For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് മമ്മൂട്ടി സ്വന്തം സ്റ്റൈലിൽ വിൻസന്റ് ഗോമസിനെ അഭിനയിച്ചു , ആ കഥ പറഞ്ഞ് ഡെന്നീസ് ജോസഫ്

  |

  മലയാളി പ്രേക്ഷകർക്ക് മികച്ച ഒരു പിടി ചിത്രം തൂലികയിലൂടെ സമ്മാനിച്ച് തിരക്കഥകൃത്താണ് ഡെന്നീസ് ജോസഫ്. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, കോട്ടയം കുഞ്ഞച്ചൻ,നമ്പർ 20 മദ്രാസ് മെയിൽ, ആകാശദൂത് തുടങ്ങിയ ചിത്രങ്ങൾ അത്രവേഗം പ്രേക്ഷകർക്ക മറക്കാൻ കഴിയില്ല. ഇന്നും ആകാശദൂത് കണ്ട് കണ്ണുകൾ നിറയാത്ത കോട്ടയം കുഞ്ഞച്ചൻ കണ്ട് ചിരിക്കാത്ത പ്രേക്ഷകരുണ്ടാകില്ല.

  ജോഷി- ഡെന്നീസ് ജോസഫ് കൂട്ട്കെട്ടിൽ പിറന്ന ആദ്യ ചിത്രമാണ് നിറക്കൂട്ട്. 1985 ൽ മമ്മൂട്ടി, സുമലത, ലിസി, ഉർവശി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് . ഇതിന് ശേഷം മമ്മൂട്ടി- ജോഷി- ഡെന്നീസ് കൂട്ട്കെട്ട് മലയാള സിനിയിൽ തരംഗമാകുകയായിരുന്നു. ഇതിനിടയിലാണ് മോഹൻലാലിന്റെ കരിയർ മാറ്റിമറിച്ച രാജാവിന്റെ മകൻ ഡെന്നീസ് ജോസഫിന്റെ തൂലികയിൽ പിറക്കുന്നത്. ഇപ്പോഴിത രാജാവിന്റെ മകൻ ചിത്രത്തിനെ കുറിച്ചുള്ള അറിയാക്കഥ പങ്കുവെയ്ക്കുകയാണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടി വിൻസന്റ് ഗോമസിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ വിസമ്മതിച്ചുവെങ്കിലും ഈ കഥാപാത്രവുമായി മെഗാസ്റ്റാറിന് ഒരു ബന്ധമുണ്ട്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  തേക്കടിയിലെ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽപ്പോയാണ് ജോഷിയോട് നിറക്കൂട്ടിന്റെ കഥപറയുന്നത്. ലൈറ്റ് അപ്പ് ചെയ്ത സെറ്റിൽനിന്ന് അരമണിക്കൂർ എന്നു പറഞ്ഞാണ് ജോഷി എന്റെ അടുത്തേക്ക് കഥ കേൾക്കാൻ വന്നത്. അരമണിക്കൂർകൊണ്ട് ഒരു ഫുൾ സ്‌ക്രിപ്റ്റ് വായിച്ചുകേൾക്കുക എന്നു പറയുന്നത് നടപ്പുള്ള കാര്യമല്ലായിരുന്നു. തിരക്കഥ നൽകി. ജോഷി ലാഘവത്തോടെ വായിച്ചുതുടങ്ങി. വായന തുടരുമ്പോൾ മുഖത്ത് വ്യത്യാസം കണ്ടുതുടങ്ങി. അങ്ങനെ ഉച്ചവരെ ചിത്രീകരണം ഇല്ലെന്ന് പ്രഖ്യാപിച്ചു.

  മുഴുവൻ തിരക്കഥയും വായിച്ചശേഷം ജോഷി പറഞ്ഞു. ‘‘മലയാളസിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്ന് ഞാൻ പറയുന്നില്ല. ജീവിതത്തിൽ എനിക്ക് ചെയ്യാൻകിട്ടിയ ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണിത്. അതുകൊണ്ട് നമ്മൾ ഈ പടം ചെയ്യുന്നു.'' അതാണ് നിറക്കൂട്ട്. സിനിമ മലയാളത്തിൽ സൂപ്പർ ഹിറ്റായി എന്നു മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും റീമേക്ക് ചെയ്തു.

  രാജാവിൻറെ മകൻ എന്ന ചിത്രത്തിന്റെ പിറവിയെ കുറിച്ചും വിൻസന്റ് ഗോമസ് പറയുന്നുണ്ട്. ജോഷി വഴിയാണ് തമ്പി കണ്ണന്താനത്തെ പരിചയപ്പെടുന്നത്. ഇരുവരും എടാ പോടാ വിളിക്കുന്ന സുഹൃത്തുക്കളാണ്. ഒരുദിവസം തമ്പി നേരെ എന്റെ മുറിയിലേക്കുവന്നു. സിനിമയ്ക്കുപറ്റിയ കഥയായിരുന്നു ആവശ്യം, മുൻചിത്രങ്ങളുടെ പരാജയത്തിൽനിന്ന് കരകയറാൻ തമ്പിക്കൊരു ഹിറ്റ് കൂടിയേ മതിയാകൂ. ഞങ്ങൾ പലകഥകളും ആലോചിച്ചു. നായകൻതന്നെ വില്ലനാകുന്ന ഒരു പ്രമേയം സിനിമയാക്കാൻ തീരുമാനമായി. സാധാരണരീതിയിൽ ഒരുവിധം നിർമാതാക്കളൊന്നും അംഗീകരിക്കാൻ സാധ്യതയില്ലായിരുന്നു. പക്ഷേ, തമ്പിക്ക് ആ കഥാസാരം ഇഷ്ടമായി.

  Mammootty's new photo goes viral | FilmiBeat Malayalam

  മോഹൻലാലിനെ നായകനാക്കാൻ തീരുമാനിച്ചു.. അഞ്ചോ ആറോ ദിവസംകൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയത്. അന്നൊക്കെ മമ്മൂട്ടി എന്റെ മുറിയിൽ വരും. ഞാൻ എഴുതിവെച്ചിരിക്കുന്നത് എടുത്തു വായിക്കും. വായിക്കുക മാത്രമല്ല, വിൻസന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്‌റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കുന്നതുമെല്ലാം ഓർമയിലുണ്ട്. സാമ്പത്തികപ്രയാസങ്ങൾ ഉള്ളതിനാൽ ചെലവുകുറച്ചാണ് രാജാവിന്റെ മകൻ ചിത്രീകരിച്ചത്. തമ്പിയുടെ കാറുവിറ്റും റബ്ബർത്തോട്ടം പണയംവെച്ചുമെല്ലാമാണ് ചിത്രം പൂർത്തിയാക്കിയത്- ഡെന്നീസ് ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.

  English summary
  Dennis Joseph About How Mammootty Reprise Mohanlal's Vincent Gomas Character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X