അത്തരമൊരു സീന്‍ ചെയ്യാന്‍ തുടക്കത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു! വെളിപ്പെടുത്തി ദീപ്തി സതി
ലാല്‍ജോസ് സംവിധാനം ചെയ്ത നീനയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ദീപ്തി സതി. ചിത്രത്തിലെ പ്രകടനം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മിസ് കേരള ടൈറ്റില്‍ നേടിയ ശേഷമാണ് ദീപ്തി സതി സിനിമകളില്‍ സജീവമായത്. മലയാളത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരമാണ് ദീപ്തി. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ നായികയായി ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലും ദീപ്തി തിളങ്ങിയിരുന്നു.

പൃഥ്വിയും സുരാജ് വെഞ്ഞാറമൂടും മുഖ്യ വേഷത്തിലെത്തിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. ഡ്രൈവിംഗ് ലൈസന്‍സിന് പിന്നാലെ ബിജു മേനോനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് ദീപ്തി സതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ വെറുതെ ഒരു പേരിന് ഗ്ലാമറസായി അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ദീപ്തി സതി പറഞ്ഞിരുന്നു. ഒരു സീനിന്റെ പൂര്‍ണതയ്ക്ക് ആവശ്യമെങ്കില്‍ ചെയ്യേണ്ടത് അഭിനേതാവ് എന്ന നിലയില്‍ തന്റെ കടമയാണെന്നും നടി പറയുന്നു.
മുന്‍പ് വൈറലായ ബിക്കിനി ഫോട്ടോയെക്കുറിച്ച് മനസുതുറന്നപ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്. അതൊരു ഫോട്ടോഷൂട്ട് ആണെന്ന് തെറ്റിദ്ധരിച്ചവരാണ് കൂടുതലുമെന്ന് നടി പറയുന്നു. എന്റെ ആദ്യ മറാത്തി സിനിമയായ ലക്കിയിലെ ഒരു രംഗമാണ് അത്. അത്തരമൊരു സീന്‍ ചെയ്യാന്‍ തുടക്കത്തില്‍ എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു.
Recommended Video
പക്ഷേ ആ സീന്‍ സിനിമയ്ക്ക് ആവശ്യമായിരുന്നു. അത് സംവിധായകന്‍ വ്യക്തമായി പറഞ്ഞപ്പോള്‍ ഞാനും കൂളായി. ആ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ സംഭവം വൈറലായി. കൂടുതലും പോസിറ്റീവ് കമന്റുകളാണ് എനിക്ക് കിട്ടിയത്. സിനിമയില്‍ വെറുതെ ഒരു പേരിന് ഗ്ലാമറസായി അഭിനയിക്കാന്‍ താല്‍പര്യമില്ല, ഒരു സീനിന്റെ പൂര്‍ണതയ്ക്ക് ആവശ്യമെങ്കില്‍ ചെയ്യേണ്ടത് അഭിനേതാവ് എന്ന നിലയില്‍ തന്റെ കടമയാണ്. ദീപ്തി സതി അഭിമുഖത്തില്‍ വ്യക്തമാക്കി.


Click it and Unblock the Notifications











