കിടക്കയില്‍ പോലും വൈകി എത്തും! ഭര്‍ത്താവിനെ കുറിച്ച് താരപത്‌നി ദീപികയുടെ പരാതി ഇങ്ങനെയാണ്!!
അഞ്ചോ ആറോ വര്‍ഷത്തിലേറെയുള്ള പ്രണയത്തിന് ശേഷമായിരുന്നു ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരായത്. 2018 നവംബര്‍ 14, 15 തീയ്യതികളില്‍ ഇറ്റലിയിലെ ലേയ്ക്ക് കോമോയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊങ്കിണി, സിന്ധി എന്നിങ്ങനെ രണ്ട് മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ആഡംബരത്തിന് യാതെരു കുറവുമില്ലാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. അതീവ സുരക്ഷയില്‍ നടത്തിയ വിവാഹമായിരുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം ഉണ്ടായിരുന്നില്ല.
വിവാഹത്തിന് ശേഷം സിനിമകളുടെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് ഇരുവരും. അതിനിടെ അടുത്തിടെ ഒരു പുരസ്‌കാര ചടങ്ങില്‍ ദീപികയും രണ്‍വീറും ഒന്നിച്ചെത്തിയിരുന്നു. ചടങ്ങില്‍ രണ്‍വീറിനെ കുറിച്ച് രസകരമായ വെളിപ്പെടുത്തലാണ് ദീപിക നടത്തിയിരിക്കുന്നത്. എവിടെക്കെങ്കിലും പോകാന്‍ ഇറങ്ങുമ്പോള്‍ മേക്കപ്പിന് സമയം കൂടുതല്‍ ചിലവഴിക്കുന്നത് ദീപികയാണെന്ന് കരുതിയാല്‍ തെറ്റി. തന്നെക്കാള്‍ കൂടുതല്‍ സമയം വേണ്ടി വരുന്നത് രണ്‍വീറിനാണെന്നാണ് ദീപിക പറയുന്നത്.

രണ്‍വീറിന്റെ സൗന്ദര്യത്തെ കുറിച്ച് ചോദ്യച്ചപ്പോഴായിരുന്നു ദീപിക ഇക്കാര്യം പറഞ്ഞത്. രണ്‍വീര്‍ കുളിക്കാന്‍ ഒരുപാട് സമയമെടുക്കും. ഒരുങ്ങാനും. എന്തിന് രാത്രി കിടക്കയില്‍ എത്താന്‍ പോലും വൈകുമെന്നും ദീപിക പയുന്നു. ദീപികയുടെ വാക്കുകള്‍ക്ക് കാണികളുടെ ഭാഗത്ത് നിന്നും നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്.
2013 ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് ഗോലിയോന്‍ കി രാസ്‌ലീല രാമലീല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. അന്ന് മുതല്‍ പാപ്പരാസികള്‍ ഇരുവരുടെയും പിന്നാലെയായിരുന്നു. ഒന്നിച്ചുള്ള യാത്രകളും പാര്‍ട്ടികളില്‍ ഒന്നിച്ചെത്തുന്നതുമെല്ലാം ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ദീപികയോ രണ്‍വീറോ പ്രണയം പരസ്യമാക്കിയിരുന്നില്ല. വിവാഹ ക്ഷണക്കത്ത് പുറത്ത് വിട്ട അവസരത്തിലാണ് ദീപിക പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.


Click it and Unblock the Notifications