പ്രണവ്, കാളിദാസ്, അര്‍ജുന്‍ താരപുത്രന്മാരില്‍ കേമനാര്? മലയാളത്തിൽ ഈ വര്‍ഷമെത്തിയത് ഇവരാണ്!!

Recommended Video

മലയാളത്തിലെ താരപുത്രന്മാരില്‍ കേമനാര്!! | Filmibeat Malayalam

ഡോക്ടര്‍മാരുടെ മക്കള്‍ ഡോക്‌ടറും എന്‍ജീനിയര്‍മാരുടെ മക്കള്‍ എന്‍ജീനിയറും ആവുമെന്നത് പോലെ സിനിമാ താരങ്ങളുടെ മക്കളും അതേ പാത പിന്തുടര്‍ന്നവരാണ്. ഇന്ത്യന്‍ സിനിമയില്‍ നോക്കിയാല്‍ ഒട്ടനവധി താരകുടുംബങ്ങളെ കാണാം. ബോളിവുഡില്‍ താരപുത്രിമാരാണ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയിരിക്കുന്നതെങ്കില്‍ മലയാളത്തില്‍ താരപുത്രന്മാരാണ്.

ബാലതാരങ്ങളായി സിനിമയിലെത്തിയ പലരും വര്‍ഷങ്ങള്‍ക്ക് ശേഷം നായകന്മാരായി തിരികെ എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിന്റെ താരരാജാക്കന്മാരുടെ മക്കളെല്ലാം തന്നെ മലയാള സിനിമാലോകത്തെ കൈയടിക്കി കൊണ്ടിരിക്കുകയാണ്. അതില്‍ ഈ വര്‍ഷം സജീവമായ ചില താരപുത്രന്മാരുണ്ട്.

 പ്രണവ് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാല്‍

നടനവിസ്മയം മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാല്‍ ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. സിനിമയോട് വലിയ മോഹമില്ലാതിരുന്ന പ്രണവ് ഈ വര്‍ഷമായിരുന്നു നായകനായി അരങ്ങേറ്റം നടത്തിയത്. ജിത്ത് ജോസഫ് സംവിധാനം ചെയ്ത ആദി എന്ന സിനിമയിലൂടെയായിരുന്നു താരപുത്രന്റെ നായകനായിട്ടുള്ള അരങ്ങേറ്റം. ആദി ബ്ലോക്ബസ്റ്റര്‍ മൂവിയായിരുന്നു. ആദിയ്ക്ക് പിന്നാലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നൊരു സിനിമയിലാണ് പ്രണവ് അഭിനയിക്കുന്നത്.

കാളിദാസ് ജയറാം

കാളിദാസ് ജയറാം

നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകനായ കാളിദാസ് ജയറാമും ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പ്രണവിന് പിന്നാലെ കാളിദാസും നായകനായി സിനിമയിലേക്ക് എത്തിയിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ പൂമരം എന്ന സിനിമയിലൂടെയായിരുന്നു കാളിദാസിന്റെ തിരിച്ച് വരവ്. ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം ക്യാംപസ് പശ്ചാതലത്തിലൊരുക്കിയ ചിത്രമായിരുന്നു. തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചിരുന്നത്.

ശ്രാവണ്‍ മുകേഷ്

ശ്രാവണ്‍ മുകേഷ്

ഈ വര്‍ഷം അരങ്ങേറ്റം നടത്തിയ മറ്റൊരു താരപുത്രനാണ് ശ്രാവണ്‍ മുകേഷ്. നടന്‍ മുകേഷിന്റെയും നടി സരിതയും മകനായ ശ്രാവണ്‍ രാജേഷ് നായര്‍ സംവിധാനം ചെയ്ത കല്യാണം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. മകന്റെ സിനിമയില്‍ അച്ഛന്‍ മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡബ്സ്മാഷിലൂടെ ശ്രദ്ധിക്കപ്പെട്ട വര്‍ഷ ബൊല്ലമ്മമാണ് ചിത്രത്തില്‍ ശ്രാവണിന്റെ നായിക. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു തിരക്കഥയൊരുന്നത്. സിനിമയ്ക്ക് തിയറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

അര്‍ജുന്‍ അശോകന്‍

അര്‍ജുന്‍ അശോകന്‍

നടന്‍ ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ അശോകന്‍ ചെറിയ വേഷങ്ങളിലൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷമായിരുന്നു സജീവമായി അഭിനയിക്കാന്‍ തുടങ്ങിയത്. സൗബിനൊപ്പം കഴിഞ്ഞ വര്‍ഷം പറവ എന്ന സിനിമയില്‍ അഭിനയിച്ച അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷമെത്തിയ ആസിഫ് അലി ചിത്രം ബിടെകിലെ കഥാപാത്രമാണ് അര്‍ജുന്‍ അശോകനെ കൂടുതല്‍ പ്രമുഖനാക്കിയത്. ഫഹദ് ഫാസിലിന്റെ വരത്തന്‍ എന്ന സിനിമയിലും അര്‍ജുന്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ സജീവമായി വരുന്നതിനിടെ ഈ അടുത്ത് താരപുത്രന്‍ വിവാഹിതനാവുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X