വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ, വൈറലായി ദീപകിന്റെ വിവാഹ സെല്‍ഫ് ട്രോള്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ദീപക് പറമ്പോല്‍. മഞ്ഞുമ്മല്‍ ബോയ്‌സിലെ ദീപക്കിന്റെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. താരം വിവാഹിതനാകാന്‍ പോകുന്നു എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നരുന്നു. ഇപ്പോള്‍ സെല്‍ഫ് ട്രോളിലൂടെ തന്റെ വിവാഹത്തിന്റെ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ഒഫീഷ്യലായി താരം പങ്കുവെച്ചിരിക്കുകയാണ്.

നടി അപര്‍ണാദാസിനെയാണ് ദീപക് വിവാഹം കഴിക്കുന്നത്. മനോഹരം എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ സിനിമയില്‍ വിനീത് ശ്രീനിവാസന്‍ ദീപക്കിന്റെ കഥാപാത്രത്തെക്കുറിച്ച് അപര്‍ണയുടെ കഥാപാത്രത്തോട് പറയുന്ന ഭാഗം റീലാക്കിയാണ് വിവാഹത്തിന്റെ സേവ് ദ ഡേറ്റ് റീല്‍ ഇട്ടിരിക്കുന്നത്. വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ, എന്നെ ട്രോളാന്‍ ഞാന്‍ വേറെ ആരെയും സമ്മതിക്കൂല്ല എന്ന ക്യാപ്ഷനോട് കൂടിയാണ് റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

deepak

'ഈ നാറിയെ ചെറുപ്പം തൊട്ടേ എനിക്കറിയാം. ഇവനെക്കാളും വലിയ വായിനോക്കി ഈ പഞ്ചായത്തില്‍ വേറെ ഇല്ല. ഇവന്റെ വീട്ടില്‍ ഫോട്ടോഷോപ്പ് എന്നല്ല വെളിച്ചെണ്ണ വാങ്ങാന്‍ നീ വന്നു എന്നറിഞ്ഞാല്‍ അതിനെക്കാളും വലിയ അപമാനം വേറെ ഉണ്ടാവൂല,' എന്ന സീനാണ് ദീപക് സെല്‍ഫ് ട്രോള്‍ ആയി ഇട്ടിരിക്കുന്നത്.

ദീപക് മാത്രമല്ല. ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ ഇതേ വീഡിയോ ട്രോളായി പങ്കുവെക്കുന്നുണ്ട്. എന്നാല്‍ നിരവധി പേരാണ് താരത്തിന് വിവാഹ ആശംസ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വെച്ചാണ് വിവാഹം. വിവാഹക്കത്തും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നുണ്ട്.

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് മനോഹരം എന്ന സിനിമയില്‍ വിനീത് ശ്രീനിവാസന്റെ നായികയായി അഭിനയിച്ചു. തുടര്‍ന്ന് തമിഴില്‍ ബീസ്റ്റ്, ഹിറ്റ് ചിത്രമായ ഡാഡ എന്നീ ചിത്രങ്ങളിലും അപര്‍ണ ദാസ് അഭിനയിച്ചു. പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തെലുങ്കില്‍ ആദികേശവ എന്നചിത്രവും ചെയ്തു. സീക്രട്ട് ഹോമാണ് അപര്‍ണയുടെ ഏറ്റവും പുതിയ ചിത്രം. ആനന്ദ് ശ്രീബാല എന്ന മലയാളം ചിത്രത്തിലാണ് അപര്‍ണ ഇപ്പോള്‍ അഭിനയിച്ചികൊണ്ടിരിക്കുന്നത്.

deepak

മലര്‍വാടി ആര്‍ട്‌സ്‌ക്ലബ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടനാണ് ദീപക്. തട്ടത്തിന്‍ മറയത്ത്, തിര, ഒരേ മുഖം, കുഞ്ഞിരാമായണം, ഒറ്റമുറി വെളിച്ചം, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ ചിത്രങ്ങള്‍ ദീപക്കിന് അഭിനേതാവ് എന്ന രീതിയില്‍ മകിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ച ചിത്രമാണ്.

കണ്ണൂര്‍ സ്‌ക്വാഡ്, ജോണ്‍ ലൂഥര്‍, ലവ് ആക്ഷന്‍ ഡ്രാമ, ബി ടെക്, ക്യാപ്റ്റന്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങളാണ് ദീപക് കൈകാര്യം ചെയ്തത്. ദീപക്കിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം ആണ്. പ്രണവ്, ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗീസ്, ഷാന്‍ റഹ്‌മാന്‍, നീരജ് മാധവ്, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി തുടങ്ങഇ വലിയ താര നിര തന്നെ അണിനിരക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

More from Filmibeat

Read more about: deepak parambol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X