ഞാന്‍ വേറെ പ്രണയിക്കുമോന്ന പേടി ഭാര്യയ്ക്ക് വന്നു; ബിഗ് ബോസിലേക്ക് പോവാന്‍ തീരുമാനിച്ചതിനെ പറ്റി ദീപന്‍ മുരളി

സീരിയല്‍ നടനായ ദീപന്‍ മുരളി ബിഗ് ബോസ് ഷോ യിലും പങ്കെടുത്തിരുന്നു. മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണിലാണ് ദീപന്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഷോ യിലേക്ക് പോയ താരം കുറച്ച് ദിവസത്തിനുള്ളില്‍ തിരികെ വന്നിരുന്നു. ആ കുറഞ്ഞ കാലം കൊണ്ട് വീടിനകത്ത് മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കാനും ദീപന് സാധിച്ചു.

നിലവില്‍ തൂവല്‍സ്പര്‍ശം സീരിയലില്‍ അഭിനയിക്കുകയാണ് താരം. ബിഗ് ബോസിലേക്ക് പോയശേഷം തന്റെ ജീവിതം മാറിയതെങ്ങനെയാണെന്ന ചോദ്യത്തിന് ദീപന്‍ മറുപടി നല്‍കി. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ബിഗ് ബോസ് വിശേഷം താരം പങ്കുവെച്ചത്.

 ബിഗ് ബോസില്‍ പോവാന്‍ തീരുമാനിച്ചതിന്റെ കാരണത്തെ കുറിച്ചാണ് ദീപനോട് ചോദിച്ചത്

ബിഗ് ബോസില്‍ പോവാന്‍ തീരുമാനിച്ചതിന്റെ കാരണത്തെ കുറിച്ചാണ് ദീപനോട് ചോദിച്ചത്..

'എന്റെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം മുപ്പത് ദിവസമായപ്പോഴാണ് ബിഗ് ബോസില്‍ നിന്നുള്ള ക്ഷണം വരുന്നത്. ആദ്യം ചിന്തിച്ചത് ആ ഷോ യില്‍ പോയാല്‍ അത്യാവശ്യം കാശ് കിട്ടുമല്ലോ എന്നായിരുന്നു. കാരണം കല്യാണത്തിന് കാശ് പൊട്ടിച്ച്, കുറച്ച് ദാരിദ്ര്യ അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പോയി കുറച്ച് കാശുണ്ടാക്കിയിട്ട് വരാമെന്നാണ് ബിഗ് ബോസിനെ കുറിച്ച് ആദ്യം ചിന്തിച്ചതെന്ന്' ദീപന്‍ പറയുന്നു.

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹത്തിലൊന്ന് നടന്നുവെന്ന് ദീപൻ

'രണ്ടാമത്തെ കാര്യം ലാലേട്ടനാണ്. അദ്ദേഹത്തിന്റെ കൂടെയൊരു നിമിഷം കിട്ടുമല്ലോന്ന് കരുതി. എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ലലേട്ടന്റെയോ മമ്മൂക്കയുടെയോ കൂടെ വേദി പങ്കിടണമെന്നായിരുന്നു. അമ്മ ജീവിച്ചിരുന്നപ്പോള്‍ അത് നടന്നില്ല. പക്ഷേ സിനിമയില്‍ അല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ കൂടെ വേദി പങ്കിടാന്‍ സാധിച്ചതായി' ദീപന്‍ വ്യക്തമാക്കുന്നു.

മോശം പേര് ഒന്നും ഉണ്ടാക്കാതെ തിരിച്ച് വരാന്‍ തനിക്ക് സാധിച്ചു

ബിഗ് ബോസില്‍ പോയതോടെ ഉണ്ടായ ലാഭത്തെ കുറിച്ച് നടൻ പറഞ്ഞു.. 'ഷോ യിൽ നിന്നും വലിയൊരു സ്വീകാര്യതയാണ് എനിക്ക് ലഭിച്ചത്. ഒരു മാസമേ ഷോ യില്‍ നിന്നുള്ളു. എങ്കിലും ദീപന്‍ മുരളി എന്ന പേര് എല്ലാ ആള്‍ക്കാരുടെ ഇടയിലും പ്രചരിച്ചു. അതിന് ബിഗ് ബോസിനോടും ഏഷ്യാനെറ്റിനോടും നന്ദി പറയുന്നു. പിന്നെ മോശം പേര് ഒന്നും ഉണ്ടാക്കാതെ തിരിച്ച് വരാന്‍ തനിക്ക് സാധിച്ചു. അതാണ് വലിയ കാര്യമെന്നും' നടന്‍ വ്യക്തമാക്കുന്നു..

ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പുള്ള ഏറ്റവും വലിയ ടെന്‍ഷന്‍ ചീത്തപ്പേര് ഉണ്ടാവുമോ എന്നതായിരുന്നു

ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പുള്ള ഏറ്റവും വലിയ ടെന്‍ഷന്‍ ചീത്തപ്പേര് ഉണ്ടാവുമോ എന്നതായിരുന്നെന്നാണ് ദീപന്‍ പറയുന്നത്. 'കല്യാണം കഴിഞ്ഞ ഉടനെയാണ് ഷോ യിലേക്ക് പോവുന്നത്. എന്തെങ്കിലും ചീത്തപ്പേരുണ്ടാക്കിയാല്‍ പ്രേക്ഷകരും എന്റെ ബന്ധുക്കളും ഇവനാണല്ലോ പെണ്ണ് കെട്ടിച്ച് കൊടുത്തതെന്ന് ചോദിക്കും. അതുകൊണ്ട് അധികം ഡാമേജില്ലാതെ താന്‍ തിരിച്ച് വന്നതായിട്ടും' ദീപന്‍ പറയുന്നു.

Recommended Video

Arya On Dr. Robin: ദിൽഷ ചെയ്തത് ചെറിയ കാര്യമല്ല
ഞാൻ വേറെ ആരെയെങ്കിലും പ്രേമിക്കുമോന്ന പേടി ഭാര്യയ്ക്ക് വന്നു

തമിഴ് ബിഗ് ബോസ് കണ്ടിട്ടാണ് താനും ഷോ യിലേക്ക് പോയതെന്ന് സൂചിപ്പിച്ച ദീപന്‍ ഭാര്യയ്ക്ക് ഉണ്ടായ പേടിയെ പറ്റിയും പറഞ്ഞു..

'തമിഴിലെ ബിഗ് ബോസില്‍ ഒരു പ്രണയം ഉണ്ടായിരുന്നു. അത് കണ്ടതോടെ നിങ്ങള്‍ പോവണമെന്നുണ്ടോ? അവിടെ ചെന്നിട്ട് ആരെയെങ്കിലും പ്രേമിച്ചിട്ട് വരുമോന്നും ഭാര്യ ചോദിച്ചു. കല്യാണം കഴിഞ്ഞ് വന്ന സമയത്ത് ഞങ്ങള്‍ രണ്ട് പേരും തമിഴ് ബിഗ് ബോസ് കണ്ടു. ആ സീസണിലെ ഓവിയയുടെ പ്രണയം കാണിച്ചത്. അങ്ങനൊരു പേടി അവള്‍ക്കുണ്ടായിരുന്നു' എന്നാണ് ദീപന്‍ വെളിപ്പെടുത്തുന്നത്.

More from Filmibeat

Read more about: deepan murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X