സാറ്റിൻ സാരിയിൽ ആരെങ്കിലും അടുക്കളയിൽ നിൽക്കുമോ? ബ്രോ ഡാഡിയിൽ നൈറ്റി ഒഴിവാക്കിയത് ഇതുകൊണ്ട്...
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രോ ഡാഡി. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ലൂസിഫറിൽ നിന്ന് വ്യത്യസ്തമായിരുന്നു ബ്രോ ഡാഡി. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഹേട്ട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.
ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു താരങ്ങളുടെ വസ്ത്രധാരണം. പ്രേക്ഷകരുടെ ഇടയിൽ ഇത് ഏറെ ചർച്ചയായിരുന്നു. മരയ്ക്കാറിന് വസ്ത്രങ്ങൾ ഒരുക്കിയ സുജിത്ത് സുധാകരൻ ആണ് ചിത്രത്തിനും കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം ഏറ്റവും കൂടുതൽ പേർ തിരക്കിയത് ഈ വസ്ത്രങ്ങൾ എവിടെ കിട്ടും എന്നാണ്. നല്ല അഭിപ്രായം ലഭിച്ചത് പോലെ തന്നെ ചെറിയ വിമർശനങ്ങളും ഉയർന്നിരുന്നു. സാറ്റിൻ സാരിയുടുത്ത് ആരെങ്കിലും അടുക്കളയിൽ നിൽക്കുമോ എന്നായിരുന്നു. ഇപ്പോഴിത അതിന് മറുപടി നൽകുകയാണ് കോസ്റ്റ്യൂം ഡിസൈനർ സുജിത്ത്. വീട്ടിൽ നൈറ്റി വേണ്ടെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു എന്നാണ്സുജിത് പറയുന്നത്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സുജിത്തിന്റെ വാക്കുകൾ ഇങ്ങനെ... ഓരോ ഫ്രെയിമും സമ്പന്നമാക്കുന്ന വസ്ത്രങ്ങളാണ് ബ്രോഡാഡിയുടേത്. വീട്ടിൽ നിന്നു പാചകം ചെയ്യുമ്പോൾ സാറ്റിൻ സാരിയുടുക്കുന്നത് ആരാണെന്ന് നമുക്കു ചിന്തിക്കാം. പക്ഷേ ഈ സിനിമ വ്യത്യസ്തമായ തലത്തിലുള്ളതാണ്- ഒരുസ്വപ്നം പോലെ മനോഹരമായ ഫീലും ലുക്കും കിട്ടാനാണ് ശ്രമിച്ചത്. പൃഥ്വിയും ആദ്യമേ പറഞ്ഞു, നമുക്കു വീട്ടിൽ നൈറ്റിയൊന്നും വേണ്ടെന്ന്..

വിമർശനങ്ങൾ ചെറുതായി ഉയർന്നുവെങ്കിലും മീനയുടെ സാരികൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിലുടനീളം സാറ്റിൻ സാരികളായിരുന്നു മീന ഉപയോഗിച്ചിരുന്നത്. ഒരാഴ്ച കൊണ്ട് 30 സാരികൾ ആയിരുന്നു റെഡിയാക്കിയതെന്നാണ് കോസ്റ്റ്യൂം ഡിസൈനർ പറയുന്നത്. '' എല്ലാം ഹാൻഡ് ഡൈ ചെയ്തെടുത്തതാണ്. ടൈ ആൻഡ് ഡൈ, ഡിപ് ഡെ, ഓംബ്രെ പാറ്റേണുകളിലാണ് സാരികൾ. ചിലതിൽ സൂക്ഷ്മമായ അലങ്കാരത്തുന്നലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐസി ബ്ലൂ, മിസ്റ്റി ഗ്രേ, കോറൽ കളർ കോംബിനേഷനുകളും സാരികൾക്കു വ്യത്യസ്ത നൽകിയിട്ടുണ്ട്. മീനയുടെയും കനിഹയുടെയും സാരികൾ ഈ രീതിയിലുള്ളതാണ്. കനിഹയുടേത് കോട്ടൺ സാരികളാണു മാത്രം. സാരികൾക്ക് പ്രത്യേകമായ വ്യക്തിത്വം നൽകിയാണ് ബ്രോഡാഡിയിൽ നടി മീനയുടെ കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

മോഹൻലാലിന്റെ വസ്ത്രധാരണത്തെ കുറിച്ചും പറയുന്നുണ്ട്. കഥാപാത്രത്തിന് കുർത്ത വേണമെന്ന് ആദ്യമേ പറഞ്ഞിരുന്നു. അതിൽ പുതുമ കൊണ്ടുവരാനായിരുന്നു ശ്രമം. ഒഴുകിക്കിടക്കുന്ന മെറ്റീരിയൽ ആകാം എന്നായിരുന്നു ആദ്യത്തെ തീരുമാനം. പൊതുവെ റോ സിൽക്ക് പോലുള്ള തുണിയിൽ ചെയ്യുന്ന കുർത്തകൾ സ്റ്റിഫ് ആയിരിക്കും. ഫ്ലോയിയായ മെറ്റീരിയൽ വേണമെന്നുറപ്പിച്ചു. അങ്ങനെയാണ് സാറ്റിൻ ഫീലുള്ള ലിനൻ കുർത്തകൾ ചെയ്തത്. ചിത്രത്തിൽ മോഹൻലാലിന് വേണ്ടി 30 കോസ്റ്റ്യൂമാണ് ചെയ്തുവെന്നും സുജിത്ത് പറയുന്നു.
Recommended Video

പൃഥ്വിരാജിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു നടൻ എത്തിയത്. കോസ്റ്റ്യൂം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ''പൃഥ്വി ഉപയോഗിക്കുന്ന 15 ഷർട്ടുകളിൽ പതിമൂന്നെണ്ണവും പ്രത്യേകം ഡൈ അല്ലെങ്കിൽ പ്രിന്റ് ചെയ്തെടുത്തതാണ്. പൊതുവെ സ്‌ലിം ഫിറ്റ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നയാളാണ് പൃഥ്വി. പക്ഷേ സിനിമയിലേക്കായി ലൂസ് ഫിറ്റ് പാറ്റേൺ ആണ് അദ്ദേഹത്തിനു ചെയ്തത്. ഡെനിമിൽ എല്ലാം റഗ്ഗ്ഡ് ആയതും ലൂസ് ആയതുമായി സ്റ്റൈലാണ്. ഷർട്ടിലും ടീഷർട്ടിലും ഏറിയ പങ്കും ലൂസ് ഫിറ്റ് ആണ്. ഇതിൽ പ്രത്യേക പറയാനുള്ളത് നിറങ്ങളിലും ഡൈ- പ്രിന്റ് പാറ്റേണിലുമാണ്. മാർബിൾ ഇഫെക്ട്, ഓംബ്രെ എന്നിവയാണ് കൂടുതലും. അബ്സ്ട്രാക്ട് പ്രിന്റുകളുമുണ്ട്. പൃഥ്വിയുടെ ഷർട്ടിന്റെ മറ്റൊരു പ്രത്യേകത ക്യൂബൻ കോളറാണ്. ഇപ്പോൾ ട്രെൻഡിങ് ആണെന്നും മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications











