'അച്ഛനും അമ്മയും പിരിയാൻ തീരുമാനിച്ചപ്പോൾ ഞാൻ സപ്പോർട്ട് ചെയ്തു, സന്തോഷമില്ലെങ്കില്‍ എന്തിന് നിര്‍ബന്ധിക്കണം?'

കുടുംബപ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ക്യാമറാമാൻ സുജിത്ത് വാസുദേവിനെയാണ് നടി വിവാഹം ചെയ്തത്. അടുത്തിടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞിരുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഇരുവർക്കും ഒരു മകളാണുള്ളത്. ഫാഷൻ ‍ഡിസൈനിങ് പഠനം പൂർത്തിയാക്കി ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ ദയയുടേയും ലക്ഷ്യം സിനിമ തന്നെയാണ്.

മാതാപിതാക്കൾ വിവാഹ​മോചനം എന്ന തീരുമാനത്തിലേക്ക് എത്തിയപ്പോൾ ഏറ്റവും കൂടുതൽ പിന്തുണച്ചത് താനാണെന്ന് പറയുകയാണ് ദയ. എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് ദയയും മഞ്ജുവും നൽകിയ അഭിമുഖം വൈറലാണ്.‍ ഇവര്‍ രണ്ട് പേരും വന്ന് ഞങ്ങള്‍ സന്തോഷത്തോടെ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ അതിനെ ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് ഞാന്‍ ആയിരുന്നു.

Daya Sujith
Photo Credit: Manju Pillai / Daya Sujith

അവര്‍ക്ക് ഡിവോഴ്‌സ് വേണമെന്ന് ഞാനും ഏറെ ആഗ്രഹിച്ചിരുന്നു. സൊസൈറ്റി പലതും പറയും. അമ്മയുടെ രണ്ടാമത്തെ വിവാഹം ആയതുകൊണ്ട് പല തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായേക്കാം എന്നെല്ലാം പലരും പറഞ്ഞു. പക്ഷെ ഈ ബന്ധത്തില്‍ രണ്ട് പേര്‍ക്കും സന്തോഷമില്ലെങ്കില്‍ എന്തിനാണ് തുടരാന്‍ നിര്‍ബന്ധിക്കുന്നത്. അച്ഛനും അമ്മയ്ക്കും സ്വയം നഷ്ടപ്പെടാന്‍ തുടങ്ങുന്നത് എനിക്ക് കാണാമായിരുന്നു.

പിരിഞ്ഞാല്‍ രണ്ട് പേര്‍ക്കും സന്തോഷമായി ജീവിക്കാന്‍ കഴിയുമെങ്കില്‍ അതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. ആള്‍ക്കാര്‍ പറയുന്നത് നോക്കേണ്ടതില്ല. നിങ്ങള്‍ക്ക് രണ്ട് പേരും സന്തോഷമായിരിക്കൂ എന്നാണ് ഞാന്‍ പറഞ്ഞതെന്ന് ദയ പറയുന്നു. എന്റെ മാതാപിതാക്കൾ സെലിബ്രിറ്റികളാണെന്ന് അറിയും മുമ്പ് ആളുകൾ എന്തിനാണ് ഇന്റർവ്യു എടുക്കുന്നത്?.

ക്യാമറ എന്തിനാണ് വീട്ടിൽ വരുന്നത് എന്നൊക്കെ ചെറുപ്പത്തിൽ ചിന്തിച്ചിരുന്നു. അച്ഛൻ ഛായാ​ഗ്രഹകനാണ് എന്ന് വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത്. അച്ഛനുമായാണ് ക്രിയേറ്റീവ് കോൺവർസേഷൻസ് ഉണ്ടാകുന്നത്. അച്ഛനും ഞാനും സിനിമ ഇഷ്ടപ്പെടുന്നവരാണെന്ന് ദയ പറയുന്നു. മകളുടെ പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പം ചോദിച്ചപ്പോൾ മഞ്ജുവിന്റെ മറുപടി ഇങ്ങനെ... ജാനി നീ കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

അല്ലെങ്കിൽ ദയയുടെ സ്വഭാവത്തിന് അടി തുടങ്ങാൻ അധിക ദിവസം വേണ്ടി വരില്ല. അമ്മ... ഞാൻ വിവാഹം കഴിക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോയെന്നാണ് അവൾ തിരിച്ച് ചോദിച്ചതെന്ന് മഞ്ജു പറഞ്ഞു. സ്നേഹം മാത്രം പോര വിവാഹം ജീവിതം മുന്നോട്ട് പോകാൻ. പരസ്പര ബഹുമാനം, അണ്ടർസ്റ്റാന്റിങ് എല്ലാം വേണം. കമ്യൂണിക്കേഷനൊപ്പം അണ്ടർസ്റ്റാന്റിങ്ങും വേണം എന്നതാണ് ദയയുടെ അഭിപ്രായം.

Daya Sujith
Photo Credit: Manju Pillai / Daya Sujith

അമ്മയ്ക്കൊപ്പമാണ് ദയയുടെ താമസം. അമ്മ-മകൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കളാണ്. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് മോളെ ഞാൻ ഇതുവരെയും അടിച്ചിട്ടില്ല. പഠിക്കാൻ ബുദ്ധിയുണ്ടായിട്ടും ഉഴപ്പുമ്പോളാണ് ഞാൻ ​​ദയയെ അടിച്ചിട്ടുള്ളത്. ഞാൻ കൂടെ ഇരുത്തിയാണ് പഠിപ്പിച്ചിരുന്നത്. എന്റെ പ്രൊഫഷൻ വേണ്ടെന്ന് വെച്ച് മോൾക്ക് വേണ്ടി ഞാൻ നിൽക്കുമ്പോൾ അവൾ നന്നായി പഠിക്കണ്ടേ?.

റാങ്ക് മേടിച്ച് കൊണ്ടുവരാനോ ഐഎഎസുകാരിയാകാനോ ഒന്നും ഞാൻ അവളോട് പറഞ്ഞിട്ടില്ല. മിനിമം രീതിയിൽ പഠിക്കുക എന്നത് മാത്രമാണ് പറഞ്ഞിരിക്കുന്നത്. കൂടെ ഇരുത്തി പഠിപ്പിക്കുമ്പോൾ അത് പഠിക്കാതെ വന്നാൽ കയ്യിൽ കിട്ടുന്നത് വെച്ച് ‍ഞാൻ അടിക്കും. മൂത്തവരെ റെസ്പെക്ട് ചെയ്യണമെന്നത് എന്നെ വീട്ടിൽ നിന്നും പഠിപ്പിച്ചിട്ടുള്ളതാണ്. ദയയും റെസ്പെക്ട് കൊടുക്കുന്ന കുട്ടി തന്നെയാണ്.

ചെറുപ്പത്തിൽ ചില സന്ദർഭങ്ങളിൽ റെസ്പെക്ടില്ലാതെ പെരുമാറുന്നുവെന്ന് ദയയുടെ കാര്യത്തിൽ എനിക്ക് തോന്നിയിട്ടുണ്ട്. ആ സന്ദർഭത്തിൽ തൂക്കിയെടുത്ത് ചെരുപ്പ് വെച്ച് അടി കൊടുത്തിട്ടുണ്ട്. ദയ സോറി പറഞ്ഞില്ല. അതുകൊണ്ടാണ് തല്ലിയത്. പിള്ളേരെ തല്ലുന്നതും ഉപദേശിക്കുന്നതും മാതാപിതാക്കൾ എന്ന് നിർത്തിയോ അന്ന് മുതലാണ് കുട്ടികളുമായി ബന്ധപ്പെട്ട പല കഥകളും നമ്മൾ കേട്ട് തുടങ്ങിയത് എന്നും മഞ്ജു പിള്ള പറയുന്നു.

More from Filmibeat

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X