മലയാളിയല്ല; ദിയയുടെ കാമുകനെക്കുറിച്ചുള്ള വിവരം; സിന്ധു കൃഷ്ണ സംസാരിച്ചേ പറ്റൂയെന്ന് ആരാധകർ

ദിയ കൃഷ്ണയും കാമുകൻ അശ്വിൻ ​ഗണേശുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ സ്ഥിരം ചർച്ചാ വിഷയം. അ‌ടുത്തിടെയാണ് ഇരുവരും പ്രണയം പരസ്യപ്പെ‌ടുത്തിയത്. അശ്വിന്റെ പ്രൊപ്പോസൽ വീഡിയോ യൂട്യൂബിൽ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച ഇരുവരും ഈ വർഷമോ അടുത്ത വർഷമോ വിവാഹിതരാകും എന്നും പറഞ്ഞു. വിവാഹത്തെക്കുറിച്ച് പറഞ്ഞതോടെ പലരും ചോദ്യങ്ങളുമായെത്തി.

ചേച്ചി അഹാന വിവാഹം ചെയ്തിട്ടില്ല, ഈ ബന്ധത്തിന് വീട്ടുകാർ സമ്മതിച്ചോ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ. ദിയയു‌‌ടെ പുതിയ പ്രണയത്തെക്കുറിച്ചോ വിവാഹ പ്രഖ്യാപനത്തെക്കുറിച്ചോ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ദിയ കൃഷ്ണ തുറന്ന് സംസാരിക്കാറുണ്ട്. എന്നാൽ കുടുംബം ഇത്തരം വിഷയങ്ങളിൽ നിന്ന് മാറി നിൽക്കാറാണ് പതിവ്.

Diya Krishna

അശ്വിൻ ​ഗണേഷിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണ് ദിയയുടെ ആരാധകർ. എഞ്ചിനീയറിം​ഗ് ബിരുദധാരിയാണെന്നും അശ്വിന്റെ സ്വദേശം തമിഴ്നാടാണെന്നും സൂചനയുണ്ട്. മുമ്പൊരിക്കൽ അശ്വിന്റെ വീട്ടിൽ നിന്നുള്ള വീഡിയോ ദിയ പങ്കുവെച്ചിരുന്നു. ഇതിൽ അശ്വിന്റെ അമ്മ സംസാരിക്കുന്നത് തമിഴാണ്. തമിഴിൽ ഇടയ്ക്ക് അശ്വിനും സംസാരിക്കാറുണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള അശ്വിന്റെ എളിമയും ദിയയോടുള്ള സ്നേഹവും ബഹുമാനവും വീഡിയോകൾക്ക് താഴെ നിരവധി പേർ ചൂണ്ടിക്കാട്ടാറുണ്ട്.

ദിയക്ക് അശ്വിനുമായി നല്ല ചേർച്ചയുണ്ടെന്നും കമന്റുകൾ വരാറുണ്ട്. അതേസമയം പ്രൊപ്പോസൽ വീഡിയോയും പ്രണയ നിമിഷങ്ങളുമൊക്കെ കാട്ടിക്കൂട്ടലുകളാണെന്ന അഭിപ്രായം വിമർശകർക്കുണ്ട്. അശ്വിൻ തന്നെ സർപ്രെെസായി പ്രൊപ്പോസ് ചെയ്തെന്നാണ് ദിയ പറയുന്നത്. യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും ഇങ്ങനെയാണ്. എന്നാൽ ദിയ ധരിച്ചിരിക്കുന്നത് റോസാപ്പൂക്കൾ പ്രിന്റ് ചെയ്ത ​ഗൗണാണ്.

Diya Krishna

പ്രൊപ്പോസൽ, പ്രണയ നിമിഷങ്ങൾക്ക് പറ്റിയ വസ്ത്രമാണ് ദിയ ധരിച്ചത്. മുൻകൂട്ടി തീരുമാനിച്ച പ്രൊപ്പോസലാണിതെന്നും വീഡിയോയിൽ സർപ്രെെസെന്ന രീതിയിൽ കാണിച്ചതാണെന്നും കമന്റുകളുണ്ട്. ദിയയുടെ വിവാഹ പ്രഖ്യാപനത്തിൽ കുടുംബം മൗനം പാലിക്കുന്നത് ഇപ്പോഴും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും ഈ കമന്റുകൾ വന്നു. ദിയയുടെ പുതിയ പ്രണയത്തെക്കുറിച്ചാണ് ചോദ്യങ്ങൾ കൂടുതലും.

ദിയയെക്കുറിച്ച് സംസാരിക്കണമെന്നും ദിയ വിവാഹിതയാകുന്നതിൽ എന്താണ് അഭിപ്രായമെന്നുമൊക്കെ ചോദ്യങ്ങൾ വന്നു. ദിയയുടെ കടുത്ത ആരാധകർ സിന്ധു കൃഷ്ണയെ വിമർശിക്കുന്നുമുണ്ട്. 'ഓസിയെ കുറ്റം പറയാൻ പറ്റില്ല. അമ്മ ഏത് നേരവും മൂത്ത കുട്ടിയുടെയും ഇളയ കുട്ടിയുടെയും കാര്യങ്ങൾ നോക്കി യാത്രയിലാണ്. മൂത്ത മകൾ ഒരു സിനിമ ഹിറ്റായപ്പോൾ ഇനിയും നല്ല ചാൻസ് കിട്ടുമെന്ന് കരുതി കല്യാണം കഴിക്കാതെ വെയ്റ്റ് ചെയ്യുന്നു. അപ്പോൾ ഓസി സ്വന്തം തീരുമാനമെടുത്തതിൽ തെറ്റില്ല. പ്രായമായി വരികയാണ് കുട്ടികൾ' എന്നാണ് ഒരാളുടെ കമന്റ്.

'മക്കളുടെ ഇത്തരം കാര്യങ്ങൾ ചേച്ചിയുടെ വീഡിയോയിൽ മെൻഷൻ ചെയ്യാറില്ല. പക്ഷെ ഓസി-അശ്വിൻ വിഷയം ചേച്ചി വിശദീകരിച്ചേ പറ്റൂ,' എന്നാണ് മറ്റൊരാളുടെ കമന്റ. ഓസി എന്നാണ് ദിയയുടെ വിളിപ്പേര്. ചേച്ചി അഹാന ഉടനെ വിവാഹിതയാകില്ലെന്ന് ദിയ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാനുള്ള ആ​ഗ്രഹം ദിയ നേരത്തെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ദിയ-അശ്വിൻ വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X