twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി നിരസിച്ച് മോഹന്‍ലാല്‍ ഏറ്റെടുത്ത് വിജയിപ്പിച്ച സിനിമ! അവസാന നിമിഷത്തെ ട്വിസ്റ്റ് ഇങ്ങനെ

    |

    താരങ്ങളെ മനസ്സില്‍ക്കണ്ട് സിനിമയെഴുതുന്ന തിരക്കഥാകൃത്തുക്കളും സംവിധായകരുമുണ്ട്. തന്റെ നായകനെ/ നായികയെ അവതരിപ്പിക്കാന്‍ അദ്ദേഹം തന്നെ മതിയെന്ന് നിര്‍ബന്ധം പിടിക്കാറുണ്ട് ചിലര്‍. വര്‍ഷങ്ങളോളം താരങ്ങളുടെ ഡേറ്റിനായി കാത്തിരുന്നവരുമുണ്ട്. മോഹന്‍ലാലിനായെഴുതിയ തിരക്കഥയില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി വേണ്ടെന്ന് വെച്ച സിനിമ ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റാക്കിയിട്ടുണ്ട് മോഹന്‍ലാല്‍.

    അത്തരത്തിലുള്ള അനുഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. രാജാവിന്റെ മകന്‍, നിറക്കൂട്ട്, നമ്പര്‍ 20 മദ്രാസ് മെയ്ല്‍, ന്യൂഡല്‍ഹി, അഥര്‍വ്വം, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. എത്ര കണ്ടാലും പ്രേക്ഷകര്‍ക്ക് മടുക്കാത്ത സിനിമകളാണ് ഇവയെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

    പങ്കില്ല

    പങ്കില്ല

    മമ്മൂട്ടിയും മോഹന്‍ലാലും വളര്‍ന്നുവന്നതില്‍ തനിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നയാളല്ല താനെന്ന് അദ്ദേഹം പറയുന്നു. നിറക്കൂട്ടുമായാണ് മമ്മൂട്ടിയെ സമീപിക്കുന്നത്. അതിന് മുന്‍പായിത്തന്നെ അദ്ദേഹം തിരക്കുള്ള നടനായി മാറിക്കഴിഞ്ഞിരുന്നു. മോഹന്‍ലാലും അദ്ദേഹത്തിന് പിന്നാലെയായുണ്ടായിരുന്നു. സൂപ്പര്‍താരങ്ങളെന്ന വിശേഷണങ്ങളൊന്നുമുണ്ടായിരുന്നില്ല അവര്‍ക്ക്. എന്നാല്‍ അവരുടെ സിനിമകള്‍ പ്രേക്ഷകരില്‍ സ്വാധീനം ചെലുത്താറുണ്ടായിരുന്നു.

    അതിന് മുന്‍പേ താരം

    അതിന് മുന്‍പേ താരം

    നിറക്കൂട്ട് മമ്മൂട്ടിയുടെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്ന് തന്നെയാണ്. എന്നാല്‍ അതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സിനിമകളെല്ലാം ഗംഭീര വിജയമായിരുന്നു. അവരുമായി പ്രവര്‍ത്തിച്ചപ്പോള്‍ പല സിനിമകളും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സ്വഭാവികമായി സംഭവിച്ച കാര്യമാണത്. അല്ലാതെ അവരുടെ വിജയത്തില്‍ തനിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നയാളല്ല താനെന്നും അദ്ദേഹം പറയുന്നു.

    Recommended Video

    സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam
    മമ്മൂട്ടിയുടെ വാക്ക്

    മമ്മൂട്ടിയുടെ വാക്ക്

    നിറക്കൂട്ട് എന്ന ചിത്രത്തിലെ സംഭവത്തെക്കുറിച്ചും ഡെന്നീസ് ജോസഫ് പറഞ്ഞിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ സിനിമയായ ഈറന്‍ സന്ധ്യയിലൂടെയായിരുന്നു ഡെന്നീസ് ജോസഫ് തിരക്കഥാകൃത്തായി അരങ്ങേറിയത്. ആ സിനിമയുടെ തിരക്കഥ ജോണ്‍ പോള്‍ തിരുത്തിയെഴുതിയിരുന്നു. അവസാനനിമിഷമായിരുന്നു സംവിധായകന്‍ കഥ തിരസ്‌കരിച്ചത്. തനിക്ക് കഴിവില്ലെന്ന് പലരും പറഞ്ഞപ്പോള്‍ അങ്ങനെയല്ലെന്നും അവനിലെന്തോയുണ്ടെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. അങ്ങനെയായിരുന്നു ജോഷി ഡെന്നീസ് ജോസഫിന് അരികിലേക്ക് എത്തിയത്.

    രാജാവിന്റെ മകന്‍

    രാജാവിന്റെ മകന്‍

    രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലേക്ക് നായകനായി ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നില്ലെന്ന് ഡെന്നീസ് ജോസഫ് പറയുന്നു. വിന്‍സെന്റ് ഗോമസ് മമ്മൂട്ടിക്കായെഴുതിയ കഥാപാത്രമായിരുന്നു. കെട്ടുകഥകളും യഥാര്‍ത്ഥ സംഭവങ്ങളുമൊക്കെയായിരുന്നു പ്രേരണയായത്. മമ്മൂട്ടിയോട് തമ്പി കണ്ണന്താനം ഡേറ്റ് ചോദിച്ചിരുന്നുവെങ്കിലും അദ്ദേഹം നല്‍കിയിരുന്നില്ല, അങ്ങനെയാണ് ആ സിനിമ മോഹന്‍ലാലിലേക്ക് എഎത്തിയത്. അതാവട്ടെ മികച്ച വിജയമായി മാറുകയുമായിരുന്നു.

    അതിഥികള്‍

    അതിഥികള്‍

    മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യാനുള്ള ഭാഗ്യവും ഡെന്നീസ് ഡോസഫിന് ലഭിച്ചിരുന്നു. മനു അങ്കിളില്‍ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും എത്തിയിരുന്നു. നമ്പര്‍ 20 മദ്രാസ് മെയിലിലേക്ക് മമ്മൂട്ടി എത്തിയത് മോഹന്‍ലാല്‍ പറഞ്ഞായിരുന്നു. മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം അത് സമ്മതിക്കുകയായിരുന്നു. മമ്മൂട്ടി-ജോഷി ഡെന്നീസ് ജോസഫ് മികച്ചതായിരുന്നു. ആ കെമിസ്ട്രി മികച്ചതായിരുന്നു. താനെഴുതിയ സിനിമകളില്‍ ചിലതൊക്കെ ഇതുവരെ പ്രാവര്‍ത്തികമാവാത്തതുമുണ്ടെന്നും അദ്ദേഹം പറയുന്നു.

    English summary
    Dennis Joseph about Mammooty, Mohanlal and Suresh Gopi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X