മമ്മൂട്ടി തിരക്കഥ ചോദിച്ച് വാങ്ങിച്ചു! സൂപ്പര്‍ഹിറ്റ് സിനിമ പിറന്നത് ഇങ്ങനെയെന്ന് ഡെന്നീസ് ജോസഫ്
മമ്മൂട്ടിയുടെ ദിനമാണ് തിങ്കളാഴ്ച. 69 ലേക്ക് കാലെടുത്ത് വെച്ചിരിക്കുന്ന മെഗാസ്റ്റാറിന് ആശംസാപ്രവാഹമാണ്. താരങ്ങളും ആരാധകരുമെല്ലാം മമ്മൂട്ടിയെക്കുറിച്ച് വാചാലരായി എത്തിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ്. മമ്മൂട്ടിക്ക് എക്കാലത്തേയും മികച്ച സിനിമകളാണ് ഡെന്നീസ് ജോസഫ് സമ്മാനിച്ചിട്ടുള്ളത്. ഈറന്സന്ധ്യയെന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയും ഡെന്നീസ് ജോസഫും തമ്മിലുള്ള പരിചയം തുടങ്ങുന്നത്.
ഡെന്നീസിന്റെ തിരക്കഥയില്‍ സംവിധായകന് അത്ര താല്പര്യമുണ്ടായിരുന്നില്ല. അതിന് ശേഷമായാണ് ജോണ്‍ പോളിനെ കൊണ്ടുവന്ന് തിരക്കഥ മാറ്റിയെഴുതിച്ചത്. ആ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മമ്മൂട്ടിയെ കൊണ്ടുവരാനായി പോയിരുന്നത് ഡെന്നീസ് ജോസഫായിരുന്നു. അങ്ങനെയാണ് ഡെന്നീസ് ജോസഫും മമ്മൂട്ടിയും പരിചയപ്പെട്ടത്. തന്റെ കൈയ്യില്‍ കഥ വല്ലതുമുണ്ടോയെന്ന് ഇടയ്ക്ക് താരം ഡെന്നീസ് ജോസഫിനോട് ചോദിച്ചിരുന്നു. മനസ്സിലെ ആശയം താരത്തോട് ഡെന്നീസ് പറയുകയും ചെയ്തിരുന്നു. പിന്നീട് നടന്നത് വലിയൊരു ട്വിസ്റ്റാണ്. ആ സംഭവത്തിലൂടെ തുടര്‍ന്നുവായിക്കാം.

തിരക്കഥ മാറ്റി
മമ്മൂട്ടി ഒരുവര്‍ഷം 40 ലധികം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഈറന്‍സന്ധ്യ എന്ന ചിത്രത്തിനിടെയായിരുന്നു അദ്ദേഹം പരിചയപ്പെട്ടത്. മമ്മൂട്ടിയായിരുന്നു നായകൻ. തിരക്കഥയിൽ സംവിധായകൻ ജേസി സാറിന് തൃപ്തിയില്ലായിരുന്നു. പല സീനുകളും മാറ്റിയെഴുതി. ഞാൻ സിനിമയിൽ നിന്ന് പുറത്താകുമെന്ന അവസ്ഥയായി. അവസാനം അന്നത്തെ പ്രമുഖ തിരക്കഥാകൃത്തായ ജോൺപോളിനെ വയ്ക്കാൻ തീരുമാനിച്ചു. എന്റെ സമ്മതത്തോടെ ജോൺപോൾ തിരക്കഥ മാറ്റി യെഴുതി.

മമ്മൂട്ടിയുമായി സംസാരിച്ചത്
പി.ജി വിശ്വംഭരൻ സംവിധാനം ചെയ്യുന്ന ഈ തണലിൽ ഇത്തിരി നേരം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് മമ്മൂട്ടിയെ ഈറൻ സന്ധ്യയുടെ സെറ്റിലേക്ക് കൊണ്ടു വരാനുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. പി.ജി വിശ്വംഭരനെ കണ്ട് കാര്യം അവതരിപ്പിച്ചു. രാത്രി 11.30 ആയപ്പോഴാണ് ചിത്രീകരണം അവസാനിച്ചത്. മമ്മൂട്ടിയുടെ വെള്ള അംബാസിഡർ കാറിൽ ഞങ്ങൾ കുട്ടിക്കാനത്തേക്ക് തിരിച്ചു. ഞാനും മമ്മൂട്ടിയും കുട്ടിക്കാനം വരെ സംസാരിച്ചു.
Recommended Video

മമ്മൂട്ടിക്കൊപ്പം
പുതിയ കഥകൾ ഏതെങ്കിലുമുണ്ടോയെന്ന് മമ്മൂട്ടി ചോദിച്ചു. എന്റെ മനസിൽ തോന്നിയ ചില ആശയങ്ങളും കഥകളുമൊക്കെ പറയുകയും ചെയ്തു.ഞാൻ ലൊക്കേഷനിൽ സ്ഥിരം സന്ദർശകൻ അല്ലാത്തതിനാൽ പിന്നിട് മമ്മൂട്ടിയെ കാണാൻ സാധിച്ചില്ല. സിനിമ റിലീസ് ചെയ്തപ്പോള്‍ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് എന്റെ പേരായിരുന്നു കൊടുത്തത്. മാറ്റിയെഴുതിയ തിരക്കഥയില്‍ താന്‍ തൃപ്തനായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടിയുടെ ചോദ്യം
എടോ തന്റെ കൈയിൽ അന്നൊരു കഥയുണ്ടെന്നു പറഞ്ഞില്ലേ. നമ്മുടെ ജൂബിലി ജോയിക്ക് അത്യാവശ്യമായി ഒരു കഥ വേണം.' അക്കാലത്ത് ജൂബിലി പ്രൊഡക്ഷൻസ് നിർമ്മിച്ച മമ്മൂട്ടി ചിത്രം സന്ദർഭം 163 ദിവസമാണ് എറണാകുളത്തു ഓടിയത്. ജൂബിലി പ്രൊഡക്ഷൻസിലെ ജോയ് തോമസിനെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം. എത്രയും പെട്ടെന്ന് തിരക്കഥ പൂർത്തിയാക്കാൻ പറഞ്ഞിട്ട് മമ്മൂട്ടി പുതിയ പടത്തിന്റെ ലൊക്കേഷനിലേക്ക് പോയി. അതിനുശേഷം മമ്മൂട്ടിക്ക് വേണ്ടി നിറക്കൂട്ട് ,പ്രണാമം,വീണ്ടും എന്നി ചിത്രങ്ങൾ ചെയ്തു. നിറക്കൂട്ട് സൂപ്പർഹിറ്റായി.

മമ്മൂട്ടിയുടെ ചോദ്യം
എടോ തന്റെ കൈയിൽ അന്നൊരു കഥയുണ്ടെന്നു പറഞ്ഞില്ലേ. നമ്മുടെ ജൂബിലി ജോയിക്ക് അത്യാവശ്യമായി ഒരു കഥ വേണം.' അക്കാലത്ത് ജൂബിലി പ്രൊഡക്ഷൻസ് നിർമ്മിച്ച മമ്മൂട്ടി ചിത്രം സന്ദർഭം 163 ദിവസമാണ് എറണാകുളത്തു ഓടിയത്. ജൂബിലി പ്രൊഡക്ഷൻസിലെ ജോയ് തോമസിനെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം. എത്രയും പെട്ടെന്ന് തിരക്കഥ പൂർത്തിയാക്കാൻ പറഞ്ഞിട്ട് മമ്മൂട്ടി പുതിയ പടത്തിന്റെ ലൊക്കേഷനിലേക്ക് പോയി.

പരാജയങ്ങള്‍ക്ക് ശേഷം
രാജാവിന്റെ മകന് ശേഷം ഞാൻ തിരക്കഥയൊരുക്കിയ രണ്ടുമൂന്നു ചിത്രങ്ങൾ വൻ പരാജയങ്ങളായി. അതുപോലെ ജോഷിയുടെയും. തുടർപരാജയങ്ങൾക്കു ശേഷം വന്ന ചിത്രമായിരുന്നു ന്യൂ ഡൽഹി. വ്യവസ്ഥാപിത സങ്കല്പങ്ങൾക്കെല്ലാം വിരുദ്ധമായ ഒരു നായകനെയാണ് ഞങ്ങൾ ന്യൂ ഡൽഹിക്കായി സൃഷ്ടിച്ചത്. മലയാള സിനിമ കണ്ട ചരിത്ര വിജയങ്ങളിലൊന്നായി മാറുകയായിരുന്നു ന്യൂഡൽഹി.തുടർപരാജയങ്ങളിൽ നിരാശനായിരുന്ന മമ്മൂട്ടിക്കും ആ വിജയം പുത്തനുണർവ് സമ്മാനിച്ചുവെന്നും ഡെന്നീസ് ജോസഫ് പറയുന്നു


Click it and Unblock the Notifications