മകള്‍ക്ക് ഈ പേര് നല്‍കാനൊരു കാരണമുണ്ടെന്ന് ദീപന്‍ മുരളി! താരപുത്രിയുടെ പേരിന് പിന്നിലെ രഹസ്യം ഇതാണ്!
കഴിഞ്ഞ ദിവസമായിരുന്നു ദീപന്‍ മുരളിയുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കി നേരത്തെ താരമെത്തിയിരുന്നു. ബേബി ഷവര്‍ ചടങ്ങിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആന്റിയാവുന്നതിന്റെ സന്തോഷമായിരുന്നു ആര്യ പങ്കുവെച്ചത്. പരമ്പരകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ദീപന്‍ മുരളി ബിഗ് ബോസിലേക്ക് എത്തിയത്. മോഹന്‍ലാല്‍ നയിച്ച പരിപാടിയില്‍ ദീപനും മത്സരിച്ചിരുന്നു. മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയതെങ്കിലും ഇടയ്ക്ക് വെച്ച് താരം പുറത്താവുകയായിരുന്നു.
ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും ദീപന്‍ സജീവമായിരുന്നു. സഹമത്സരാര്‍ത്ഥികളുമായി അടുത്ത സൗഹൃദമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട് ഇവര്‍. കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്. കാത്തിരിപ്പിനൊടുവില്‍ മാലാഖക്കുഞ്ഞ് എത്തിയ സന്തോഷം പങ്കുവെച്ചും ദീപന്‍ എത്തിയിരുന്നു. മകളുടെ കൈകളുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. മേദസ്വി എന്ന പേരായിരുന്നു മകള്‍ക്ക് നല്‍കിയത്. പേരിനെക്കുറിച്ച് അറിഞ്ഞവരെല്ലാം അതിന്റെ അര്‍ത്ഥത്തെക്കുറിച്ച് ചോദിച്ചതായി താരം പറയുന്നു.

ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പമായാണ് പേരിന്റെ അര്‍ത്ഥത്തെക്കുറിച്ചും ദീപന്‍ വ്യക്തമാക്കിയത്. സരസ്വതി ദേവിയുമായി ബന്ധപ്പെടുത്തിയാണ് മകള്‍ക്ക് ഇങ്ങനെയൊരു പേര് നല്‍കിയത്. തന്‍രെ അമ്മയുടെ പേര് സരസ്വതിയെന്നാണെന്നും മകളിലൂടെ അമ്മയെയാണ് കാണുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അമ്മയെക്കുറിച്ച് വാചാലനായി താരം നേരത്തെയും എത്തിയിരുന്നു. ദീപന്‍ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











