For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുകേഷേട്ടൻ എന്നോട് നുണ പറയില്ല; അന്നും ഭാര്യയുടെ പിന്തുണ ഉണ്ടായിരുന്നു, നർത്തകി മേതിൽ ദേവികയെ കുറിച്ചറിയാം

  |

  നടന്‍ മുകേഷും ഭാര്യയും പ്രശസ്ത നര്‍ത്തകിയുമായ മേതില്‍ വേദികയുടെ വിവാഹമോചന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത സ്ഥീരികരിച്ചു. ബന്ധം വേര്‍പിരിയാന്‍ മാത്രം കാരണമെന്താണെന്ന് ഇതുവരെയും താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

  വിവാഹമോചന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മുകേഷിന്റെ ഭാര്യ എന്നതിലുപരി വലിയൊരു നര്‍ത്തകിയായ മേതില്‍ ദേവികയെ കുറിച്ചുള്ള കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. നൃത്തത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച അപൂര്‍വ്വം കലാകാരികളില്‍ ഒരാളാണ് ദേവിക. പ്രശസ്ത നര്‍ത്തകി എന്നതിനപ്പുറം അവര്‍ക്കുള്ള വിശേഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം...

  പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്‍ ദേവികയുടെ അമ്മാവനും പ്രശസ്ത സാഹിത്യകാരന്‍ വികെഎന്‍ ദേവികയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവുമാണ്. നാലു വയസ്സു മുതല്‍ നൃത്തം അഭ്യസിക്കുന്ന ദേവികയുടെ ശ്വാസവും നിശ്വാസവുമെല്ലാം അതില്‍ കലര്‍ന്നിരിക്കുന്നു. മോഹിനിയാട്ടത്തിലാണ് കൂടുതല്‍ പ്രാഗത്ഭ്യം.

  നൃത്തത്തിലുള്ള ദേവികയുടെ താത്പര്യത്തിന് രക്ഷിതാക്കളുടെ പ്രോത്സാഹനം കൂടെയായപ്പോള്‍ നര്‍ത്തകി എന്ന പദവിയിലേക്കുള്ള യാത്ര എളുപ്പമായി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയിലും കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ഡാന്‍സിനും സ്വര്‍ണ മെഡല്‍ നേടി.ഭാരതി ദാസന്‍ സര്‍വകലാശാലയില്‍ നിന്ന് നൃത്ത വിഷയത്തില്‍ ഗവേഷണവും പൂര്‍ത്തിയാക്കി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാരം, ദേവദാസി ദേശീയപുരസ്‌കാരം, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, പശ്ചിമ ബംഗാളില്‍നിന്നുള്ള നിരോധ് ബാരന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ കലാകാരിയെ തേടിയെത്തി.

  പുരസ്‌കാരങ്ങളെക്കാള്‍ വിലയുള്ള മറ്റ് ചില അമൂല്യ നിമിഷങ്ങളും അവരുടെ നൃത്ത ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ പുറത്തൊരിടത്ത് കണ്ണകി പ്രതിഷ്ഠയുള്ള അമ്പലത്തില്‍ ചിലപ്പതികാരം അവതരിപ്പിച്ച് കൊണ്ടിരിക്കവേ ക്ഷേത്രത്തിനുള്ളിലെ കണ്ണകീ വിഗ്രഹത്തില്‍ ഉടുപ്പിച്ച പുടവ കൊണ്ടുവന്ന് അവര്‍ ദേവികയെ പുതപ്പിച്ചു. ഉള്ളിന്റെയുള്ളും പോലും കുളിര്‍ന്നുപോയ നിമിഷം ഈശ്വരാനുഗ്രഹം ആണെന്ന് ദേവിക പറയുന്നത്.

  കേരള കലാമണ്ഡലത്തില്‍ നൃത്താധ്യാപികയും പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറുമാണ് ദേവിക. എന്റെ ശ്വാസത്തിന്റെ ഭാഗമാണ് നൃത്തം. മാതാപിതാക്കള്‍ ജീവിതത്തില്‍ നല്‍കിയ ഏറ്റവും നല്ല കൂട്ടാണിത്. ഒരു കാലം കഴിയുമ്പോള്‍ അച്ഛനമ്മമാരും ഗുരുക്കന്മാരും ആരും കൂടെ ഉണ്ടാകില്ല. അന്നും ഒപ്പമുണ്ടാകുന്നത് നൃത്തം തന്നെയാണെന്ന് ദേവിക ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  നിരവധി ടിവി റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായെത്തിയ ദേവിക അങ്ങനെ ഓരോ മലയാളിക്കും സുപരിചിതയായി. മോഹിനിയാട്ടവും ഭരതനാട്യവും കുച്ചുപ്പുടിയുമെല്ലാം ഭാവങ്ങളോടെ അവതരിപ്പിക്കുന്ന ദേവികയുടെ സൗന്ദര്യവും ഇവര്‍ക്ക് സിനിമയില്‍ നിരവധി അവസരങ്ങള്‍ നല്‍കി വിളിച്ചു. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാല സ്വാമി ചെയ്തിരുന്ന വേഷം ചെയ്യാന്‍ ആദ്യം ക്ഷണം വന്നത് ദേവികയ്ക്കായിരുന്നത്രെ. എന്നാല്‍ നൃത്തം മാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

  ലോകം മുഴുവന്‍ ഓടി നടന്ന് നൃത്തം ചെയ്യുന്നതിനിടയില്‍ രാജീവ് നായരുമായി ദേവികയുടെ വിവാഹം കഴിഞ്ഞു. 2002ല്‍ ആയിരുന്നു അത്. കലാരംഗത്ത് ഭര്‍ത്താവിന്റെ മികച്ച പ്രോത്സാഹനം ഉണ്ടായിരുന്നെങ്കിലും 2 വര്‍ഷം പിന്നിട്ടപ്പോള്‍ ഉലച്ചില്‍ തട്ടി ആ ബന്ധം വേര്‍പിരിഞ്ഞു. ഇതില്‍ ഇവര്‍ക്കൊരു കുട്ടിയുമുണ്ട്. കലാമണ്ഠലത്തില്‍ ജോലി ചെയ്യുന്ന അവസരത്തിലാണ് സംഗീത നാടക അക്കാദമിയുടെ തലപ്പത്തെത്തിയ മുകേഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. 2013 ഒക്ടോബര്‍ 24നായിരുന്നു മരടിലെ സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ഇരുവരുടെയും വിവാഹം. ഇരുവരും തമ്മില്‍ 22 വയസ്സിന്റെ വ്യത്യാസമുള്ളത് ഏവരെയും അമ്പരപ്പിച്ചിരുന്നു.

  വിവാഹത്തെ കുറിച്ചു പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അച്ഛനും അമ്മയും എങ്ങനെ താങ്ങും എന്നതു മാത്രമേ താന്‍ ആലോചിച്ചിരുന്നുള്ളു. അതാലോചിച്ചപ്പോള്‍ വിഷമം ഉണ്ടായിരുന്നു. ''അതുവരെ ഇന്‍ഡസ്ട്രിയില്‍ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി. ഇന്നു മേതില്‍ ദേവിക എന്നടിച്ചു കഴിഞ്ഞാല്‍ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് വരുന്നത്. ഒന്നും സ്ഥിരമല്ല, എല്ലാം മാറി കൊണ്ടിരിക്കുകയാണ്. അതെല്ലാം തന്നെ കൂടുതല്‍ അനുഭവസ്ഥയാക്കുകയാണ്... വിവാഹവുമായി ബന്ധപ്പെട്ടുള്ള ദേവികയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

  മുകേഷിനോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നിരുന്നു എങ്കിലും അതും നിരസിക്കുകയായിരുന്നു. നടനായ ഭര്‍ത്താവിനൊപ്പം ഭാര്യയെയും സ്‌ക്രീനില്‍ കാണാന്‍ മലയാളികള്‍ക്ക് പ്രത്യേക താത്പര്യവും ഉണ്ടായിരുന്നു. അതൊന്നും യാഥാര്‍ത്ഥ്യമായില്ലെങ്കിലും കാളിദാസ കലാകേന്ദ്രയുടെ നാഗയില്‍ ഇരുവരും ഒന്നിച്ച് വേദിയിലെത്തി.

  Methil devika reveals the reason for divorce with Mukesh

  2018ല്‍ മുകേഷിനെതിരെ മീ ടൂ ആരോപണം വന്നപ്പോള്‍ ഭര്‍ത്താവിനെ സപ്പോര്‍ട്ട് ചെയ്തതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുകേഷേട്ടനുമായി സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മ്മയിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. ഇതായിരുന്നു ദേവികയുടെ അന്നത്തെ പ്രതികരണം. ഇപ്പോള്‍ ഉയരുന്ന വിവാഹ മോചന വാര്‍ത്തകളും സംഭവ വികാസങ്ങളും എന്ത് തന്നെയായാലും മേതില്‍ ദേവിക എന്ന നര്‍ത്തകിയെ ആരാധിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. നൃത്തം വെറും പ്രകടനം മാത്രമല്ലാതെ അനുഷ്ഠാനമായി കണ്ട മേതില്‍ ദേവികയുടെ ജീവിതം നൃത്തത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ക്ക് പ്രചോദനവും വഴി കാട്ടിയുമായി തീരട്ടെ.

  Read more about: mukesh മുകേഷ്
  English summary
  Details About Actor Mukesh's Wife And Famous Dancer Mothil Devika's Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X