കാത്തിരിപ്പിന് വിരാമം, മകളുടെ മുഖം കാണിച്ച് ദീപികയും രൺവീറും; അച്ഛനെ പോലെയെന്ന് ആരാധകർ
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞിന്റെ മുഖം കാണിച്ച് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും. ദീപാവലി ദിന ആഘോഷത്തിൽ നിന്നുള്ള ഫോട്ടോകളാണ് ദീപിക പങ്കുവെച്ചത്. മകൾ ദുഅയ്ക്കൊപ്പമുള്ള ദീപികയുടെയും രൺവീറിന്റെയും ആദ്യ ദീപാവലിയാണിത്. കരൺ ജോഹർ, സോനം കപൂർ തുടങ്ങി നിരവധി താരങ്ങൾ പോസ്റ്റിന് കമന്റ് ചെയ്തു. കുഞ്ഞിന്റെ സ്വകാര്യത പരിഗണിച്ച് ഇതുവരെയും ഫോട്ടോ താര ദമ്പതികൾ പങ്കുവെച്ചിരുന്നില്ല. കുഞ്ഞിന് വേണ്ടി കരിയറിലെ തിരക്കുകളും കുറച്ച് നാളത്തേക്ക് ദീപിക മാറ്റിവെച്ചു. മകൾ അച്ഛനെ പോലെയാണെന്ന് ആരാധകർ പറയുന്നു.

അമ്മയായ ശേഷം കരിയറിൽ പ്രത്യേക നിബന്ധന ദീപിക പദുകോണിനുണ്ട്. എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ദീപിക തയ്യാറല്ല. ഈ നിബന്ധന കരിയറിൽ നടിക്ക് തടസമാകുന്നുണ്ട്. സ്പിരിറ്റ്, കൽക്കി 2898 എഡി രണ്ടാം ഭാഗം എന്നീ രണ്ട് സിനിമകളിൽ നിന്നും ദീപികയെ മാറ്റി. സ്പിരിറ്റിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക ദീപികയ്ക്കെതിരെ പരോക്ഷ പരാമർശങ്ങൾ നടത്തി. കൽക്കി 2898 എഡി നിർമാതാക്കളായ വെെജയന്തി മൂവീസും ദീപികയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു.
ശ്രദ്ധാപൂർവമുള്ള ആലോചനകൾക്ക് ശേഷം ഞങ്ങൾ രണ്ട് വഴിക്ക് നീങ്ങാൻ തീരുമാനിച്ചു. ദീർഘകാല പങ്കാളിത്തത്തിലൂടെ ആദ്യ ചിത്രം ഉണ്ടാക്കിയെങ്കിലും ഇപ്പോൾ ഞങ്ങൾക്ക് ഒരു പങ്കാളിത്തം കണ്ടെത്താൻ പറ്റുന്നില്ല. കൽക്കി 2898 പോലൊരു സിനിമ പ്രതിബന്ധതയും അതിലേറെയും അർഹിക്കുന്നു. ഭാവിയിലെ വർക്കുകൾ അവർക്ക് ആശംസകൾ അറിയിക്കുന്നു എന്നായിരുന്നു വെെജയന്തി മൂവീസിന്റെ പ്രസ്താവന.
മറുവശത്ത് രൺവീർ സിംഗും കരിയറിലെ മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. നടന്റെ നിരവധി സിനിമകൾ മുടങ്ങിക്കിടക്കുകയാണ്. ബോളിവുഡിൽ ഇതിനോടകം ഇക്കാര്യം ചർച്ചയായിട്ടുണ്ട്. രാക്ഷസ്, ബൈജു ബാവ്ര, ശക്തിമാൻ, തക്ത് തുടങ്ങിയവയാണ് രൺവീർ സിംഗിന്റെ പ്രഖ്യാപിച്ച സിനിമകൾ. എന്നാൽ പല കാരണങ്ങളാൽ ഈ പ്രൊജക്ടുകൾ മുന്നോട്ട് പോയില്ല.
രാം ലീല എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ദീപികയും രൺവീറും അടുക്കുന്നത്. 2018 ലായിരുന്നു താര വിവാഹം. തുടക്കത്തിൽ ഒരു അടുപ്പത്തിനപ്പുറം രൺവീറുമായുള്ള പ്രണയ ബന്ധത്തെ ദീപിക കാര്യമായെടുത്തില്ല. ഡേറ്റ് ചെയ്ത് തുടങ്ങിയ കാലത്ത് മറ്റ് ചിലരെയും താൻ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഓപ്പൺ റിലേഷൻഷിപ്പിലായിരുന്നെന്നും ദീപിക പദുകോൺ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ തന്നെ ഏറെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന രൺവീറിനെ ജീവിത പങ്കാളിയാക്കാൻ പിന്നീട് ദീപിക പദുകോൺ തീരുമാനിച്ചു. വിഷാദരോഗത്തിന്റെ പിടിയലകപ്പെട്ട കാലത്താണ് ദീപിക പദുകോൺ രൺവീർ സിംഗുമായി അടുക്കുന്നത്.

Click it and Unblock the Notifications