മഞ്ജു വാര്യരും പാര്‍വ്വതിയും മാറി നില്‍ക്കും, മുന്‍നിര നായികമാരെക്കാള്‍ ഈ വര്‍ഷം തിളങ്ങിയതിവരാണ്!!

Recommended Video

2018ലെ പുതുമുഖ നായികമാർ | filmibeat Malayalam

പുരുഷാധിപത്യം നിറഞ്ഞ് നില്‍ക്കുന്ന മേഖലയാണ് സിനിമയെന്ന് പറഞ്ഞാലും നായകന്മാരെക്കാള്‍ തിളങ്ങുന്ന നായികമാരാണ് ഇന്നത്തെ പ്രത്യേകത. അരങ്ങേറ്റം നടത്തുന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയുടെ പ്രിയങ്കരികളായി മാറിയ ഒട്ടനവധി പുതുമുഖ നടിമാരാണ് ഇന്ന് സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.

2016 ലെ കേരള ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ രജിഷ വിജയന്‍ അതിന് വലിയൊരു ഉദാഹരണമായിരുന്നു. പുതുമുഖമായിരുന്ന രജിഷ ആദ്യമായി അഭിനയിച്ച അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയായിരുന്നു രജിഷയെ തേടി വലിയൊരു അംഗീകാരമെത്തിയത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി മികവുറ്റ നടിമാരെയാണ് മലയാളത്തിന് ലഭിച്ചിട്ടുള്ളത്. ഈ വര്‍ഷം മഞ്ജു വാര്യര്‍, പാര്‍വ്വതി തുടങ്ങിയ നടിമാരെക്കാള്‍ തിളങ്ങിയതും പുതുമുഖങ്ങളായിരുന്നു.

 സാനിയ അയ്യപ്പന്‍

സാനിയ അയ്യപ്പന്‍

ഇക്കൊല്ലം ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ ക്വീന്‍ സിനിമയിലെ നായികയായിരുന്നു സാനിയ അയ്യപ്പന്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന സാനിയ ആദ്യ സിനിമയിലൂടെ തന്നെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു നടത്തിയത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം രണ്ട് രീതിയിലായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. അക്കാലത്ത് ട്രോളന്മാര്‍ ചിന്നുവായ സാനിയയെ ഏറ്റെടുത്തിരുന്നു. ബാലതാരമായി മൂന്ന് സിനിമകളില്‍ അഭിനയിച്ചിരുന്ന സാനിയയുടെ കരിയറിലെ ഹിറ്റായിരുന്നു ക്വീന്‍. നിലവില്‍ പ്രേതം 2, വൈറ്റ് റോസ്, ലൂസിഫര്‍, സകലകലാശാല, എന്നീ സിനിമകളാണ് സാനിയയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

നിത പിള്ള

നിത പിള്ള

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിയ സിനിമയായിരുന്നു പൂമരം. താരപുത്രന്‍ കാളിദാസ് ജയറാം നായകനായി അഭിനയിച്ച ചിത്രം ക്യാംപസ് പശ്ചാതലമാക്കിയായിരുന്നു ഒരുക്കിയത്. നായിക നായക പ്രധാന്യം പറയാന്‍ പറ്റില്ലെങ്കിലും നിത പിള്ള എന്ന പുതുമുഖമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. കോളേജ് യൂണിയന്‍ ചെയര്‍പേര്‍സണായി എത്തുന്ന ഐറിന്‍ എന്ന കഥാപാത്രത്തെയായിരുന്നു നിത അവതരിപ്പിച്ചത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും നിതയാണ് നായിക. സിനിമയൊരു സ്‌പോര്‍ഡ് മൂവിയാണെന്നാണ് സൂചന.

സംയുക്ത മേനോന്‍

സംയുക്ത മേനോന്‍

ടൊവിനോ തോമസിന്റെ നായികയായെത്തിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോന്‍. 2015 ല്‍ പോപ്‌കോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടിയിലൂടെയായിരുന്നു സംയുക്തയുടെ നായികയായിട്ടുള്ള അരങ്ങേറ്റം. ആദ്യ സിനിമയില്‍ തന്നെ മികവുറ്റ പ്രകടനം കാഴ്ച വെച്ച സംയുകത് ലില്ലി എന്നൊരു സിനിമയില്‍ കൂടി അഭിനയിച്ചിരുന്നു. തീവണ്ടിയ്ക്ക് പിന്നാലെ തിയറ്ററുകളിലേക്ക് എത്തിയ ലില്ലിയും ഹിറ്റായിരുന്നു. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് സംയുക്ത.

 നിഖില വിമല്‍

നിഖില വിമല്‍

2009 ല്‍ ഭാഗ്യദേവത എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് നിഖില വിമല്‍. ദിലീപിനൊപ്പം ലവ് 24*7 എന്ന സിനിമയില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം തമിഴിലും തെലുങ്കിലും സജീവമായിരുന്ന നിഖില ഈ വര്‍ഷം അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നു. ശ്രീനിവാസനും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായ സിനിമയില്‍ നിഖിലയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് നിഖിലയുടേതായി വരാനിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X