For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൊക്കോഷനിൽ ലാൽ സാറും മമ്മൂക്കയും പൃഥ്യിയുമൊക്കെ ഇങ്ങനെയൊക്കെയാണ് പെരുമാറുന്നതെന്ന് ദീപ്തി സതി

  |

  മോഡലിങ്ങിൽ നിന്ന് അഭിനയ രം​ഗത്തേക്ക് വന്ന താരമാണ് ദീപ്തി സതി. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാൽ ജോസിന്റെ നീന എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ മേഖലയിലേക്ക് എത്തുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷാ ചിത്രങ്ങളിലും താരം തിളങ്ങാറുണ്ട്.

  മലയാളി അല്ലെങ്കിലും നിരവധി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ദീപ്തി. മലയാളം സംസാരിക്കാൻ ഏറെക്കുറെ പഠിക്കുകയും അഭിമുഖങ്ങളിൽ എത്തുമ്പോൾ മലയാളത്തിൽ സംസാരിക്കാനും ശ്രമിക്കാറുണ്ട്. ദീപ്തിയുടെ പുതിയൊരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. താരത്തിൻ്റെ പുതിയ ചിത്രത്തിൻ്റെ വിശേഷം പങ്കുവെക്കാനെത്തിയപ്പോൾ പറഞ്ഞ വിശേഷങ്ങളാണ് താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

  Deepti

  ക്രൈം ത്രില്ലറിൽപ്പെടുന്ന ചിത്രത്തിൽ ജേർണലിസ്റ്റായി ആണ് താരം സിനിമയിലെത്തുന്നത്. ഇൻ എന്നാണ് ചിത്രത്തിൻ്റെ പേര്. രാജേഷ് നായരാണ് സംവിധാനം. റിപ്പര്‍ മോഡല്‍ കൊലപാതകവും അതിനെ തുടര്‍ന്നുള്ള അന്വേഷണവും സംഭവവികാസങ്ങളുമാണ് ഇന്‍ എന്ന സിനിമയുടെ പ്രമേയം. സിനിമയിൽ അന്വേഷണം മാത്രമല്ല ഒരു സിനിമക്ക് വേണ്ട പ്രധാന സംഭവങ്ങളിലൂടെയെല്ലാം സിനിമ കടന്ന് പോകുന്നുണ്ടെന്നും എല്ലാവർക്കും ഇഷ്ടമാകുമെന്നും താരം പറയുന്നു.

  തൻ്റെ പുതിയ സിനിമ വിശേഷങ്ങൾക്കൊപ്പം ലോക്കേഷനുകളിൽ പൃഥ്വിരാജും മമ്മൂക്കയും സംവിധായകൻ ലാൽ ജോസും എത്തിയാൽ എങ്ങനെയാണ് പെരുമാറുന്നതെന്ന് ഇമിറ്റേറ്റ് ചെയ്ത് കാണിച്ചിരിക്കുകയാണ് താരം. വളരെ രസകരമായാണ് പൃഥ്വിരാജിനെയും മമ്മൂക്കയേയും സംവിധായകൻ ലാൽജോസിനെയും അഭിമുഖത്തിലൂടെ ഇമിറ്റേറ്റ് ചെയ്യുന്നത്.

  48 മണിക്കൂർ നിർണ്ണായകമായിരുന്നു, ഒടുവിൽ കുറുവച്ചൻ കുര്യച്ചനായപ്പോൾ സംഭവം ഉഷാറായി

  പൃഥ്യി ലോക്കേഷനിൽ എത്തിയാൽ കുറച്ച് സോഫിസ്റ്റിക്കേറ്റഡ് ആണ്. ലൊക്കേഷനിൽ ഒരു ചെയറിലി‌‍‍‍രുന്നു ഫോൺ നോക്കുന്ന പൃഥ്വി ഞാനാണ് അങ്ങോട്ട് പോകുന്നതെങ്കിൽ ഹായ് ദീപ്തി ഹൗ ആർ യു? വെൽക്കം വെൽക്കം. പിന്നെ ഷൂട്ടിങ്ങിനെ കുറിച്ച് പറഞ്ഞിട്ട് മറ്റാരോടെ ​ഗ്രീൻ ടീ കിട്ടുവോ ഓക്കെ ബ്ലാക്ക് ടി കിട്ടുവോ എന്നൊക്കെ പൃഥ്വി ചെയ്യുന്ന കാര്യങ്ങൾ രസകരമായാണ് ദീപ്തി അനുകരിച്ച് കാണിക്കുന്നത്. അവരുടെയൊക്കെ ആറ്റിറ്റ്യൂഡ് കൃത്യമായി മനസ്സിലാക്കിയാണ് ദീപിതിയുടെ അവതരണം.

  സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തൻ്റെ വിശേഷങ്ങൾ ഒക്കെ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുമുണ്ട്. താരം ചിലപ്പോൾ ഇടുന്ന ഫോട്ടോകൽ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഒറോ ക്ലൈമറ്റ് അനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിച്ച് അതിന്റെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ അപ് ചെയ്തും പ്രക്ഷക ശ്രദ്ധ നേടാറുണ്ട്.

  2012 ലെ മിസ് കേരള കിരീടം അണിഞ്ഞതും ദീപ്തിയാണ്. 2014 ലെ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു. മോഡലിങ് രം​ഗത്ത് നിന്ന് അഭിനയ രം​ഗത്തേക്ക് വന്നെങ്കിലും ഒരുപാട് ചിത്രങ്ങലിലൊന്നും വന്നിട്ടില്ല. എങ്കിലും തൻ്റേതായ അഭിനയ മികവ് കൊണ്ടും മോഡലിംങ് രം​ഗത്തും വന്ന് തൻ്റെ ഒരു സ്ഥാനം നേടിയെടുത്ത താരം. എട്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ദീപ്തിയെ ഇൻ്സ്റ്റയിൽ ഫോളോ ചെയ്യുന്നത്.

  Recommended Video

  Dilsha On Akhil Bigg Boss | പുറത്തുള്ള ഫാന്‍സ് മൊത്തം അഖിലിനൊപ്പം, അന്ന് ദില്‍ഷ വിചാരിച്ചത്‌

  2019-ൽ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസെൻസ് എന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ റോളിൽ ദീപ്തി അഭിനയിച്ചു. മഞ്ജു വാര്യർക്ക് ഒപ്പം ലളിതം സുന്ദരം എന്ന സിനിമയിലൂം ഉണ്ടായിരുന്നു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് താരം വളരെ രസകരമായി പൃഥ്വിരാജിനെയും മമ്മൂക്കായേയും ലാൽ ജോസിനെയും ഇമിറ്റേറ്റ് ചെയ്യുന്നത്.

  അഭിമുഖത്തിൻ്റെ പൂർണ്ണ രൂപം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

  Read more about: deepti sati
  English summary
  Deepti Sati Opens Up Lal Jose, Mammootty, Prithviraj are behaving like this on location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X