പാട്ട് പാടിത്തരാൻ ദീപ്തി എന്നോട് പറഞ്ഞിട്ടില്ലെന്ന് വിധു, കാരണം വെളിപ്പെടുത്തി ദീപ്തി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെ‍ട്ട ഗായകനാണ് വിധു പ്രതാപ്. 1999 ൽ പുറത്ത് വന്ന പാദമുദ്ര എന്ന ചിത്രത്തിലെ ദേവദാസി എന്ന ഗാനം ആലപിച്ച് കൊണ്ടാണ് വിധു സിനിമ കരിയർ ആരംഭിക്കുന്നത്. ഇതിന് മുൻപ് തന്നെ നിരവധി സംഗീക റിയാലിറ്റി ഷോ കളിലും പങ്കെടുത്തിരുന്നു. 17-‍ാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോയായ വോയ്സ് ഒഫ് ദി ഇയർ" ഒന്നാം സ്ഥാനം നേടിയിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളാണ് വിധു പ്രതാപ് സിനിമ ലോകത്തിന് നൽകിയത്. ഇന്നും നമ്മൾ എന്ന ചിത്രത്തിലെ സുഖമാണി നിലാവ് എന്ന ചിത്രത്തിലെ ഗാനം പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട് യുവപിന്നണി ഗായകരിൽ പ്രധാനിയാണ് വിധു പ്രതാപ്. ഇപ്പോൾ മഴവിൽ മനോരമ സംപ്രേക്ഷ ചെയ്യുന്ന സംഗീത റിയാലിറ്റി ഷോയായ സൂപ്പർ ഫോറിലെ ജഡ്ജ് ആണ്. മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരുള്ള സംഗീത റിയാലിറ്റി ഷോയാണ് ഇത്. വിധുവിനോടൊപ്പം സിത്താര, റിമി, ജ്യോത്സ്ന എന്നിവരാണ് മറ്റ് വിധി കർത്താക്കൾ ഇവരുടെ കോമ്പോയ്ക്ക് മികച്ച ആരാധകരാണുള്ളത്.

 ദീപ്തിയും  വിധു പ്രതാപും

വിധുവിനെ പോലെ തന്നെ ഭാര്യ ദീപ്തിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നർത്തികയും അവതാരകയുമായ ദീപ്തി മിനിസ്ക്രീനിൽ സജീവമാണ്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. താരങ്ങളുടെ വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദീപ്തിയും വിധുവും പങ്കെടുത്ത ജെബി ജംഗ്ഷൻ പരിപാടിയാണ്. ദീപ്തിയുടെ ആവശ്യ പ്രകാരം വിധു പാടി കൊടുത്ത ഗാനത്തെ കുറിച്ച് ചോദിക്കുകയാണ് അവതാരകനായ ജോൺ ബ്രിട്ടത്. ഒട്ടും പ്രതീക്ഷിക്കാത്ത രസകരമായ മറുപടിയായിരുന്നു നൽകിയത്.

 പാടി കൊടുത്ത  പാട്ട്

സത്യം പറഞ്ഞാൽ ഇതുവരെ എന്നോട് ഒരു പാട്ട് പാടി തരു എന്ന് ദീപ്തി പറഞ്ഞിട്ടില്ലെന്നാണ് ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. '' "സത്യം പറഞ്ഞാൽ ഇതുവരെ എന്നോട് ഒരു പാട്ട് പാടി തരു എന്ന് ദീപ്തി പറഞ്ഞിട്ടില്ല. എന്താണെന്ന് അറിയില്ല. ഭാഗ്യത്തിന് ഞാൻ പാടുമ്പോൾ ചെവി പോത്താറില്ല," വിധു പറഞ്ഞു.എന്നാൽ ഉടനെയെത്തി ദീപ്തിയുടെ ഉത്തരം, 'പാട്ട് ഒന്ന് നിർത്തിയാലല്ലേ എനിക്ക് എന്തേലും പാടിത്തരാൻ പറയാൻ പറ്റു''.

 ആൽബം സോങ്

ഇതേ വീഡിയോയിൽ തങ്ങൾ ഒരുമിച്ചു ചെയ്ത ഒരു ആൽബം സോങ്ങിനെപ്പറ്റി ദമ്പതികൾ പരാമർശിക്കുന്നുണ്ട്."ഞാൻ ആദ്യമായി പാടിത്തരാൻ വിധുനോട് പറഞ്ഞത് ചിലപ്പോൾ പാതിരാവിൽ എന്ന ആൽബത്തിലെ പാട്ടായിരിക്കും. ലോ ബഡ്ജറ്റിൽ ചെയ്ത ആൽബം ആയതുകൊണ്ട് ഷൂട്ടിനിടെ കറന്റ് പോയപ്പോൾ, ജനറേറ്റർ ഇല്ലാതെ കഷ്ട്ടപ്പെട്ടു. ലൈവ് ആയി വിധു പാടിയാണ് ഞങ്ങൾ അത് ഷൂട്ട് ചെയ്തത്," ദീപ്തി പറഞ്ഞു.ആ ആൽബത്തിന്റെ ഷൂട്ടിങ്ങിൽ ഒരേ സമയം ലൈറ്റും പിടിച്ചു പാട്ടുപാടുകയും താൻ ചെയ്തിട്ടുണ്ട് എന്ന് വിധുവും പറയുന്നു. ഷോയിൽ വിധുവിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഈ ആൽബം സോങ് ഗായകൻ പ്രേക്ഷകർക്കായി പാടുകയും ചെയ്തു.

Recommended Video

മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ് | FilmiBeat
ദീപ്തിയുടെ അച്ഛനെ കുറിച്ച്

ഒരിക്കൽ നമ്മൾ എല്ലാവരും കൂടി ഇരുന്ന് ടിവി കാണുകയാണ്. അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് എന്തോ തെറ്റ് പറ്റി. അദ്ദേഹത്തിനോട് പല പ്രാവശ്യം പറഞ്ഞതാണ്. എന്നാൽ എങ്ങനെയോ മറന്നു പോയി. ദീപ്തിയുടെ അമ്മ സുശീലാമ്മയും ദീപ്തിയും ദീപയുമെല്ലാം ഇതിനെ കുറിച്ച് സംസാരിക്കുകയാണ്. ഒരാൾ പപ്പയെ സപ്പോർട്ട് ചെയ്യുന്നു മറ്റെയാൾ മറക്കാൻ പാടില്ലന്നൊക്കെ പറയുകയാണ്. എന്റെ അടുത്ത് ഇരുന്ന പപ്പ ടിവി കാണുകയാണ്. ഞാൻ ''ചോദിച്ചു ഭയങ്കര ബഹളം തന്നെയാണല്ലേ ഈ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ താമസിക്കാനെന്ന്''. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ''ഒന്നും മിണ്ടണ്ട. അങ്ങനെ തന്നെ ഇരുന്നാൽ മതിയെന്ന്''. അപ്പോൾ എനിക്ക് മനസ്സിലായി അദ്ദേഹം വളരെ സാത്വികനായ മനുഷ്യനാണെന്ന്. ഇപ്പോൾ താനും സാത്വികനായിട്ടുണ്ട്. താടി വളർന്നില്ലെന്ന് മാത്രമേയുള്ളൂവെന്നും രസകരമായി ബ്രിട്ടാസിന്റെ ചോദ്യത്തിന് ഉത്തരം നൽകി''.

More from Filmibeat

Read more about: vidhu prathap
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X