twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ന്യൂഡെൽഹിയുടെ ഹിന്ദി പതിപ്പിനുള്ള അവകാശത്തിനായി രജനി നേരിട്ടെത്തി,അദ്ദേഹത്തിന് നൽകാൻ കഴിഞ്ഞില്ല

    |

    പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചയാകുന്ന സിനിമയാണ് മമ്മൂട്ടി-ജോഷി-ഡെന്നീസ് ജോസഫ് കൂട്ട്കെട്ടിൽ പിറന്ന ന്യൂഡെൽഹി. ജി കൃഷ്ണമൂർത്തി എന്ന ജികെ മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ഇന്നും സിനിമ കോളങ്ങൾ ആഘോഷമാക്കുന്ന മെഗാസ്റ്റാറിന്റെ കഥാപാത്രങ്ങളിലൊന്നാണിത്.

    അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ഒരു പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥ പറയാണ് ചിത്രത്തിൽ പറയുന്നത്. മമ്മൂട്ടി-ജോഷി ചിത്രങ്ങള്‍ കനത്ത പരാജയത്തിലേക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ന്യൂഡെല്‍ഹി പിറക്കുന്നത്. ജികെയിലൂടെ മമ്മൂട്ടി വീണ്ടു ബോക്സോഫീസ് പിടിച്ചെടക്കുകയായിരുന്നു. മലയാളത്തിൽ വൻ വിജയമായ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനായി രജനികാന്ത് സമീപിച്ചതിനെ കുറിച്ച് ഡെന്നീസ് ജോസഫ്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്. ന്യൂഡെൽഹിയുടെ ഹിന്ദി പതിപ്പിൽ നയകനായി അഭിനയിക്കണമെന്നായിരുന്നു രജനിയുടെ ആഗ്രഹം. എന്നാൽ അത് നടക്കാതെ പോകുകയായിരുന്നു.

    ന്യൂഡെൽഹി ഉണ്ടായത്

    തല്ലിയവനെ തിരിച്ചുതല്ലുന്ന പ്രതികാരമാണ് ന്യൂഡെൽഹിയുടെ പ്രമേയം. പക്ഷേ, അതിന് ഞങ്ങളൊരു പുതിയ കഥാപശ്ചാത്തലം കൊണ്ടുവന്നു. അമേരിക്കൻ പ്രസിഡന്റിനെ വകവരുത്താൻ അവിടത്തെ ഒരു ചെറുകിട ടാബ്ലോയ്ഡ് പത്രക്കാരൻ ശ്രമിച്ച കഥ ഞാൻ കേട്ടിരുന്നു. തനിക്കായിമാത്രം ഒരു വാർത്ത സൃഷ്ടിക്കാൻവേണ്ടി സ്വന്തം ഭ്രാന്തൻബുദ്ധിയിൽ പ്രസിഡന്റിനെ ഇല്ലാതാക്കാൻ വേണ്ടി ക്വട്ടേഷൻ കൊടുക്കുകയാണ്. അളെ വകവരുത്താനുള്ള സ്ഥലവും സമയവുംവരെ നിശ്ചയിച്ചുറപ്പിച്ചശേഷം തലേദിവസംത ന്നെ അടിച്ചുവെച്ചു. പക്ഷേ, എന്നാൽ അത് നടന്നില്ല. മുൻകൂട്ടി നിശ്ചയിച്ചപ്രകാരം പത്രം പുറത്തിറങ്ങി. അയാൾ പിടിക്കപ്പെട്ടു. സ്വന്തം മീഡിയ ശ്രദ്ധിക്കാൻവേണ്ടി, വാർത്ത സൃഷ്ടിക്കുന്ന ഒരു ക്രിമിനൽ ജീനിയസിന്റെ കഥ... അതിൽനിന്നാണ് ന്യൂഡെൽഹി ജനിക്കുന്നത്.

     ന്യൂഡെൽഹിയുടെ ക്ലൈമാക്സ്

    കേരളത്തിൽ നടക്കുന്നതുപോലെ കഥപറഞ്ഞിരുന്നെങ്കിൽ അത് വിശ്വസിക്കാതെപോയേനെ. പശ്ചാത്തലം ഡെൽഹിയായപ്പോൾ അവിശ്വസനീയകഥയ്ക്ക് വിശ്വസനീയത കൈവന്നു. ന്യൂഡെൽഹിക്ക് ഒത്തൊരുക്ലൈമാക്‌സ് കിട്ടിയില്ല. പലതരത്തിലും ആലോചിച്ച് പലതും എഴുതി. ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെ അന്നത്തെ പത്രത്തിന്റെ മുൻപേജിൽ ഒരു ബോക്‌സ് ന്യൂസ് കണ്ണിലുടക്കിയത്. ഒരു പ്രിന്ററുടെ കൈപ്പത്തി അറ്റുപോയി. അയാൾ പ്രസ്സിൽ പ്രിന്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ നടന്ന അപകടം. ആ വാർത്ത തന്നെ ഞാൻ ക്ലൈമാക്‌സാക്കി.

    Recommended Video

    മമ്മൂക്കയുടെ ആ സിനിമ കണ്ട് രജനി ഞെട്ടി
     മണിരത്നം  ചിത്രം

    മണിരത്നം പ്രശംസിച്ചതിനെ കുറിച്ചും ഡെന്നീസ് ജോസഫ് അഭിമുഖത്തിൽ പറഞ്ഞു. മണിര്തനം ചിത്രം നായകൻ, അഗ്നിനക്ഷത്രം എന്നീ ചിത്രങ്ങൾ വലിയ വിജയമായ സമയത്തായിരുന്നു കൂടിക്കാഴ്ച. അടുത്തതായി ചെയ്യാൻപോകുന്ന അഞ്ജലിയെന്ന സിനിമയുടെ തിരക്കഥയെഴുത്ത് ഏൽപ്പിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം. എന്നാൽ തിരക്കഥാരചനയിൽ ഒന്നിച്ചുപ്രവർത്തിക്കാൻ സമയം അനുവദിച്ചില്ല. കൂടിക്കാഴ്ചയിൽ ന്യൂഡെല്‍ഹിയെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ വാണിജ്യസിനിമകളിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ഷോലെയുടേതാണ്. അതുകഴിഞ്ഞാൽ പിന്നെ ഇഷ്ടപ്പെട്ട ഒരു സ്‌ക്രീൻപ്ലേ ന്യൂഡെൽഹിയാണെന്ന് അദ്ദേഹം പറഞ്ഞു. അത് തന്നെ വളരെ സന്തോഷിപ്പിച്ചെന്നും ഡെന്നീസ് ജോസഫ് അഭിമുഖത്തിൽ പറയുന്ന

    Read more about: mammooty rajanikanth
    English summary
    Dennis Joseph Revealed Once Rajinikanth was approached For Mammootty's New Delhi Hindi Remake,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X