നീരജ് മാധവന് ഭാര്യ ദീപ്തിയുടെ ആശംസ! ഇനിയും പോവാനുണ്ട്! വിവാഹ ജീവിതം രണ്ടാം വര്‍ഷത്തിലേക്ക്

യുവതാരനിരയിലെ പ്രധാനികളിലൊരാളായ നീരജ് മാധവും ദീപ്തിയും വിവാഹിതരായിട്ട് 2 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പ് ഏപ്രില്‍ 2ന് വെളുപ്പാങ്കാലത്തായിരുന്നു ഇവരുടെ വേളി. വേളിയുടേയും വിവാഹ വിരുന്നിന്റേയും ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നീരജായിരുന്നു ഫേസ്ബുക്ക് പേജിലൂടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സിനിമാരംഗത്തുനിന്നും നിരവധി പേരായിരുന്നു ഇവരെ അനുഗ്രഹിക്കാനായി എത്തിയത്. വിവാഹ വിരുന്നില്‍ ഡാന്‍സുമായാണ് നീരജ് എത്തിയത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് നീരജ് മുന്‍പേ തെളിയിച്ചതാണ്.

നീരജ് മാത്രമല്ല സഹോദരനായ നവനീതും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. കുട്ടിച്ചാത്തനെന്ന പരമ്പരയിലൂടെയായിരുന്നു നവനീത് ആരാധകരെ സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം ചേട്ടനെ നായകനാക്കി എന്നിലെ വില്ലന്‍ എന്ന സിനിമയൊരുക്കുകയാണ് നവനീത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇവരെല്ലാം. ദീപ്തിയായിരുന്നു വെഡ്ഡിങ് ആനിവേഴ്‌സറിയെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ച് എത്തിയത്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലെ സ്റ്റാറ്റസിലൂടെയും ഇവര്‍ക്ക് വിഷസ് ലഭിച്ചിരുന്നു.

ദീപ്തിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

ദീപ്തിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

അഭിനേത്രിയൊന്നുമല്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ദീപ്തി ജനാര്‍ദ്ദനന്‍. നീരജിനെക്കുറിച്ചും നവനീതിനെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമായും ദീപ്തി എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ആരാധകര്‍ ചോദ്യങ്ങളുമായി ദീപ്തിക്ക് അരികിലേക്കെത്തിയത്. മുടി കളര്‍ ചെയ്യുന്നതിനെക്കുറിച്ചും ഡ്രസ്സിംഗിനെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെയായിരുന്നു ചിലര്‍ ചോദിച്ചത്. വര്‍ക് ഫ്രം ഹോമിലാണ് താനെന്ന് ദീപ്തി പറഞ്ഞിരുന്നു. ഗെയിം കളിക്കുന്ന നീരജിന്റെ ചിത്രവും ദീപ്തി പങ്കുവെച്ചിരുന്നു.

ഇഷ്ടമുള്ള ചിത്രങ്ങള്‍

ഇഷ്ടമുള്ള ചിത്രങ്ങള്‍

നീരജിന്റെ അമ്മയെ കാണുമ്പോള്‍ ദീപ്തിയുടെ സ്വന്തം അമ്മയെപ്പോലെ തോന്നുന്നുവെന്നായിരുന്നു ചിലരുടെ കമന്റ്. അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ചിത്രങ്ങളുമായും ദീപ്തി എത്തിയിരുന്നു. അച്ഛന്‍ ആള് കൂളാണെന്നും പറഞ്ഞിരുന്നു. അതിനിടയിലാണ് നവനീതിന് വിവാഹം നോക്കുന്നില്ലേയെന്ന ചോദ്യം വന്നത്. ഇതിന് മറുപടി പറയാനായി ദീപ്്തി ടാഗ് ചെയ്തത് നവനീതിനെയായിരുന്നു. ആലോചനകള്‍ ക്ഷണിക്കുന്നുവെന്നായിരുന്നു നവനീതിന്റെ മറുപടി.

നീരജ് വഴക്ക് പറയുന്നത്

നീരജ് വഴക്ക് പറയുന്നത്

ഒരു ചേച്ചിയുണ്ട് തനിക്കെന്നും ദീപ്തി പറഞ്ഞിരുന്നു. തന്റെ അശ്രദ്ധയെക്കുറിച്ച് പറഞ്ഞാണ് നീരജ് വഴക്കിടാറുള്ളതെന്നും ദീപ്തി പറഞ്ഞിരുന്നു. ഇതിനിടയിലാണ് ചിലര്‍ നാളെ വിവാഹ വാര്‍ഷികമല്ലേയെന്ന് ചോദിച്ചത്. ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞവരോടെല്ലാം നന്ദി അറിയിച്ചും ദീപ്തി എത്തിയിരുന്നു. ഇതിന് ശേഷമായാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരപത്‌നി എത്തിയത്.

ആനിവേഴ്‌സറി വിഷസ്

ആനിവേഴ്‌സറി വിഷസ്

ഞങ്ങള്‍ക്ക് ആനിവേഴ്‌സറി വിഷസ് , 2ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് ദാമ്പത്യ ജീവിതം. ഇനിയും പോവാനുണ്ടെന്ന് പറഞ്ഞായിരുന്നു ദീപ്തി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. വിവാഹത്തിനിടയിലെ മനോഹരനിമിഷങ്ങളുടെ ചിത്രവും ദീപ്തി പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഇരുവരേയും ആശംസിച്ചിട്ടുള്ളത്.

പൊതുവേദിയില്‍

പൊതുവേദിയില്‍

നേരത്തെ ഇന്‍ഫോ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നീരജിനൊപ്പം ദീപ്തിയും പങ്കെടുത്തിരുന്നു. പുതിയ സിനിമയുടെ പ്രമോഷനായെത്തിയ നീരജ് അപ്രതീക്ഷിതമായി ദീപ്തിയേയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. നിങ്ങള്‍ക്ക് ഞാനൊരാളെ പരിചയപ്പെടുത്താമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഭാര്യയെ വിളിച്ചത്. ദീപ്തി എന്ന് വിളിച്ച് കൈപിടിച്ചാണ് നീരജ് എത്തിയത്. ഇതെന്റെ പടത്തിലെ നായികയല്ല, ജീവിതത്തിലെ നായികയാണ് എന്നും താരം പറഞ്ഞിരുന്നു. പ്രതീക്ഷിക്കാതെയാണ് നീരജ് തന്നെ ഇങ്ങോട്ടേക്ക് വിളിച്ചതെന്നായിരുന്നു ദീപ്തി പറഞ്ഞത്.

സലിം കുമാറിൻ്റെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X