For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗ്ലാമർ കിട്ടാൻ വേണ്ടി സെക്സി ആകില്ല, എല്ലാവർക്കും ഒരു ധാരണയുണ്ട്, വെളിപ്പെടുത്തി ദീപ്തി സതി

  |

  2005 ൽ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ്തി സതി. 1995 ജനുവരി 29ന് ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി ജനിച്ചു വളർന്നത്. പകുതി മലയാളിയായ ദീപ്തി ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. നീനയ്ക്ക് ശേഷം മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും നടിയെ തേടി അവസരങ്ങൾ എത്തുകയായിരുന്നു.

  നടി മീനയുട ചിത്രങ്ങൾ വൈറലാകുന്നു, കാണൂ

  ഫാഷൻ രംഗത്ത് നിന്നാണ് ദീപ്തി സതി സിനമയിൽ എത്തുന്നത്. മലയാളത്തിൽ തനിക്ക് ലഭിച്ചതെല്ലാം ന്യൂജെൻ കഥാപാത്രങ്ങളാണെന്നാണ് നടി പറയുന്നത്. എന്നാൽ തനിക്ക് ഒരു സാധാരണ കഥാപാത്രം ചെയ്യാനാണ് ആഗ്രഹമെന്നാണ് നടി പറയുന്നത്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഗ്ലാമർ കാട്ടാൻ വേണ്ടി സെക്സിയായി ഫോട്ടോഷൂട്ട് ചെയ്യാറില്ലെന്നും നടി പറയുന്നു.

  താൻ ബോൾഡ് വേഷങ്ങൾ മാത്രമേ ചെയ്യുവെന്ന് ഒരു ധാരണയണ്ട്. അത് ഒരു ദിവസം ബ്രേക്ക് ചെയ്യും. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ഒരു സാധാരണ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. വൈകാതെ തന്നെ അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കി

  ഗ്ലാമ​ർ​ ​കാ​ട്ടാ​ൻ​ ​വേ​ണ്ടി​ ​സെ​ക്സി​യാ​യി​ ​ഫോ​ട്ടോ​ഷൂ​ട്ട് ​ചെ​യ്യാ​റി​ല്ലെന്നും ദീപ്തി സതി പറയുന്നു.​ ഫോട്ടോഗ്രാഫർമാർ പറയുന്ന ആശയം നല്ലതാണോ എന്ന് നോക്കും. ഞാൻ പു​തു​മ​ ​ആ​ഗ്ര​ഹി​ക്കാ​റു​ണ്ട്.​ പകരം ഗ്ല​മ​റ​ല്ല,​ ​വേ​റി​ട്ട​ ​മൂ​ഡാ​ണ് ​ആ​ ​ചി​ത്ര​ങ്ങ​ൾ​ക്ക്. ''ല​ക്കി" ​എ​ന്ന​ ​മ​റാ​ത്തി​ ​ചി​ത്ര​ത്തി​ലാ​ണ് ​ആ​ദ്യ​മാ​യി​ ​ബി​ക്കി​നി​ ​ധ​രി​ച്ച് ​അ​ഭി​ന​യി​ക്കുന്നത്. പൂ​ളി​ൽ​ ​കു​ളി​ക്കു​ന്ന​ ​രം​ഗ​ത്ത് ​ബി​ക്കി​നി​ ​ധ​രി​ച്ച​തി​ന് ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ന്നു.​ ​ഇ​തൊ​ന്നും​ ​എ​ന്നെ​ ​ബാ​ധി​ക്കു​ന്നി​ല്ല.​ ​മി​സ് ​ഇ​ന്ത്യ​ ​മ​ത്സ​ര​ത്തി​ന് ​ഇ​തി​ലും​ ഗ്ലമറ​സാ​യി​ ​വേ​ഷം​ ​ധ​രി​ച്ചു.​ എ​ന്തു​ ​വേ​ഷം​ ​ധ​രി​ക്കു​ക​ ​എ​ന്ന​ത് ​എ​ന്റെ​ ​ഇ​ഷ്ട​വും​സ്വ​കാ​ര്യ​ത​യു​മാ​ണ്.

  സകൂളിൽ പഠിക്കുമ്പോഴെ മോഡലിങ്ങ് ചെയ്യുന്നുണ്ട്. മോഡിലിംഗ് ചെയ്യുന്ന കുട്ടി എന്ന മേൽ വിലാസത്തിലാണ് സ്കൂളിൽ അറിയപ്പെട്ടത്. ഇത് ഏറെ ആസ്വദിക്കുകയും ചെയ്തിരുന്നു. കോളേജിൽ എത്തിയപ്പോൾമോ​ഡ​ലിം​ഗ് ​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​സ​ജീ​വ​മാകുകയായിരുന്നു.നി​ര​വ​ധി​ ​പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​ഇ​ങ്ങ​നെ​ ​സം​ഭ​വി​ക്കു​മെ​ന്ന് ​ഒ​ട്ടും​ ​പ്ര​തീ​ക്ഷി​ച്ചി​ല്ല.​ എപ്പോഴും തിരക്കായി നടക്കാനാണ് ഏറ്റവും ഇഷ്ടമെന്നു ദീപ്തി സതി പറഞ്ഞു.

  Sometimes I feel nothing has happened to Chiranjeevi Sarja: Deepti Sati | FilmiBeat Malayalam

  ഒരു സാ​ധാ​ര​ണ​ ​പെ​ൺ​കു​ട്ടി​യാ​യാ​ണ് ​വീ​ട്ടു​കാ​ർ​ ​വ​ള​ർ​ത്തി​യ​ത്.​ ​ടോം​ ​ബോ​യി​ഷും​ ​ഗേ​ളി​ഷു​മ​ല്ല.​ ​'​നീ​ന"​യി​ലെ​ ​പോ​ലെ​ ​ജീ​വി​ത​ത്തി​ലും ​ഞാ​ൻ​ ​ടോം​ ​ബോ​യി​ഷ് ​എ​ന്ന് ​ക​രു​തു​ന്ന​വ​ർ​ ​ഇ​പ്പോ​ഴു​മു​ണ്ട് .​ക​ള്ളു​ ​കു​ടി​ക്കു​ന്ന​ ​സി​ഗ​ര​റ്റ് ​വ​ലി​ക്കു​ന്ന​ ​ആ​ൺ​കു​ട്ടി​യെ​ ​പോ​ലെ​ ​ജീ​വി​ക്കു​ന്ന​ ​'​നീ​ന​"യി​ൽ​നി​ന്ന് ​ആ​ ​സി​നി​മ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ​ ​പു​റ​ത്തു​ക​ട​ന്നു.​ ലളിതം സുന്ദരമാണ് തന്റെ ഏറ്റവും പുതിയ ചിത്രം. ഈ വർഷം റിലീസ് ചെയ്യുന്ന ആദ്യത്തെ ചിത്രമാണിത്. ​മ​ഞ്ജു​വാ​ര്യ​ർക്കൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇ​ത്ര​വേ​ഗം​ ​മ​ഞ്ജു​ ​ചേ​ച്ചി​യു​ടെ​ ​കൂ​ടെ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചി​ല്ല..​ ​മ​ഞ്ജു​ ​ചേ​ച്ചി​യോ​ടൊ​പ്പ​മു​ള്ള​ ​അ​ഭി​ന​യം​ ​ഏ​റെ​ ​ആ​സ്വ​ദി​ച്ചു.​ ​അ​സാ​ദ്ധ്യ​​ ​അ​ഭി​നേ​ത്രിയാണ്. തമിഴിൽ ​ ​''നാ​നും​ ​സിം​ഗി​ൾ​ ​താ​ൻ"​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നുണ്ട്.

  Read more about: manju warrier
  English summary
  Deepti Sati Revealed Her Woring Experiance With Manju Warrier And Bold Photography
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X