സ്പിരിറ്റിന് പിന്നാലെ കൽക്കി 2ൽ നിന്നും ദീപിക പദുകോൺ പുറത്തേക്കോ? സത്യം ഇതാണ്...
ബോളിവുഡിന്റെ പ്രിയ നായിക ദീപിക പദുകോൺ കുറച്ചു ദിവസങ്ങളായി വിവാദങ്ങളുടെ നിഴലിലാണ്. സ്പിരിറ്റ് എന്ന പ്രഭാസ് ചിത്രത്തിൽ നായികയാവാനിരുന്ന നടി, സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പ്രോജെക്ടിൽ നിന്ന് പിന്മാറിയിരുന്നു. അടുത്തിടെ തന്റെ മകൾക്ക് ജന്മം തനിക്ക് 8 മണിക്കൂറിൽ കൂടുതൽ ഷൂട്ട് ചെയ്യാൻ സാധിക്കില്ലെന്ന ദീപികയുടെ തുറന്നു പറച്ചിലാണ് സംവിധായകനെ ചൊടിപ്പിച്ചത്. എന്നാൽ, അടുത്തിടെ ഈ കാരണം കൊണ്ട് തന്നെ കൽക്കി 2ലും ദീപിക ഉണ്ടായേക്കില്ല എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.
കൽക്കി 2ൽ നിന്നും ദീപിക പദുകോൺ പുറത്തേക്കോ?
അടുത്തിടെ, സ്പിരിറ്റിന് പിന്നാലെ കൽക്കി 2ൽ നിന്നു കൂടി ദീപിക പദുകോൺ പിന്മാറിയേക്കുമെന്ന് ചില ദേശീയ മാധ്യമങ്ങൾ സൂചിപ്പിച്ചിരുന്നു. തന്റെ മകളോടൊപ്പം സമയം ചിലവഴിക്കാനായി ഇനി മുതൽ 8 മണിക്കൂർ മാത്രമേ ഷൂട്ട് ചെയ്യൂ എന്ന നടിയുടെ തീരുമാനമാണ് കൽക്കി സംവിധായകൻ നാഗ് അശ്വിനെ ചൊടിപ്പിച്ചത് എന്നാണ് റിപോർട്ടുകൾ വെളിപ്പെടുത്തിയത്. എന്നാൽ, ഈ റിപോർട്ടുകൾ സത്യമല്ലെന്നാണ് കൽക്കി 2നോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

എൻ.ഡി.ടി.വി.യുടെ പുതിയ റിപോർട്ടുകൾ അനുസരിച്ച്, കൽക്കി ടീമുമായി ദീപിക പദുക്കോണിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന വാർത്തകൾ തീർത്തും തെറ്റാണ്. കൽക്കി 2 ഇതുവരെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലെന്ന് പ്രോജെക്റ്റിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. "ഷൂട്ടിംഗ് തുടങ്ങിയില്ല, സെറ്റുകളില്ല, ഇടപെടലുകളില്ല, അത് കൊണ്ട് തന്നെ, ഒരു അഭിപ്രായവ്യത്യാസത്തിന്റെ പ്രശ്നവുമില്ല," പേര് വെളിപ്പെടുത്താൻ തയ്യാറാവാത്ത ചിത്രത്തിന്റെ ഒരു ക്രൂ അംഗം വെളിപ്പെടുത്തി. ദീപിക പദുക്കോണിന്റെയും, പ്രഭാസിന്റെയും, കൽക്കി സിനിമയുടെയും ഫാൻസിന് വലിയ ആശ്വാസമായിരിക്കുകയാണ് ഈ വെളിപ്പെടുത്തൽ.
ദീപികയില്ലാതെ കൽക്കി 2 ഉണ്ടാകില്ല
പുതിയ റിപോർട്ടുകൾ അനുസരിച്ച്, കൽക്കി 2ന്റെ ഷൂട്ട് ഉടനെയൊന്നും തുടങ്ങിയേക്കില്ല. സംവിധായകൻ നാഗ് അശ്വിൻ ഇപ്പോഴും ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ്. തിരക്കഥ പൂർത്തിയായ ശേഷം, സെറ്റ് നിർമ്മാണം ഉൾപ്പെടെയുള്ള പ്രീ-പ്രൊഡക്ഷൻ ജോലികൾ, നടീ-നടന്മാരുടെ കാസ്റ്റിംഗ്, തുടങ്ങി അനേകം ജോലികൾ ചെയ്തു തീർക്കാനുണ്ട്. അത് കൊണ്ട് തന്നെ 2026 പകുതിയെങ്കിലും ആവാതെ കൽക്കി 2ന്റെ ഷൂട്ടിംഗ് തുടങ്ങാൻ യാതൊരു സാധ്യതയുമില്ല.

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, എന്നിവർക്കൊപ്പം, ദീപിക പദുകോണും കൽക്കി സിനിമ പരമ്പരയിലെ അവിഭാജ്യ ഘടകമാണ്. അത് കൊണ്ട് തന്നെ, ദീപികയെ മാറ്റി നിർത്തിക്കൊണ്ട് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകില്ല എന്നതും തീർച്ചയാണ്. 2024ൽ പുറത്തിറങ്ങിയ ചിത്രത്തിൽ, മഹാ വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽകിയെ വയറ്റിൽ ചുമക്കുന്ന അമ്മയുടെ വേഷമാണ് ദീപിക പദുകോൺ അവതരിപ്പിച്ചത്. ഈ പരമ്പരയിൽ ഇനി എത്ര ചിത്രങ്ങൾ ഉണ്ടായാലും, അതിലെല്ലാം ദീപികയും ഉണ്ടാവും എന്നാണ് സൂചന.
ദീപികയും സ്പിരിറ്റ് വിവാദവും
പ്രഭാസ് നായകനാവുന്ന സന്ദീപ് റെഡ്ഢി വാങ്ക ചിത്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ദീപിക പദുക്കോണിനെ ആയിരുന്നു. എന്നാൽ സംവിധായകനും ടീമും ദീപികയുടെ നിബദ്ധനകൾ അംഗീകരിക്കാതെ വന്നപ്പോൾ, ചിത്രത്തിൽ നിന്നും നടി പിന്മാറി. പകരം ആനിമൽ എന്നാൽ ചിത്രത്തിലൂടെ പ്രശസ്തയായ തൃപ്‌തി ഡിമ്രി പ്രഭാസിന് നായികയാവുമെന്ന് ടീം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ദീപികയുടെ കനത്ത പ്രതിഫലത്തെക്കുറിച്ചും, അൺപ്രൊഫഷണൽ രീതികളെക്കുറിച്ചും വാർത്തകൾ വന്നു. നടിയുടെ നീക്കത്തെ സംവിധായകൻ പരസ്യമായി വിമർശിച്ചുവെങ്കിലും, ഒരു കൊച്ചുകുട്ടിയുടെ 'അമ്മ എന്ന നിലയിൽ അത് ദീപികയുടെ അവകാശമാണെന്നാണ് ഒരു വലിയ വിഭാഗം പ്രേക്ഷരുടെയും സെലിബ്രിറ്റികളുടെയും അഭിപ്രായം.


Click it and Unblock the Notifications











