ആമിറിനും അക്ഷയ്‌ക്കും ആവാമെങ്കിൽ ദീപികയ്ക്കും ആവാം; നടിക്ക് പിന്തുണയുമായി കബീർ ഖാൻ

ദീപിക പദുക്കോണും സ്പിരിറ്റ് സന്ധീപ് റെഡി വംഗയുമായി ഉണ്ടായ അഭിപ്രായവ്യത്യാസം വലിയ ചർച്ചയായിരുന്നു. പ്രഭാസ് ചിത്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്ന നടി 8 മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെട്ടതാണ് സംവിധായകനെ ചൊടിപ്പിച്ചത്. തന്റെ ആവശ്യങ്ങൾ ടീം അംഗീകരിക്കാതെ വന്നപ്പോൾ ദീപിക ചിത്രത്തിൽ നിന്ന് പിന്മാറി. അതിനുശേഷം സിനിമാ വ്യവസായം രണ്ടു ചേരിയിലാവുകയും, നിരവധി പേർ നടിയെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വന്നു.

ഏറ്റവും അടുത്തതായി സംവിധായകൻ കബീർ ഖാനാണ് ദീപിക പദുക്കോണിനെയും നടിയുടെ ആവശ്യങ്ങളെയും പിന്തുണച്ച് മുന്നോട്ട് വന്നത്. ആമിർ ഖാനും അക്ഷയ് കുമാറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ, ദീപികയ്ക്ക് എന്ത് കൊണ്ട് ആയിക്കൂടാ എന്നാണ് ബജ്‌രംഗി ഭായിജാൻ സംവിധായകന്റെ ചോദ്യം. നടിയുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവാദത്തിലും ഖാൻ പ്രതികരിച്ചു.

ആമിറിനും അക്ഷയ്‌ക്കും ആവാമെങ്കിൽ ദീപികയോട് എന്തിന് വിവേചനം?

അടുത്തിടെ മൂവിഫൈഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ, കബീർ ഖാൻ സിനിമ മേഖലയിൽ തൊഴിലിനും വ്യക്തിജീവിതത്തിനും ഉണ്ടാവേണ്ട ബാലൻസിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സ് തുറന്നു. തന്റെയൊപ്പം സിനിമയിൽ 500 അംഗങ്ങൾ ഉള്ള ടീം ജോലി ചെയ്യുന്നതായി വെളിപ്പെടുത്തിയ അദ്ദേഹം, അവരുടെ ഓരോരുത്തർക്കും സ്വന്തം കുടുംബവും ജീവിതവും ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു. ഇവരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്, പ്രധാനമായും രണ്ടു കാര്യങ്ങളിൽ അത് വളരെ പ്രധാനമാണ് - മാനസികാരോഗ്യവും കാര്യക്ഷമതയും.

Kabir Khan and Deepika Padukone
Photo Credit: Kabir Khan, Deepika Padukone / Instagram

അടുത്തിടെ അമ്മയായ ദീപിക പദുകോൺ ഷൂട്ട് ചെയ്യാൻ എട്ട് മണിക്കൂർ ഷിഫ്റ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചതിനെ, കബീർ ഖാൻ പിന്തുണച്ചു. നദിയുടേത് തികച്ചും 'ന്യായമായ ആവശ്യം' ആണെന്ന് ഏക് ഥാ ടൈഗർ സംവിധായകൻ അഭിപ്രായപ്പെട്ടു. "ആമിർ ഖാൻ എട്ട് മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യുന്നു. അക്ഷയ് കുമാറും അങ്ങനെ തന്നെ. അതുകൊണ്ട് ദീപികയ്ക്ക് മാത്രം എന്തുകൊണ്ട് അത് നിഷേധിക്കണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല," കബീർ ഖാൻ തന്റെ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

Aamir Khan and Akshay Kumar  Deepika Padukone
Photo Credit: Filmibeat

സിനിമ നിർമ്മാണം വ്യക്തി ജീവിതത്തത്തെ അവഗണിച്ചു കൊണ്ടാവണം എന്ന് തനിക്ക് അഭിപ്രായമില്ലെന്നും കബീർ ഖാൻ പറഞ്ഞു. ജോലിക്ക് ഒരു ഘടനയുണ്ടാകണമെന്ന് നിര്ബന്ധമാണ്. 12 മണിക്കൂറിലധികം ഒരിക്കലും ഷൂട്ടിംഗ് നടത്തിയിട്ടില്ലെന്നും, ഒരിക്കലും ഓവർടൈം ചെയ്തിട്ടില്ലെന്നും, ആഴ്ചയിൽ ഏഴാം ദിവസം ഒരിക്കലും ജോലി ചെയ്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. "ഇവ അടിസ്ഥാന നിയമങ്ങളാണ്." അതിനുപുറമേ, എല്ലാവർക്കും തങ്ങളുമായി അനുയോജ്യമായ വ്യവസ്ഥകൾ നിശ്ചയിക്കുന്നതിൽ അവകാശമുണ്ടെന്നും ഖാൻ പറഞ്ഞു. "ഒരു സംവിധായകൻ അതിനോട് യോജിക്കില്ലെങ്കിൽ, അതിന് സാധുവായ ഒരു കാരണം ഉണ്ടാകണം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീപികയുടെ പ്രതിഫലം: കബീർ ഖാൻ പറയുന്നു

സ്പിരിറ്റിൽ നിന്ന് ദീപിക പദുകോൺ പുറത്തുപോകാനുള്ള മറ്റൊരു കാരണം പ്രതിഫലമാണെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. പ്രഭാസ് ചിത്രത്തിൽ നായികയാകാൻ നദി ആവശ്യപ്പെട്ടത് 25 കോടി രൂപയാണെന്നാണ് സൂചന. നടന്മാർക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കബീർ അതൊരു തെറ്റിദ്ധരിക്കപ്പെട്ട വാദമാണെന്ന് പറഞ്ഞു. ദീപികയ്ക്ക് എന്നും മറ്റ് നടന്മാരേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "പ്രേക്ഷകരെ ആകർഷിക്കുന്നത് ആരായാലും, അത് നടനോ സംവിധായകനോ പുരുഷനോ സ്ത്രീയോ ആകട്ടെ... അവർക്ക് അർഹമായ പ്രതിഫലം ലഭിക്കണം. ദീപിക എപ്പോഴും ജനക്കൂട്ടത്തെ ആകർഷിക്കുന്നു, അതിനാൽ അവർക്ക് അർഹതപ്പെട്ട പ്രതിഫലമാണ് അവർ ചോദിക്കുന്നത്," അദ്ദേഹം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X