8 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം! മകള്‍ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി ദീപന്‍ മുരളി
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരങ്ങളിലൊരാളാണ് ദീപന്‍ മുരളി. അഭിനയത്തിന് പുറമെ അവതാരകനായും ദീപന്‍ എത്താറുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച ബിഗ് ബോസ് ഷോയിലും താരം പങ്കെടുത്തിരുന്നു. ഈ പരിപാടിയിലെത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്ക് എത്തിയത്. തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയെ പരിചയപ്പെട്ടതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.
2019 ജൂലൈ 22 നായിരുന്നു ദീപന്‍ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മരിച്ചുപോയ അമ്മയുടെ സാന്നിധ്യമാണ് അവള്‍ ഓര്‍മ്മിപ്പിക്കുന്നത്. അവള്‍ക്ക് അമ്മയുടെ പേര് തന്നെ നല്‍കുന്നുവെന്നും താരം പറഞ്ഞിരുന്നു. സരസ്വതിയെന്നാണ് അമ്മയുടെ പേര്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി. അതാണ് മകള്‍ക്ക് ഈ പേരിട്ടതെന്നും താരം പറഞ്ഞിരുന്നു. മകളുടെ ഒന്നാം പിറന്നാളിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

മകളുടെ പിറന്നാള്‍
കുഞ്ഞുരാജകുമാരിയുടെ ഒന്നാം പിറന്നാള്‍ വിപുലമായി ആഘോഷിക്കേണ്ടതായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രതിസന്ധി ഘട്ടത്തില്‍ ആഘോഷം ചുരുക്കേണ്ടി വന്നിരിക്കുകയാണ്. ആഘോഷമില്ലെങ്കിലും മകള്‍ക്കായി പ്രിയപ്പെട്ടവരുടെ ആശംസയുള്ള വീഡിയോയുമായാണ് ദീപന്‍ എത്തിയത്. സീരിയല്‍ രംഗത്തെ നിരവധി താരങ്ങളാണ് വീഡിയോയിലൂടെ മേധക്കുട്ടിക്ക് ആശംസ അറിയിച്ചിട്ടുള്ളത്. മുതിര്‍ന്നതിന് ശേഷം ആ്ദ്യ പിറന്നാളിന് ലഭിച്ച അമൂല്യ സമ്മാനത്തെക്കുറിച്ച് മകള്‍ക്ക് മനസ്സിലാവുമെന്നും താരം കുറിച്ചിട്ടുണ്ട്.
Recommended Video

പ്രണയവിവാഹമായിരുന്നു
പൊതുവെ അറേഞ്ച്ഡ് മാര്യേജെന്നാണ് പറയാറുള്ളത്. എന്നാല്‍ അങ്ങനെയായിരുന്നില്ല. 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് തങ്ങള്‍ ഇരുവരും വിവാഹിതരായതെന്ന് താരം പറഞ്ഞിരുന്നു. മള്‍ട്ടിമീഡിയ കോഴ്‌സ് കഴിഞ്ഞ് ജോലി തിരയുന്നതിനിടയിലായിരുന്നു ദീപ് മുന്നിലേക്ക് മായ എത്തിയത്. അഭിമുഖത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായ മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

മേധസ്വി വന്നതിന് ശേഷമുള്ള മാറ്റം
മകള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. ഉറക്കത്തിന്റെ സമയമൊക്കെ മാറിയെന്ന് ഇരുവരും പറഞ്ഞിരുന്നു. ആദ്യമായി അച്ഛായെന്നായിരുന്നു അവള്‍ വിളിച്ചത്. അത് കേള്‍ക്കുന്നതിനേക്കാള്‍ വലിയ സന്തോഷം വേറെയില്ല. അമ്മ മരിച്ചതോടെ ജീവിതത്തില്‍ വല്ലാത്ത നിരാശയായിരുന്നു. മകള്‍ വന്നതോടെ ആ അവസ്ഥയില്‍ നിന്നും മോചനമുണ്ടായെന്നും ദീപന്‍ മുരളി മുന്‍പ് പറഞ്ഞിരുന്നു.

ആദ്യം വിളിക്കുന്നത്
മകള്‍ ആദ്യം വിളിക്കുന്നത് തന്റെ പേരായിരിക്കുമെന്ന് ഭാര്യയോട് പറയാറുണ്ടായിരുന്നു. അങ്ങനെ തന്നെയായിരുന്നു സംഭവിച്ചതും. ആ വിളി കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അത് പോലെ തന്നെ തങ്ങള്‍ക്ക് ആണ്‍കുട്ടിയായിരിക്കുമെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. എന്നാല്‍ പെണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു താന്‍ കരുതിയത്. അത് ശരിയായിരുന്നുതാനും.

ഭാര്യയ്ക്കും മകള്‍ക്കും
പ്രസവ സമയത്ത് ഭാര്യയ്ക്കരികിലുണ്ടായതിനാല്‍ മകളെ ആദ്യം കാണാനും ദീപന് സാധിച്ചിരുന്നു. പ്രസവ ശേഷം ഭാര്യയേയും മകളേയും ശുശ്രൂഷിച്ചതും താനായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അമ്മയും സഹോദരിമാരുമൊന്നുമില്ലാത്തതിനാല്‍ എല്ലാം സ്വയം ചെയ്യുകയായിരുന്നു. പ്രൊഫഷനില്‍ തിരക്കുകളുണ്ടായിരുന്നുവെങ്കിലും ഇവരുടെ രണ്ടുപേരുടേയും കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിരുന്നുവെന്നും അന്ന് താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











