ദുൽഖറിന്റെ സിഐഎ അല്ല ഡിയർ കോമ്രേഡ്!! പ്രേക്ഷകരുടെ മനം കവർന്ന് ലില്ലിയും ബോബിയും
തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് ദേവരകൊണ്ട രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ ഡിയർ കോമ്രേഡ്. ചിത്രം തീയേറ്ററുകളിൽ എത്തുകയാണ്. ക്യാംപസ് രാഷ്ട്രീയ- പ്രണയ പശ്ചാത്തലത്തിലാണ് ചിത്രം പുറത്തു വരുന്നത്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

തെലുങ്കിന് പുറമേ മലയാളത്തിലും തമിഴിലും കന്നഡയിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനു മുൻപ് തന്നെ ഡിയർ കോമ്രേഡിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. ഈ ഗാനങ്ങൾ മികച്ച ഹൈപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.


Click it and Unblock the Notifications