ഞായിരുന്നു ദയ സങ്കടപ്പെട്ടത്. തന്നെ അപമാനിക്കുന്നതിന് വേണ്ടിയാണ് ജസ്ല അങ്ങനെ ചെയ്തതെന്ന് പറഞ്ഞായിരുന്നു ജസ്ല എത്തിയത്.

ദയ ചേച്ചി പാവമാണ്

ദയ ചേച്ചി പാവമാണ്

എല്ലാവരും ചേര്‍ന്ന് ഇടയ്ക്ക് ദയയെ പറ്റിക്കാറുണ്ട്്. പെട്ടെന്ന് ഇമോഷണലാവുന്ന ദയ ആവട്ടെ, പല കാര്യങ്ങളും വിശ്വസിക്കാറുമുണ്ട്. താന്‍ പറ്റിക്കപ്പെട്ടതാണെന്ന് അറിയുമ്പോള്‍ അതേക്കുറിച്ച് പറഞ്ഞും താരം കരയാറുണ്ട്. ദയ ഒരു പോട്ടിയാണ്, പാവം ചേച്ചിയാണ് എന്നൊക്കെയായിരുന്നു പിന്നീട് ജസ്ല പറഞ്ഞത്. തുടക്കത്തിലെ അടിപിടി ആവര്‍ത്തിക്കുമെന്ന് കരുതിയവരെ നിരാശപ്പെടുത്തുകയായിരുന്നു ഇരുവരും. ദയയെ മനസ്സിലാക്കിയ ജസ്ല കൂടുതല്‍ പിന്തുണ നല്‍കുകയായിരുന്നു.

 പൊതുശത്രു

പൊതുശത്രു

ദയയുടേയും ജസ്ലയുടേയും കോമണ്‍ ശത്രുവായി രജിത് കുമാര്‍ മാറിയിരുന്നു. അദ്ദേഹം സംസാരിക്കുന്നതിനെക്കുറിച്ചും മറ്റുള്ളവര്‍ പറയുന്ന കാര്യം മനസ്സിലാക്കാത്തതിനെക്കുറിച്ചും, ഒറ്റയ്ക്ക് സംസാരിക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു ജസ്ലയുടെ വിമര്‍ശനം. ജീന്‍സ് ധാരണമുള്‍പ്പടെയുള്ള വിഷയങ്ങളിലെ രജിത് കുമാറിന്റെ നിലപാടിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. ഇടയ്ക്ക് ഇരുവരും രജിത്തിനെ സുഹൃത്തായി കണ്ടിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു.

 ടിക് ടോക് വീഡിയോ

ടിക് ടോക് വീഡിയോ

ബിഗ് ബോസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ജസ്ലയ്‌ക്കൊപ്പമുള്ള ടിക് ടോക് വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദയ. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. കരയുന്ന പോലെയായിരുന്നു ജ്സ്ല അഭിനയിച്ചത്. ഇതേക്കുറിച്ചുള്ള ദയയുടെ ക്യാപ്ഷനും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മുന്‍പ് ശത്രുക്കളായി നിന്നവരുടെ സ്‌നേഹത്തിന് കൈയ്യടിയുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.

Recommended Video

രജിത് സാര്‍ തിരിച്ചെത്തി മക്കളെ | Filmibeat Malayalam
കരച്ചില്‍ നിനക്ക് ചേരില്ല

കരച്ചില്‍ നിനക്ക് ചേരില്ല

ജസ്ലയുടെ കരയുന്ന ഭാവത്തിനെക്കുറിച്ചായിരുന്നു ദയയുടെ കമന്റ്. കരച്ചില്‍ നിനക്ക് ചേരില്ല ജസ്ല, ഞാന്‍ നിന്നെ ഒത്തിരി ചീത്ത വിളിച്ചിട്ടുണ്ട്. പക്ഷേ, നീ എനിക്ക് സ്‌നേഹം തിരിച്ച് തന്നുവെന്നായിരുന്നു ദയ കുറിച്ചത്. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. വഴക്കുകളുടെ കാരണത്തെക്കുറിച്ചും സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞായിരുന്നു ഇവരെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X