ആ ഫീലാണ് പ്രധാനം! പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ എളുപ്പമാണെന്ന് ദീപ്തി സതി!
നീനയെന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സുമായാണ് ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പൃഥ്വിരാജിന്‍രെ ഭാര്യയായി അഭിനയിക്കാനുള്ള അവസരമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സിലൂടെ ലഭിച്ചത്. അദ്ദേഹത്തിന്‍രെ ഫാനാണ് താനെന്നും ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രന്റെ ഭാര്യയായുള്ള വരവിന് മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ഇന്റർവെല്ലിന് ശേഷമുള്ള ഒരു സീനാണ് ആദ്യം ചെയ്തത്. ഒരു ഇമോഷണൽ ഷോട്ടായിരുന്നു അത്. ഹരീന്ദ്രന്റെ ജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റാണ്. ഇമോഷൻസ് വരേണ്ടയൊരു സീൻ. ഞാനാണെങ്കിൽ നെർവസായിരുന്നു. എന്നാൽ പൃഥ്വി സാർ എന്നെ കംഫർട്ടാക്കി. അദ്ദേഹം പറഞ്ഞു ഡയലോഗ് തെറ്റുന്നുണ്ടെങ്കിൽ കുഴപ്പമില്ല.ആ ഫീലാണ് പ്രധാനമെന്ന്. പൃഥ്വി സാറിനൊപ്പം വർക്ക് ചെയ്യാൻ വളരെ എളുപ്പമാണെന്നും ദീപ്തി പറയുന്നു.

സുരാജ് ചേട്ടനൊപ്പം കോംപിനേഷന്‍ സീനുണ്ടായിരുന്നു. നീന റിലീസ് ചെയ്യുന്നതിനിടയില്‍ത്തന്നെ അദ്ദേഹത്തെ അറിയാം. ആ സമയത്ത് ആദ്യത്തെ ഇന്‍റര്‍വ്യൂ എടുത്തത് അദ്ദേഹമായിരുന്നു. കുഞ്ഞനിയത്തിയെപ്പോലെയാണ് അദ്ദേഹം കാണുന്നത്. തന്‍രെ മലയാളത്തെക്കുറിച്ചും മറ്റും പറഞ്ഞ് അദ്ദേഹം കളിയാക്കാറുണ്ട്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തുടക്കത്തില്‍ മലയാളം സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നന്നായി പരിശ്രമിച്ചതിന് ശേഷമാണ് ഇങ്ങനെ സംസാരിക്കാനായത്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ മലയാള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications











