മമ്മൂട്ടി ചിത്രം ന്യൂഡല്‍ഹിയുടെ രണ്ടാം ഭാഗം, വെളിപ്പെടുത്തലുമായി ഡെന്നീസ് ജോസഫ്

സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും മമ്മൂട്ടി ചിത്രം ന്യൂഡൽഹി വലിയ ചർച്ച വിഷയമായിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാർത്ത പ്രേക്ഷകർ ആഘോഷമാക്കുകയാണ്. ഫാൻ മെയ്ഡ് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. തലമുറ വ്യത്യാസമില്ലാതെ എല്ലാത്തരം പ്രേക്ഷകരും നെഞ്ചിലേറ്റുന്ന ചിത്രമാണ് ന്യൂഡൽഹി. ഇന്നും ജികെ പ്രേക്ഷകരുട ഇടയിൽ ചർച്ച വിഷയമാണ്

സംവിധായകൻ എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ചിത്രത്തിന്റെ രണ്ടം ഭാഗം വരിന്നതിന കുറിച്ച് പ്രതിബാധിച്ചിരുന്നത്. ഇത് സിനിമ കോളങ്ങളിൽ വൻ വാർത്തയാവുകയും ചെയ്തു,. പഴയകാല ഓർമ പങ്കുവെയ്ക്കിന്നതിനിടെയായിരുന്നു ന്യൂഡൽഹിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകൻ സൂചിപ്പിച്ചത്. ഇപ്പോഴിത ഈ വാർത്തയെ കുറിച്ച് പ്രതികരിച്ച് തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ആര്‍ക്കും തുടര്‍ഭാഗത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം ''ദ ക്യൂ''വിനോട് പറഞ്ഞു.

    ഇതിനെ  കുറിച്ച്  അറിയില്ല

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ച് തനിയ്ക്ക് അറിയില്ലെന്നാണ് ക്യൂവിനോട് ഡെന്നീസ് ജോസഫ് പറഞ്ഞത്. രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും ഇത്തരം വാർത്തയുടെ ഉറവിടം അറിയില്ലെന്നും അദ്ദേഹം പറയുന്നു.. എന്നോട് ആരും രണ്ടാം ഭാഗം ചെയ്യുന്ന കാര്യം ചോദിച്ചിട്ടുമില്ല, ഞാന്‍ ആര്‍ക്കും അനുമതിയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞാനും ഇതുവരെ ചിന്തിച്ചിട്ടില്ല,

Recommended Video

Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam
  വാർത്തകളിലൂടെ

മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനെ കുറിച്ച് താനും കേട്ടത് നിർമ്മാതാവ് ജോയി തോമസു തന്നെ വിളിച്ച് ഈ കാര്യം തിരക്കിയിരുന്നു. അദ്ദേഹത്തിനും കാര്യമെന്താണെന്ന അറിയില്ല. എനിക്കോ നിര്‍മ്മാതാവ് ജൂബിലി ജോയ് തോമസിനോ അല്ലാതെ അതിന്റെ അവകാശം മറ്റാര്‍ക്കുമില്ല. ജോഷിയ്ക്ക് പോലും ചിത്രത്തിന്റെ തുടര്‍ഭാഗത്തിന്റെ അവകാശമില്ല. അങ്ങനെയുള്ളപ്പോള്‍ ഈ വാര്‍ത്ത എങ്ങനെ വന്നുവെന്ന് എനിക്കറിയില്ല- ഡെന്നീസ് ജോസഫ് ക്യൂവിനോട് പറഞ്ഞു.

ജയാനന്‍ വിന്‍സന്റ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയാനന്‍ വിന്‍സന്റ് അടക്കം നിരവധിപ്പേര്‍ എന്നോട് ന്യൂഡല്‍ഹിയുടെ രണ്ടാംഭാഗത്തെക്കുറിച്ച് ചോദിച്ചതാണ്. അന്നേ ഞാന്‍ എനിക്ക് അത്തരം പ്ലാനൊന്നും ഇല്ലെന്ന് പറഞ്ഞിരുന്നു. ജയാനന്‍ മാത്രമല്ല ഒരു ഇരുപത് പേരെങ്കിലും മിനിമം എന്നോട് ന്യൂഡല്‍ഹി രണ്ടാം ഭാഗമൊരുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ്. എന്നാല്‍ അത്തരമൊരു കഥ തന്റെ ആലോചനയില്ലെന്ന് അന്ന് തന്നെ വ്യക്തമാക്കിയതുമായിരുന്നു. ജയാനനുമായി പലവട്ടം സംസാരിച്ചിട്ടുണ്ടെങ്കിലും ഈ കാര്യം ഇന്നുവരെ പറഞ്ഞിട്ടില്ലെന്നും ഡെന്നീസ് ജോസഫ് ദ് ക്യൂവിനോട് വ്യക്തമാക്കി.

   എംഎ നിഷാദ് പറഞ്ഞത് ഇങ്ങനെ

ന്യൂ ഡൽഹി രണ്ടാം ഭാഗം ഒരുങ്ങുന്നതിനെ കുറിച്ച് എംഎ നിഷാദ് തന്റെ ഫേസ്ബുക്ക് പേസ്റ്റിൽ കുറിച്ചത് ഇങ്ങനെയാണ്. യാനൻ വിൻസെന്റിനെ കുറിച്ച് പറഞ്ഞതിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയെ നായകനാക്കി ന്യൂഡൽഹിയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അദ്ദേഹം എന്നറിഞ്ഞപ്പോൾ,ഒരുപാട് സന്തോഷം തോന്നി...മലയാളിക്ക് മറക്കാനാവാത്ത ദൃശ്യവിരുന്നായിരിക്കും അത്...ഒരു സംശയവുമില്ല...കാരണം,ജയാനൻ വിൻസെന്റ്റ് പകരം വെക്കാനില്ലാത്ത പ്രതിഭയാണ്- എംഎ നിഷാദ് ഫേസ് ബുക്കിൽ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X