സീനിയേർസ് വിധു ചേട്ടന്റെ മുൻകാമുകിമാർ, അന്നവിടെ ഉണ്ടായിരുന്നെങ്കിൽ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു: ദീപ്തി
ഏവർക്കും ഇഷ്ടമുള്ള താരദമ്പതികളാണ് വിധു പ്രതാപും ദീപ്തി. എപ്പോഴും രസകരമായി സംസാരിക്കുന്ന ഇരുവരുടെയും അഭിമുഖങ്ങൾ ശ്രദ്ധ നേടാറുണ്ട്. 2008 ലായിരുന്നു ഇവരുടെ വിവാഹം. രസകരമായ വീഡിയോകളുമായി ഇവർ പ്രേക്ഷകർക്ക് മുമ്പിലെത്താറുണ്ട്. തമാശയ്ക്ക് ചെയ്ത് തുടങ്ങിയ വീഡിയോകൾക്ക് വളരെ പെട്ടെന്ന് ജനശ്രദ്ധ ലഭിച്ചു. ആറ് ലക്ഷത്തോളം സബ്സ്ക്രെെബേർസ് ഇവരുടെ യൂട്യൂബ് ചാനലിനുണ്ട്. വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൽ ദീപ്തിയും വിധുവും. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്ന് വിധുവും ദീപ്തിയും പറയുന്നുണ്ട്. ഞങ്ങളുടെ കോമൺ ബന്ധുവിന്റെ കല്യാണം കഴിഞ്ഞപ്പോൾ ഇങ്ങനെയാെരു പ്രൊപ്പോസൽ വെച്ചാൽ എങ്ങനെയായിരിക്കുമെന്ന് ദീപ്തിയോട് ഞാൻ അങ്ങോട്ട് പോയി ചോദിച്ചു. വീട്ടിൽ സംസാരിച്ച് നോക്കൂ എന്ന് ദീപ്തി. അതിന് മുമ്പ് പകൽക്കിനാവ് എന്ന ആൽബം സോങ് ഞങ്ങളെല്ലാവരും ചെയ്തിരുന്നു. അതിൽ ഏക സെലിബ്രിറ്റി ആർട്ടിസ്റ്റ് ദീപ്തിയായിരുന്നു. അന്ന് ബഡ്ജറ്റില്ലാതെ വർക്ക് ചെയ്തതിനാൽ ഒരുപാട് കഷ്ടപ്പെട്ടിരുന്നെന്ന് വിധു പ്രതാപ് ഓർത്തു. കോളേജിൽ ഞാൻ പഠിച്ച് ഇറങ്ങിയ ശേഷമാണ് ദീപ്തി വരുന്നതെന്നും വിധു പ്രതാപ് പറഞ്ഞു. ഇതേക്കുറിച്ച് ദീപ്തിയും സംസാരിച്ചു.

വിധു ചേട്ടൻ പഠിക്കുന്ന സമയത്ത് ഞാൻ ആ കോളേജിൽ ഉണ്ടായിരുന്നെങ്കിൽ ഒരു കാരണവശാലും ഞാൻ ഈ കല്യാണത്തിന് യെസ് പറയില്ലായിരുന്നു. എന്റെ പല സീനിയേർസും പുള്ളിയുടെ എക്സ് ഗേൾഫ്രണ്ട്സായിരുന്നു. ഞാൻ എല്ലാവരുമായും ടച്ചിലുണ്ട്. അതിലൊരു ചേച്ചിയുണ്ട്. ചേച്ചിക്ക് ഇപ്പോഴും ആ ദേഷ്യമൊക്കെ ഉണ്ടെന്ന് തോന്നുന്നു. എന്റെയടുത്ത് പക്ഷെ വളരെ കൂളാണ്. ഇവരുടെ ബ്രേക്കപ്പ് കഴിഞ്ഞപ്പോഴാണ് ചേച്ചിയുടെ അടുത്ത പ്രണയം തുടങ്ങിയത്. ചേട്ടൻ വിധുവിന്റെ ഫാനായിരുന്നു. എന്നാൽ ഇപ്പോൾ വിധു എന്ന് പറഞ്ഞാൽ ചേട്ടൻ ഫാനെടുത്ത് എറിയുമെന്ന് ചേച്ചി പറഞ്ഞു. ഇത് പറഞ്ഞ് ഞാൻ വിധു ചേട്ടനെ കളിയാക്കാറുണ്ടെന്നും ദീപ്തി പറഞ്ഞു.
പുതിയൊരു മിനി വെബ്സീരീസുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് വിധുവും ദീപ്തിയും. JSUT FOR HORROR എന്നാണ് സീരീസിന് പേരിട്ടിരിക്കുന്നത്. ഒരു ക്ലോക്കും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഡതകളും ചിരിയുടെ മേമ്പൊടിയിൽ ഒരുക്കിയിരിക്കുന്ന മിനി സീരീസിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നു. ആദർശ് നാരായണാണ് സംവിധാനം. നിർമാണം പ്രീതി ശശിധരൻ. സുദേവ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാളവിക. സംഗീതം അമൽ.

കഴിഞ്ഞ ദിവസം പിന്നണി ഗാന രംഗത്തെക്കുറിച്ച് വിധു പ്രതാപ് സംസാരിച്ചിരുന്നു. സിനിമയിലെ പിന്നണി ഗാനങ്ങൾ പ്രധാന വരുമാന മാർഗമായി കണക്കാക്കാൻ പറ്റില്ലെന്ന് വിധു പ്രതാപ് ചൂണ്ടിക്കാട്ടി. ഏതൊരു ഗായകനെയും സംബന്ധിച്ച് സ്റ്റേജ് ഷോകൾ തന്നെയായിരിക്കും പ്രധാന വരുമാന മാർഗം. മറ്റ് ഇൻഡസ്ട്രികളുമായി താരതമ്യ ചെയ്യുമ്പോൾ മലയാളം ചെറിയ സ്പേസാണ്. പണ്ട് മുതലേ ഒരുപാട് പേരാൽ പറ്റിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ തരാം പിന്നെ തരാം എന്ന് പറഞ്ഞ് വാക്ക് തന്ന് പോയിട്ട് തരാതെ പോയ സംഭവങ്ങളുണ്ട്. എന്റെ വീട്ടിൽ ഇപ്പോഴും പണം കിട്ടാത്ത ഒരുപാട് ചെക്കുകളുണ്ട്. അതെല്ലാം ഈ യാത്രയുടെ ഭാഗമാണെന്നും വിധു പ്രതാപ് പറഞ്ഞു. എന്റെ കുടുംബത്തിന് എന്നിൽ നിന്ന് ഫിനാൻഷ്യൽ സപ്പോർട്ട് വേണം എന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. അത് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യമാണെന്നും വിധു പ്രതാപ് പറഞ്ഞു. നിരവധി ഷോകളിൽ വിധു പ്രതാപ് സാന്നിധ്യം അറിയിക്കുന്നുണ്ട്.


Click it and Unblock the Notifications











