ആകാശദൂത് കണ്ട് തിയേറ്റര്‍ മുഴുവന്‍ കരഞ്ഞു, ഞാന്‍ മാത്രം ഇരുന്ന് ചിരിച്ചു; അന്ന് ഡെന്നിസ് ജോസഫ് പറഞ്ഞത്

മലയാളികള്‍ക്ക് ധാരാളം മികച്ച സിനികള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് ഡെന്നിസ് ജോസഫ്. ഈറന്‍ സന്ധ്യ എന്ന ചിത്രത്തിലൂടെ തിരക്കഥാ രംഗത്തേക്ക് എത്തിയ ഡെന്നിസ് ജോസഫ്, നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, വഴിയോരക്കാഴ്ചകള്‍, നായര്‍ സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, ആകാശ ദൂത്, ഗാന്ധര്‍വം, വജ്രം, തസ്‌കര വീരന്‍, തുടങ്ങി നിരവധി സിനിമകള്‍ക്ക് രചന നിര്‍വഹിച്ചു.

മനു അങ്കിള്‍, അഥര്‍വം, അപ്പു, തുടര്‍ക്കഥ, അഗ്രജന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തവ. എന്നാല്‍ കഥാകൃത്ത് എന്ന നിലയില്‍ തന്നെയാണ് ഡെന്നിസ് ജോസഫ് പ്രശ്‌സ്തി നേടിയത്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി നടന്‍ മമ്മൂട്ടിക്ക് കരിയറില്‍ ഉയര്‍ച്ച നല്‍കിയ ചിത്രമായിരുന്നു.

dennis joseph

എന്നാല്‍ മലയാളികളുടെ മനസില്‍ അന്നും ഇന്നും തങ്ങി നില്‍ക്കുന്ന ഒരു ചിത്രം ആകാശദൂത് ആണ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാധവി, മുരളി, നെടുമുടി വേണു എന്നിവരാണ്. ലുക്കീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി മരിക്കുന്ന ആനിയുടെ മക്കളെ അസുഖം തിരിച്ചറിയുന്ന വേളയില്‍ അവര്‍ ദത്ത് നല്‍കാന്‍ തീരുമാനിക്കുന്നതായിരുന്നു ചിത്രത്തിന്റെ കഥ.

ചിത്രം ആഴത്തില്‍ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ചിത്രമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കഥാകൃത്തായ ടെന്നിസ് ജോസഫ് തന്നെ തന്റെ സൃഷ്ടിയായ ആകാശദൂതിനെക്കുറിച്ച് സംസാരിക്കുകയാണ്.

അമൃത ടിവിയിലെ സംഗീത സമാഗമം എന്ന പരിപാടിയില്‍ മുമ്പ് സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. ആകാശദൂത് ആദ്യം തിയേറ്ററില്‍ വിജയമായിരുന്നില്ലെന്നും കരയുന്നതും സങ്കടം വരുന്നതും എന്റര്‍ടൈന്‍മെന്റ് ആയി മാറുന്നത് എങ്ങനെയാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് ഡെന്നിസ് ജോസഫ് പറഞ്ഞത്. എന്നാല്‍ ഇവയ്ക്ക് നല്ല മാര്‍ക്കറ്റാണെന്ന് തനിക്ക് മനസിലായെന്നും ഡെന്നിസ് ജോസഫ് പറഞ്ഞു.

'കരയുന്നതും സങ്കടങ്ങള്‍ വരുന്നത് ഒക്കെ എന്റര്‍ടൈന്‍മെന്റ് ആകുന്നത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. പക്ഷെ അത് എന്റര്‍ടൈന്‍മെന്റ് ആകുമെന്ന് എനിക്ക് അറിയാം. വലിയ കണ്ണീര്‍ പടങ്ങള്‍ ഒക്കെ ഭയങ്കരമായി ഓടുന്നു. സിനിമകള്‍ മാത്രമല്ല, നോവലുകളും ഇത്തരത്തില്‍ ഓടുന്നു. ആകാശദൂത് വരുന്ന സമയത്ത് എനിക്ക് കുട്ടികള്‍ ഒന്നും ആയിട്ടില്ല,'

ഈ സിനിമയുടെ സ്‌ക്രിപ്റ്റിന്റെ കോപി ഒക്കെ എഴുതി തന്നത് എനിക്ക് ഭാര്യയാണ്. ആദ്യ ദിവസങ്ങളില്‍ കളക്ഷന്‍ ഒക്കെ വളരെ മോശമായിരുന്നു. ചിത്രം ഹിറ്റായി എന്ന് തോന്നി തുടങ്ങിയ സമയത്ത് ഞാനും ഭാര്യയും കൂടിയാണ് സിനിമ കാണാന്‍ പോയത്. ഞാനൊഴികെ എല്ലാവരും തിയേറ്ററില്‍ ഇരുന്ന് കരയുകയാണ്. എന്റെ ഭാര്യ അന്ന് പൂര്‍ണ ഗര്‍ഭിണിയാണ്. ഇവളും കരയുകയാണ്.

ഞാന്‍ ചിരിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു, ഡെന്നിസ്, നിങ്ങള്‍ എന്ത് നിഷ്ഠൂരനായ മനുഷ്യനാണ് എന്ന്. എങ്ങനെയാണ് നിങ്ങള്‍ക്ക് ചിരിക്കാന്‍ തോന്നുന്നത് എന്ന്. എന്നാല്‍ എന്റെ സിനിമ സൂപ്പര്‍ ഹിറ്റാകുമ്പോള്‍ ഞാന്‍ പിന്നെ ചിരിക്കുകയല്ലാതെ കരയുകയാണോ വേണ്ടത് എന്നാണ് ഡെന്നിസ് ജോസഫ് ഇതിന് മറുപടിയായി ഭാര്യയോട് പറഞ്ഞത്.

dennis joseph

തിയേറ്ററില്‍ ആള്‍ക്കാര്‍ മുഴുവന്‍ ഇരുന്ന് കരയുന്നു എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി പടം ഹിറ്റാകാന്‍ പോവുകയാണെന്ന്. ആകാശദൂതില്‍ നായകന്‍ മരിച്ചില്ലായിരുന്നെങ്കില്‍ അത് വലിയ റിസ്‌ക് ആയേനെ. ഭര്‍ത്താവ് ജീവിച്ചിരിക്കെ കുട്ടികളെ ദത്ത് നല്‍കുക എന്ന് പറയുന്നത് പ്രേക്ഷകര്‍ക്ക് സഹിക്കില്ല. ആ പടം ഒരാഴ്ച കൊണ്ട് ഇല്ലാതായി പോയേനെ.

ഈ സിനിമ മദ്യപനായ ഹീറോയും കൂടി നില്‍ക്കെ കുട്ടികളെ ഇത്തരത്തില്‍ ദത്ത് നല്‍കിയിരുന്നെങ്കില്‍ ഒരാഴ്ച സിനിമ തികയ്ക്കുമായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. ആ നായക കഥാപാത്രത്തിന്റെ പ്രസക്തി അവിടെ അവസാനിച്ചതുകൊണ്ടാണ് അതിന് പ്രസക്തി ലഭിച്ചതെന്നും ഡെന്നിസ് ജോസഫ് പരിപാടിയില്‍ പറഞ്ഞു.

More from Filmibeat

Read more about: dennis joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X