ഒപ്പമുള്ളത് അച്ഛനാണോ?, ദീപയ്ക്ക് മാറ്റമില്ല അതേ സൗന്ദര്യവും ചുറുചുറുക്കും; കമന്റിന് മറുപടിയുമായി നടി!

എത്ര സിനിമകൾ ചെയ്തു എന്നതല്ല എത്ര മികച്ച സിനിമകളും കഥാപാത്രങ്ങളും ചെയ്തുവെന്നതാണ് താരങ്ങൾ ജനമനസിൽ എത്രകാലം നിലനിൽക്കും എന്നത‍ിനെ നിശ്ചയിക്കുന്നത്. എന്നേക്കും ഓർമ്മിക്കപ്പെടുന്ന ഒരു കഥാപാത്രം മാത്രം ചെയ്ത് സിനിമയും അഭിനയവും വിട്ട് പോയ നായിക നടിയാണ് ദീപ നായർ. കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം എന്ന ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധേയയായതാണ് ദീപ.

ധുരന്ധർ 2 ചരിത്രം തിരുത്തി കുറിക്കുമോ?; അഡ്വാൻസ് ബുക്കിങിലൂടെ ഇതുവരെ 200 കോടി വാരി, ആദ്യ ദിനം 100 കോടി നേടും?
ധുരന്ധർ 2 ചരിത്രം തിരുത്തി കുറിക്കുമോ?; അഡ്വാൻസ് ബുക്കിങിലൂടെ ഇതുവരെ 200 കോടി വാരി, ആദ്യ ദിനം 100 കോടി നേടും?

സിനിമയും ചിത്രത്തിലെ പാട്ടുകളും കഥാപാത്രങ്ങളും എല്ലാം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. പലരും റീവാച്ച് ചെയ്യുന്ന സിനിമയുമാണ് പ്രിയം എന്നതുകൊണ്ട് തന്നെ അഭിനയത്തിൽ സജീവമല്ലാതിരുന്നിട്ടും ദീപ നായർക്ക് പ്രേക്ഷക മനസിൽ ഇടമുണ്ട്. വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന താരം ഇപ്പോൾ കുടുംബത്തോടൊപ്പം മെൽബണിലാണ് താമസം.

Deepa Nair

സോഷ്യൽമീഡിയ വഴി അടുത്തിടെ മുതലാണ് തന്റെ ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കിടാനുമെല്ലാം നടി തുടങ്ങിയത്. ഇപ്പോഴിതാ ദീപയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ദാമ്പത്യ ജീവിതം 23 വർഷം പിന്നിട്ടതിന്റെ സന്തോഷമാണ് പോസ്റ്റിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്.

ദീപ-രാജീവ്... 23 വർഷങ്ങൾ... ആയിരക്കണക്കിന് ഓർമകൾ. അന്നും ഇന്നും.... ട്രെൻഡിനെ പിന്തുടർന്ന്... എന്റെ ഭർത്താവിനൊപ്പം. ഞങ്ങൾ 23 വർഷത്തിലേറെയായി ഒരുമിച്ചാണ്. അന്ന് മുതൽ ഇന്നുവരെ ഞങ്ങൾ വളർന്നു. മാറ്റങ്ങൾ കണ്ടു. ഞങ്ങൾക്ക് ഇഷ്ടമായ ഒരു ജീവിതം ഒരുമിച്ച് പടുത്തുയർത്തി. എല്ലായ്പ്പോഴും അത് പൂർണ്ണമായിരുന്നില്ല. പക്ഷെ എല്ലായ്പ്പോഴും അത് ഞങ്ങൾ ആയിരുന്നു.

അന്ന് മോശമായി പെരുമാറിയ നടന്റെ ഇന്റർവ്യൂക്ക് ചാൻസ് വന്നു, ഞാൻ പറഞ്ഞത്; പേര് പറഞ്ഞാൽ വാർത്തയാകും: ഗദ്ദാഫി
അന്ന് മോശമായി പെരുമാറിയ നടന്റെ ഇന്റർവ്യൂക്ക് ചാൻസ് വന്നു, ഞാൻ പറഞ്ഞത്; പേര് പറഞ്ഞാൽ വാർത്തയാകും: ഗദ്ദാഫി

ഇപ്പോഴെങ്കിലും കപ്പിൾ​ ​ഗോൾസ് എന്ന വിശേഷണം നമുക്ക് അർഹമായിട്ടുണ്ട്... അല്ലേ? എന്നാണ് ​ദീപ കുറിച്ചത്. ഒപ്പം വിവാഹ​ സമയം മുതൽ ഇപ്പോൾ വരെയുള്ള ഫോട്ടോകളും ദീപ പങ്കുവെച്ചു. ഫോട്ടകൾ കണ്ട് ദീപയ്ക്ക് അന്നും ഇന്നും ഒരു മാറ്റവും തോന്നുന്നില്ലെന്നും അതേ സൗന്ദര്യവും ചുറുചുറുക്കുമാണെന്നാണ് ഏറെയും പേർ കുറിച്ചത്. സൂപ്പർ ചേച്ചി... പ്രിയം മൂവി മനസിൽ പതിഞ്ഞുപോയ ഒന്നാണ്.

ആശംസകൾ, ഒരു മാറ്റവും ഇല്ലല്ലോ, ഒരു സിനിമ മാത്രമേ ഉള്ളു എങ്കിലും അന്നും ഇന്നും ചേച്ചിയുടെ ചങ്ക് ഫാനാണ്, ഞാൻ ഒന്നും പറയുന്നില്ല..... പറഞ്ഞിട്ട് കണ്ണ് വെച്ച് എന്ന് പറഞ്ഞാലോ എന്നിങ്ങനെയായിരുന്നു കമന്റുകൾ. ദീപയുടെ ഭർത്താവ് രാജീവ് നരയൊന്നും മറക്കാതെയാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് ചിലർ ഒപ്പമുള്ളത് അച്ഛനാണോയെന്ന് കമന്റിലൂടെ ചോദിച്ചു.

Deepa Nair

അതിനും ദീപ മറുപടി നൽകി. സാഡ് ഭാവമുള്ള ഇമോജിയാണ് ദീപ മറുപടിയായി നൽകിയത്. ആദ്യത്തെ കാഴ്ചയിൽ അങ്ങനെ തോന്നിയെന്നും വേദനിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ലെന്നും കമന്റിട്ടയാൾ സോറി പറഞ്ഞുകൊണ്ട് കുറിച്ചു. ഇനി ഓഫറുകൾ വന്നാൽ സിനിമയിലേക്ക് തിരിച്ച് വരുമോയെന്ന് ആരാധകർ ചോദിച്ചപ്പോൾ അവസരം എന്താണെന്നതിനെ ആശ്രയിച്ചിരിക്കും തീരുമാനം എന്നായിരുന്നു ദീപയുടെ മറുപടി. രണ്ട് മക്കളാണ് ദീപയ്ക്കും രാജീവിനുമുള്ളത്.

2002ൽ ആയിരുന്നു ദീപയുടെ വിവാഹം. സനലിൻ്റെ സംവിധാനത്തിൽ എത്തിയ പ്രിയം 2000ലാണ് റിലീസ് ചെയ്തത്. ഹം ഹേ രാഹി പ്യാർ കേ എന്ന ഹിന്ദി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയിൽ അഭിനയിക്കുക എന്നത് ദീപയുടെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു.

അമ്മയ്ക്ക് പിന്നാലെ മകളും അടിമുടി മാറി; ഇത് വിശ്വസിക്കാനാകുന്നില്ല...; ചർച്ചയായി ഖുശ്ബുവും മകളും
അമ്മയ്ക്ക് പിന്നാലെ മകളും അടിമുടി മാറി; ഇത് വിശ്വസിക്കാനാകുന്നില്ല...; ചർച്ചയായി ഖുശ്ബുവും മകളും

ഛായാഗ്രാഹകൻ വിപിൻ മോഹൻ വഴിയാണ് അപ്രതീക്ഷിതമായി ആ അവസരം താരത്തെ തേടിയെത്തിയത്. സിനിമയിലേക്കുള്ള എന്റെ എൻട്രി പോലെത്തന്നെ അപ്രതീക്ഷിതമായിരുന്നു എക്സിറ്റും. പ്രിയം കഴിഞ്ഞപ്പോൾ രണ്ട്, മൂന്ന് സിനിമയിലേക്ക് അവസരങ്ങൾ വന്നിരുന്നു. പക്ഷെ അതൊന്നും എന്റെ എഞ്ചിനീയറിങ് പഠനം കളഞ്ഞുപോയി ചെയ്യാൻ മാത്രം നല്ല കഥാപാത്രങ്ങളായിരുന്നില്ല എന്നാണ് അഭിനയം നിർത്താനുള്ള കാരണമായി മുമ്പ് താരം പറഞ്ഞത്.

More from Filmibeat

Read more about: deepa nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X