പ്രശ്നം പരിഹരിച്ചിട്ടില്ല, അനശ്വര എന്തുകൊണ്ടങ്ങനെ ചെയ്തെന്നത് ഇപ്പോഴും ചോദ്യം: ദീപു കരുണാകരൻ
മിസ്റ്റർ ആന്റ് മിസിസ് ബാച്ച്ലർ എന്ന സിനിമയുമായി ബന്ധപ്പെട്ട് നായിക അനശ്വര രാജനുമായുണ്ടായ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ ദീപു കരുണാകരൻ. അനശ്വര എന്തുകൊണ്ട് പ്രൊമോഷനുമായി സഹകരിച്ചില്ല എന്നത് ഇപ്പോഴും വലിയ ചോദ്യ ചിഹ്നമാണ്. എന്റെ ജീവിതത്തിൽ ഇത്രയും പടങ്ങൾ ചെയ്തിട്ട് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. അതൊരു വലിയ ചോദ്യം തന്നെയാണ്. പ്രശ്നം പരിഹരിക്കാൻ പ്രത്യേക കാരണമുണ്ടായിട്ടില്ല.
ആ പടത്തിന് കിട്ടേണ്ട പ്രോപ്പറായ റിലീസ് കിട്ടില്ല എന്നത് കൊണ്ടായിരിക്കാം. അല്ലെങ്കിൽ ആ സിനിമയുമായി സഹകരിക്കാൻ പാടില്ലായിരുന്നു. ആ കുട്ടി സിനിമയുമായി നന്നായി സഹകരിച്ചു. വീണ്ടും ഇതേക്കുറിച്ച് ചർച്ച വേണ്ട എന്ന് പറഞ്ഞ് പകുതി വിട്ട കാര്യമാണ്. നമ്മളിനി വീണ്ടും അതിലേക്ക് പോകേണ്ട. കാരണം പരിഹാരം ഒന്നുമില്ല. ആരെയും നിർബന്ധിച്ച് പ്രൊമോട്ട് ചെയ്യിക്കാൻ പറ്റില്ല. ആ സിനിമ പ്രൊമോട്ട് ചെയ്യണമെന്ന് അവർക്ക് കൂടി തോന്നണമെന്ന് ദീപു കരുണാകരൻ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.



Click it and Unblock the Notifications















