'ചേട്ടന്‍ വിചാരിക്കുന്നത് പോലെയെ എല്ലാം നടക്കൂ... എതിർ അഭിപ്രായം പറഞ്ഞാൽ നമ്മളെ കൺഫ്യൂഷനിലാക്കും'; ദീപ!

മലയാളികൾക്ക് ഏറെ സുപരിചിതരായ ​ദമ്പതികളാണ് രാഹുൽ ഈശ്വറും താരത്തിന്റെ ഭാര്യയും അവതാരകയുമെല്ലാമായ ദീപ രാഹുൽ ഈശ്വറും. അഗാധമായ പാണ്ഡിത്യം ഉള്ള വ്യക്തികളിൽ ഒരാളാണ് രാഹുൽ ഈശ്വർ. ഏത് വിഷയത്തെക്കുറിച്ചും വളരെ ഗഹനമായി സംസാരിക്കുവാൻ രാഹുലിന് സാധിക്കും.

അതുകൊണ്ടുതന്നെ ധാരാളം ആരാധകരെയാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമാണ് താരം. സ്ഥിരമായി ചാനൽ ചർച്ചകളിലും അല്ലാതെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളുമെല്ലാം തുറന്ന് പറയാറുള്ളത് കൊണ്ട് അതിന്റെ പേരിൽ ഒരുപാട് വേട്ടയാടലുകൾ രാഹുൽ ഈശ്വർ സമൂഹമാധ്യമങ്ങളിൽ നിന്നും അനുഭവിക്കാറുണ്ട്.

ബി​ഗ് ബോസിന് മുമ്പ് മലയാളികൾ‌ക്കിടയിൽ വൈറലായ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്നും രാഹുൽ‌ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. രാഹുലിനെ പോലെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദീപ രാഹുൽ ഈശ്വർ.

Rahul Easwar

അവതാരിക ആയിട്ടാണ് ദീപ കരിയർ ആരംഭിക്കുന്നത്. അന്ന് ദീപ അടക്കം വിരലിലെണ്ണാവുന്ന കുറച്ച് ആളുകൾ മാത്രമായിരുന്നു ആങ്കറിങ് രം​ഗത്ത് പ്രവർത്തിച്ചിരുന്നത്. തുടക്കത്തിൽ പണം സമ്പാദിക്കാൻ സാധിക്കുന്ന ഒരു ജോലിയാണ് ആങ്കറിങ് എന്ന് തിരിച്ചറിയാതെയാണ് ​ദീപ അവതാരകയായി പ്രവർത്തിച്ചിരുന്നത്.

ഒരു കാലത്ത് അവാർഡ് ഷോകളിലും പ്രമുഖ സെലിബ്രിറ്റികളുടെ സ്പെഷ്യൽ‌ പ്രോ​​ഗ്രാമിന്റെയും എല്ലാം അവതാരക ദീപയായിരുന്നു. വിവാഹശേഷം കുടുംബജീവിതത്തിനാണ് ദീപ പ്രാധാന്യം നൽകിയിരിക്കുന്നത്. ഇപ്പോൾ ദീപയും രാ​ഹുലും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

എല്ലാ കാര്യങ്ങളിലും തർക്കിക്കാനും വാദിക്കാനും പറഞ്ഞ് ഫലിപ്പിക്കാനും കഴിവുള്ള രാഹുലിനൊപ്പമുള്ള ദാമ്പത്യ ജീവിതത്തിൽ സ്വന്തം അഭിപ്രായങ്ങൾ എത്തരത്തിലാണ് താൻ വാദിച്ച് നടത്തുന്നതെന്നും രാഹുലിന്റെ സ്വഭാവം എത്തരത്തിലാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ദീപ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ.

താൻ ആങ്കറിങ് തെരഞ്ഞെടുക്കാനുള്ള കാരണവും അഭിമുഖത്തിൽ‌ ദീപ വെളിപ്പെടുത്തി. 'സ്റ്റേജ് ഇവന്‍സുകളാണ് ഞാന്‍ കൂടുതലും ചെയ്യുന്നത്. ലൈവ് പ്രോഗ്രാം ചെയ്യുമ്പോള്‍ കിട്ടുന്നൊരു എനര്‍ജി വിവരിക്കാനാവുന്നതല്ല. ഗന്ധര്‍വ്വസംഗീതം ദാസ് സാറിനൊപ്പം ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ പുണ്യമായാണ് കരുതുന്നത്.'

Rahul Easwar

'ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കുവൈറ്റിലാണ്. മലയാളം വായിക്കാന്‍ പഠിച്ചത് ആങ്കറിങ് സമയത്താണ്. ഇത് പേയ്‌മെന്റ് കിട്ടുന്ന ജോലിയാണെന്ന് മനസിലാക്കിയത് വൈകിയാണ്. എനിക്ക് സംസാരിക്കാന്‍ നല്ല കഴിവുണ്ടെന്ന് മനസിലാക്കിയത് അമ്മയാണ്. അങ്ങനെയാണ് അവതാരകയായത്. എഞ്ചീനിയറിങ് പഠനത്തിനിടയിലായിരുന്നു ഷോകള്‍ ചെയ്യാന്‍ പോയത്. ആങ്കറിങ് കരിയറാക്കുന്നതിനെക്കുറിച്ച് ആദ്യം ആലോചിച്ചിരുന്നില്ല.'

'എഞ്ചിനീയറിങ് കഴിഞ്ഞുള്ള ജോലിയായിരുന്നു മനസിലുണ്ടായിരുന്നതെന്നും', ദീപ പറയുന്നു. രാഹുൽ‌ വീട്ടിലും തർക്കിക്കുമോയെന്ന് ചോദിച്ചപ്പോൾ ആദ്യം പ്രതികരിച്ചത് രാഹുലായിരുന്നു. താന്‍ തര്‍ക്കിക്കാറേയില്ലെന്നും സമവായം സൃഷ്ടിക്കുന്നൊരു മനുഷ്യനാണെന്നും തര്‍ക്കങ്ങളുണ്ടെങ്കില്‍ ഒരു മധ്യമാര്‍ഗം സൃഷ്ടിക്കുന്ന ആളാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

എന്നാൽ രാഹുൽ പറഞ്ഞതെല്ലാം കല്ലുവെച്ച നുണയാണെന്നായിരുന്നു ദീപ പറഞ്ഞത്. 'ചേട്ടന്‍ ഒരു കാര്യം തീരുമാനമെടുക്കും. ആരെങ്കിലും എതിര്‍ക്കുകയാണെങ്കില്‍ അവരെ കണ്‍ഫ്യൂസ് ചെയ്യിപ്പിച്ച് അത് സമ്മതിപ്പിക്കും. പെട്ടെന്ന് റിയാക്റ്റ് ചെയ്യാറില്ല ചേട്ടന്‍. ഇവിടെ എന്ത് നടക്കുകയാണെങ്കിലും ചേട്ടന്‍ വിചാരിക്കുന്നത് പോലെയെ നടക്കൂ. ഞങ്ങള്‍ ഈ വീട് വെച്ചപ്പോള്‍ ബെഡ് എങ്ങോട്ട് ഇടണമെന്ന് പറഞ്ഞ് വലിയ തര്‍ക്കമായിരുന്നു.'

'വടക്കോട്ട് തല വെക്കാറില്ലല്ലോ നമ്മള്‍. ദീപ ഒരു കാരണവശാലും അതിന് സമ്മതിക്കുന്നില്ല. ആ ഭാഗത്താണെങ്കില്‍ റിസോര്‍ട്ടൊക്കെ പോലെ നല്ല വ്യൂവായിരുന്നു. സേതുരാമയ്യര്‍ സിബി ഐ സിനിമയില്‍ മമ്മൂട്ടിയും തിലകനും തമ്മിലുള്ള പഞ്ച് ഡയലോഗുകളൊക്കെ ഞാന്‍ കേള്‍പ്പിച്ച് കൊടുത്താണ് അത് സമ്മതിപ്പിച്ചത്. അതൊക്കെ ഇട്ട് കാണിച്ചപ്പോള്‍ ദീപ കണ്‍ഫ്യൂഷനിലായി. പിന്നെ ദീപ എതിരഭിപ്രായമൊന്നും പറഞ്ഞില്ലെന്നുമായിരുന്നു', രാഹുല്‍ നൽകിയ മറുപടി.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X