സ്വപ്നങ്ങളെ പിന്തുടർന്ന് പിടിച്ചത് ഇങ്ങനെയാണ്! കോളേജ് കാല ചിത്രം പങ്കുവെച്ച് ദീപക് ദേവ്
മലയാളി സംഗീത പ്രേമികൾ പ്രിയപ്പെട്ട ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. 2003 ൽ പുറത്ത് വന്ന ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലൂടെയാണ് ദീപക് ദേവ് സംഗീത സംവിധാനത്തിലേയ്ക്ക് ചുവട് വെച്ചത്. ക്രോണിക് ബാച്ചിലറിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു ശേഷം നിരവധി സുപ്പർ ഹിറ്റ് ഗാനങ്ങളും ഇദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴി തന്റെ സംഗീത ജീവിതത്തിലെ മധുരമായ ഓരു ഓർമ പങ്കുവെച്ചിരിക്കുകയാണ് ദീപക് ദേവ്. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ ആദ്യകാല ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കോളേജിൽ നിന്ന് ക്ലാസ് കട്ട് ചെയ്ത് റെക്കോഡിങ്ങിന് പോയ ചിത്രമായിരുന്നു ഇത്. 1996 കാലഘട്ടത്തിലെ പ്രോഗ്രാമിങ് കാലത്തിലേയ്ക്ക് തിരിഞ്ഞു നോക്കുകയാണ്. കോളേജിൽ നിന്ന ക്ലാസ് ഒഴിവാക്കി സ്വപ്നങ്ങൾ പിന്തുടർന്ന കാലം. എന്നു കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ദീപക് ദേവ് പങ്കുവെച്ച് ചിത്രത്തിലൂടെ പഴയ കാല ഓർമകൾ പങ്കുവെച്ച് നിരവധി പേർ എത്തിയിട്ടുണ്ട്. അന്ന് ആ ചിത്രത്തിലുള്ളവരും ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറുമെല്ലം ഓർമകൾ പങ്കുവെച്ചിട്ടുണ്ട്. കീബോർഡ് വായിച്ച് കൊണ്ട് നിൽക്കുന്ന ദീപിക് ദേവിനെയാണ് ചിത്രത്തിൽ കാണുന്നത്.


Click it and Unblock the Notifications











