'അവന് കഴിവുണ്ടെങ്കിൽ ​ മറ്റുള്ള സിനിമകളിൽ പാടട്ടെ എന്റെ സിനിമയിൽ വേണ്ട'; ശ്രീനിവാസനെ കുറിച്ച് ദീപക് ദേവ്!

നടൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ കഴിവ് തെളിയിച്ച പ്രതിഭയാണ് ശ്രീനിവാസൻ‍. കുറിയ്ക്ക് കൊള്ളുന്ന നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എത്രയോ മികച്ച ചിത്രങ്ങൾ, നല്ല കൂട്ടുകെട്ടുകൾ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്‌ക്കൊപ്പം നടന്നു. നിലവാരമുള്ള തമാശകൾ ശ്രീനിവാസൻ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ‌

സിനിമയിലെ മാടമ്പിത്തരത്തേയും സൂപ്പർതാര ജാഡകളെയും തുറന്നുകാട്ടിയ പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന ശ്രീനിവാസൻ ചിത്രം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മലയാള സിനിമയിൽ ഇനിയും ഏറെക്കാലാം ശ്രീനി ടച്ച് തുടരണമെന്ന് ആഹ്രിയ്ക്കുന്നവർ ഏറെയാണ്. ഇപ്പോൾ ശ്രീനിവാസനെ മകൻ വിനീതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

തളത്തിൽ ദിനേശനും, വിജയൻമാരും, ചിന്താവിഷ്ടയായ ശ്യാമളമാരുമൊക്കം സമൂഹത്തിൽ തന്നെയുള്ളവരാണെന്ന് ശ്രീനിവാസൻ കാട്ടിക്കൊടുത്തു. മനുഷ്യന്റെ പലവിധ ചിന്തകളെ നർമത്തിന്റെ മേമ്പൊടി വിതറി അവതരിപ്പിച്ചപ്പോൾ ശ്രീനിയുടെ ചിത്രങ്ങൾ കാലത്തിനിപ്പുറവും നിലനിൽക്കുന്നതായി. വടക്ക് നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം എന്ന് വേണ്ട എത്രയോ നല്ല സിനിമകൾ ഈ നടൻ മലയാളിയ്ക്ക് സമ്മാനിച്ചു. സിനിമ അത്രയ്‌ക്കൊന്നും ന്യൂജനറേഷൻ ആകാതിരുന്ന കാലത്തും വിമർശാനാത്മകതയിലൂടെ സിനിമയെ മുന്നോട്ട് നടത്താൻ ഈ പ്രതിഭയ്ക്ക് കഴിഞ്ഞു. വരവേൽപ്പ്, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റി, പട്ടണപ്രവേശം, അക്കരെ അക്കരെ എന്നിവയെല്ലാം ശ്രീനിവാസന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങൾ തന്നെയായിരുന്നു.

സിനിമയിലെ മാടമ്പിത്തരത്തേയും സൂപ്പർതാര ജാഡകളെയും തുറന്നുകാട്ടിയ പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന ശ്രീനിവാസൻ ചിത്രം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മലയാള സിനിമയിൽ ഇനിയും ഏറെക്കാലാം ശ്രീനി ടച്ച് തുടരണമെന്ന് ആഹ്രിയ്ക്കുന്നവർ ഏറെയാണ്. ഇപ്പോൾ ശ്രീനിവാസൻ മകൻ വിനീതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ഞാൻ വിനീതിലെ ​ഗായകനെ ഏറെ സ്നേഹിക്കുന്നുണ്ട്. അവന്റെ ശബ്ദത്തിന് പോലും വ്യത്യസ്തയുണ്ട്. ആദ്യ അവൻ പാടിയത്. കിളിച്ചുണ്ടൻ മാമ്പഴത്തിലാണ്. ശേഷമാണ് വിനീതിനെ ഉദയനാണ് താരത്തിൽ പാടിപ്പിച്ചാലോ എന്ന ആലോചന വരുന്നത്. ആ ആ​​ഗ്രഹം ശ്രീനിച്ചേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം ശക്തമായി എതിർത്തു. എന്റെ സിനിമയിൽ അവൻ പാടണ്ട. അവന് കഴിവുണ്ടെങ്കിൽ അവൻ മറ്റുള്ള സിനിമകളിൽ പാടി കഴിവ് തെളിയിക്കട്ടെ. എൻ്റെ സിനിമയിൽ അവൻ പാടിയാൽ അത് ദോഷം ചെയ്യും. അത് ശരിയാവില്ല. അവൻ പാടണ്ട ദീപക്കിന് നിർബന്ധമാണെങ്കിൽ ദീപക്ക് ചെയ്യുന്ന മറ്റ് സിനിമകളിൽ അവനെ കൊണ്ടാ പാടിച്ചോളൂ എന്നാണ് ശ്രീനിച്ചേട്ടൻ പറഞ്ഞത്.'

'അങ്ങനെ അദ്ദേഹത്തെ എതിർത്ത് അവൻ ശ്രീനിച്ചേട്ടന് വേണ്ടി പാടിയാൽ എങ്ങനെയുണ്ടാകവുമെന്ന് അറിയാൻ ഞാൻ അവനെ കൊണ്ടാ പാടിച്ചു. അവൻ‍ പാടിയ ശേഷം അവനെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് എനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിചച്ചിട്ടില്ല' ദീപക് ദേവ് പറയുന്നു. ബ്രോ ഡാഡിക്ക് വേണ്ടിയാണ് ദീപക് ​ദേവ് അവസാനമായി ​ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. മോഹൻലാലും പൃൃഥ്വിരാജുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായത്. ചിത്രം ഇപ്പോൾ ഹോട്ട് സ്റ്റാറിൽ സ്ടട്രീം ചെയ്യുന്നുണ്ട്.

More from Filmibeat

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X