For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് തുടങ്ങിയ സൗഹൃദമാണ്; ഒരു അനിയത്തിയെ പോലെ എന്നെ കെയർ ചെയ്യും; പേളിയെക്കുറിച്ച് ദീപ്തി

  |

  നീന എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നായിക നടി ആണ് ദീപ്തി സതി. മോഡലിം​ഗിൽ നിന്നും സിനിമയിലേക്ക് കടന്ന് വന്ന ദീപ്തിയുടെ ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടു. തുടക്കം കുറിച്ച സിനിമയിൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാ​ഗ്യവും ദീപ്തിക്ക് ലഭിച്ചു.

  ആൻ അ​ഗസ്റ്റിൻ, വിജയ് ബാബു എന്നിവർ ആയിരുന്നു സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. നീനയ്ക്ക് ശേഷം മോഡലിം​ഗിൽ നിന്ന് മാറി സിനിമകളിലാണ് ദീപ്തി സതി കൂടുതൽ ശ്രദ്ധ നൽകിയത്.

  Also Read: മണിച്ചേട്ടന് എന്നെ ഇഷ്ടമായിരുന്നില്ല, ആ അമേരിക്കന്‍ യാത്രയോടെ മാറി; കണ്ണുനിറഞ്ഞ് സുബി സുരേഷ്‌

  പത്തൊൻപതാം നൂറ്റാണ്ട്, ​ഗോൾഡ് എന്നിവയാണ് ദീപ്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് ദീപ്തി സതി. തന്റെ ഡാൻസ് വീഡിയോകൾ ദീപ്തി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കാറുണ്ട്. ദീപ്തിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പേളി മാണി.

  ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പേളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദീപ്തി സതി. പേളിയുമായി സൗഹൃദം തുടങ്ങിയത് എങ്ങനെ, പേളിയിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് ദീപ്തി സതി സംസാരിച്ചു. മൈൽസ് സ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. അഭിമുഖത്തിൽ ഫോൺ കോളിലൂടെ ദീപ്തിയെ പറ്റി പേളിയും സംസാരിച്ചു.

  'പേളിയും ഞാനും കൂടി പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമ ഒരുമിച്ച് ചെയ്തിരുന്നു. അതിൽ പേളി എന്റെ ഫ്രണ്ടിന്റെ റോൾ ആണ് ചെയ്തത്. ആ സമയത്ത് ഞങ്ങൾ പരിചയപ്പെട്ടത്. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. പുള്ളിക്കാരൻ സ്റ്റാറാ മുതൽ ഇപ്പോഴത്തെ ഫ്രണ്ട്ഷിപ്പ് വരെ നീളുന്നതാണ് എന്റെയും പേളിയുടെയും ജേർണി'

  'പേളി വളരെ ഫൺ ആയ ആളാണ്. അവൾ വളരെ കെയറിം​ഗ് ഉള്ള ഫ്രണ്ടാണ്. എന്നെ ഒരു അനിയത്തിയെ പോലെ ശ്രദ്ധിക്കും. മ്യൂസിക്കിനോടും ഭക്ഷണത്തോടുമുള്ള ഇഷ്ടം, സാഹസികത തുടങ്ങിയവ കാര്യങ്ങളാണ് ഞങ്ങളിൽ ഒരേ പോലെ ഉള്ളത്,' ദീപ്തി സതി പറഞ്ഞു.

  'ദീപ്തി സതിയെ പറ്റി പേളിയും സംസാരിച്ചു. ദീപ്തി വളരെ റിയൽ ആണ്. അവൾ മനസ്സറിഞ്ഞ് കൊണ്ട് സംസാരിക്കുന്ന ആളാണ്. പൊതുവെ ആളുകളോട് സംസാരിക്കുമ്പോൾ ഒരു മതിൽ അവർ ഉണ്ടാക്കും'

  'പിന്നെയെ അവരിലേക്ക് എത്താൻ പറ്റുള്ളൂ. ഇന്നത്തെ കാലത്ത് പല തരത്തിലുള്ള ഫ്രണ്ട്സുണ്ട്. ദീപ്തിയുടെ അടുത്ത് എനിക്കും ഞാനായിട്ട് ഇരിക്കാം. ഞങ്ങൾക്ക് ഒരു കുട്ടി ​ഗ്യാങുണ്ട്,' പേളി പറഞ്ഞതിങ്ങനെ.

  'മോഡലിം​ഗ് കരിയറിനെക്കുറിച്ച് ദീപ്തി സംസാരിച്ചു. മിസ് ഇന്ത്യ മത്സരത്തിൽ ബിക്കി റൗണ്ട് ഉണ്ടായിരുന്നു. അതിൽ നാണം തോന്നേണ്ട കാര്യമില്ലെന്ന് ദീപ്തി വ്യക്തമാക്കി. നമുക്ക് തന്നെ ശരീരത്തിൽ കോൺഫിഡൻസ് വേണം. ബിക്കിനി റൗണ്ട് പ്രധാനമാണ്. മത്സരത്തിൽ ശരീര ഭം​ഗിയും നോക്കും. ഇൻഡസ്ട്രിയിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്'

  ഒരു ബെസ്റ്റ് ഫ്രണ്ട് ആയി ഇല്ല. ആദ്യ സിനിമ മുതൽ ഞാൻ ഇവിടെ വരുന്നതാണ്. പേളി, ഷോൺ, അഹാന, രജിഷ തുടങ്ങിയവർ നല്ല സുഹൃത്തുക്കൾ ആണ്. ഞാൻ പാതി മലയാളി ആണ്. അമ്മ മലയാളി അച്ഛൻ നോർത്ത് ഇന്ത്യൻ. അമ്മ കൊച്ചിക്കാരിയാണെന്നും ദീപ്തി സതി പറഞ്ഞു.

  Read more about: deepti sati pearle maaney
  English summary
  Deepti Sati Open Up About Her Friendship With Pearle Maaney; Reveals How They Became Friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X