കോൺഫി‍ഡൻസ് അഭിനയിക്കും, മിക്ക വീഡിയോകൾ ചെയ്യുമ്പോഴും സാഡാണ്, അമ്മയ്ക്ക് എന്റെ സീക്രട്സ് അറിയാം!

താരപുത്രിമാരിൽ ഏറെ ആരാധകരുള്ള ഒരാൾ മഞ്ജു പിള്ളയുടേയും സുജിത് വാസുദേവിന്റേയും മകളായ ദയയ്ക്കാണ്. സരസമായ സംസാര രീതികൊണ്ട് യുട്യൂബ് വ്ലോ​ഗുകളിലൂടെ അതിവേ​ഗത്തിൽ ദയ ശ്രദ്ധ നേടി. വിദേശത്തെ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ദയ ഇപ്പോൾ മോഡലിങിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് താരപുത്രി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

കോൺഫിഡൻസിന്റെ രഹസ്യമായിരുന്നു ആദ്യം ആളുകൾക്ക് അറിയേണ്ടിയിരുന്നത്. എങ്ങനെയാണ് കോൺഫിഡന്റായിരിക്കുന്നതെന്ന് ചോദിച്ചാൽ അത് ഫെയ്ക്ക് ചെയ്യുന്നതാണ് എന്നതാണ് എന്റെ മറുപടി. മിക്ക വീഡിയോകൾ ചെയ്യുമ്പോഴും ഞാൻ സാഡാണ്. പക്ഷെ നിങ്ങൾക്ക് മുന്നിൽ വരുമ്പോൾ കോൺഫിഡൻസുള്ളതായി ഞാൻ അഭിനയിക്കും.

Daya Sujith

എന്റെ ഡാർക്ക് സർക്കിൾസ് എനിക്ക് ഇഷ്ടമാണ്. അങ്ങനൊരു കോൺഫിഡൻസ് വേണം. നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നത് എന്റെ വിഷയമല്ല എന്ന് തോന്നി തുടങ്ങുന്നിടത്താണ് കോൺഫിഡൻസ് വരുന്നത്. ബോഡിഷെയ്മിങ് പോലുള്ളവയേയും അവ​ഗണിക്കുക. അതിനേക്കാൾ വലുതൊക്കെ ഈ ലോകത്ത് നടക്കുന്നുണ്ട്. നിങ്ങൾ സേഫായി ഇരിക്കുക. ആൾക്കാർ പറയാനുള്ളത് പറയാം.

ഞാൻ കർമ്മയിൽ വിശ്വസിക്കുന്നയാളാണ്. കർമ്മയിൽ വിശ്വസിക്കുന്നതുകൊണ്ടാണ് അബദ്ധങ്ങളും തെറ്റുകളും ഞാനിപ്പോൾ ചെയ്യാത്തത്. ശരീരത്തിന്റെ നിറത്തെ ആരെങ്കിലും പരിഹസിച്ചാൽ അതിനെ അവ​ഗണിക്കുക. ചിലർക്ക് നമ്മുടെ റിയാക്ഷനാണ് വേണ്ടത്. കൂടുതൽ സഹിക്കാൻ പറ്റിയില്ലെങ്കിൽ പൊട്ടിത്തെറിക്കുക. വായിൽ തോന്നിയത് വിളിച്ച് പറയുക.

സമാധാനത്തോടെ ജീവിക്കണമെങ്കിൽ നന്നായി ഉറങ്ങുക. ഉറങ്ങിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു. പക്ഷെ എല്ലാ പ്രശ്നങ്ങളും ആ രീതിയിൽ പരിഹരിക്കാൻ പറ്റില്ല. അതുപോലെ ആവശ്യമില്ലാത്ത ആളുകളെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. നെ​ഗറ്റീവായിട്ടുള്ള കാര്യങ്ങൾ നീക്കം ചെയ്യുക. ഞാൻ ഒരുപാട് പേരെ ഇതിനോടകം ബ്ലോക്ക് ചെയ്ത് കഴി‍ഞ്ഞു.

എന്റെ ആത്മസുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞ് വരികയാണ്. കുടുംബത്തിൽ നിന്നുള്ള പലരേയും ഞാൻ ഒഴിവാക്കി ദയ പറഞ്ഞു. കയ്യിലുള്ള ഏറ്റവും എക്സ്പൻസീവായ സാധനത്തെ കുറിച്ച് ചോ​ദിച്ചപ്പോൾ മറുപടി ഇങ്ങനെ... എന്റെ കയ്യിലെ ഏറ്റവും എക്സ്പൻസീവായ സാധനം എന്താണെന്ന് ചോദിച്ചാൽ വിദ്യാഭ്യാസം എന്ന് പറയേണ്ടി വരും. കാരണം ഒരുപാട് പണം മുടക്കി ഇറ്റലിയിലാണ് ഞാൻ പഠിച്ചത്.

Daya Sujith

മെറ്റീരിയലിസ്റ്റിക്കായാണ് ചോദിക്കുന്നതെങ്കിൽ എന്റെ പെർഫ്യൂം കലക്ഷൻ ടോട്ടലി കാൽക്കുലേറ്റ് ചെയ്താൽ വലിയൊരു തുകയായിട്ടുണ്ടാവും. ഒരു മൈസൺ മാർഗിയേല എന്ന ബ്രാന്റിന്റെ എക്സ്പൻസീവായ ഒരു ഹീൽസ് എനിക്കുണ്ട്. അതിന് വേണ്ടി ഞാൻ കുറച്ച് അധികം പണം മുടക്കിയിട്ടുണ്ട്. അതുപോലെ എന്റെ ശരീരത്തിലെ ടാറ്റുകൾക്ക് പ്രത്യേകിച്ച് കഥയൊന്നുമില്ല. അമ്മയുടെ കയ്യക്ഷരം ടാറ്റു ചെയ്തിട്ടുണ്ട്. ശരീരത്തിലാകെ ഒമ്പത് ടാറ്റുകളുണ്ട്.

അതിനെ കുറിച്ച് ഞാൻ വേറൊരു വീഡിയോ ചെയ്യാം. അതിൽ എല്ലാമൊന്നും ഞാൻ നിങ്ങൾക്ക് ഞാൻ കാണിച്ച് തരാൻ പോകുന്നില്ലെന്നും ദയ പറഞ്ഞു. ചിലർക്ക് അറിയേണ്ടിയിരുന്നത് ​ദയ സിം​ഗിളാണോ എന്നാണ്. എനിക്ക് ബോയ്ഫ്രണ്ടില്ല. ഞാൻ സിം​ഗിളാണ്. മിങ്കിളാകാൻ ആ​ഗ്രഹിക്കുന്നുമില്ല. പിന്നെ ബോയ്ഫ്രണ്ട് ഉണ്ടെങ്കിലും നിങ്ങൾ അറിയാൻ പോകുന്നില്ല.

കല്യാണം കഴിയും വരെ ആളെ ആരെയും ഞാൻ കാണിക്കില്ല. കാരണം കണ്ണേറ് കിട്ടും എന്നതാണ്. ചീത്ത കണ്ണ് എവിടെ നിന്ന് വേണമെങ്കിലും വരാം. എങ്ങാനും ബ്രേക്കപ്പായാൽ അതുവരെ പോസ്റ്റ് ചെയ്ത ഫോട്ടോസും വീഡിയോസും കുത്തിയിരുന്ന് ഡിലീറ്റ് ചെയ്യേണ്ടി വരും. പെർമനന്റ് ആകുന്നത് വരെ പുറത്ത് വിടില്ലെന്നും താരപുത്രി പറഞ്ഞു. ആരാണ് സീക്രട്ട് കീപ്പറെന്ന് ചോദിച്ചപ്പോൾ അമ്മ മഞ്ജു പിള്ളയുടേയും ഒരു സുഹൃത്തിന്റെയും പേരാണ് ദയ പറഞ്ഞത്. അമ്മയ്ക്ക് എന്റെ മിക്ക സീക്രട്സും അറിയാം താരപുത്രി പറഞ്ഞു.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X