കമ്പനി ഉടമ, പ്രെെവറ്റ് ജീവിതം; താര കുടുംബത്തിലെ അടുത്ത മരുമകനോ? ഇഷാനിയുടെ വീട്ടിലെ വർക്കിന് അർജുന്റെ കമ്പനി

By Desk

എപ്പോഴും ചർച്ചയാകുന്ന താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. യൂട്യൂബ് ചാനലുകളിലൂടെ ജനങ്ങൾക്ക് പ്രിയങ്കരരായി കൃഷ്ണ കുമാർ കുടുംബം മാറിക്കഴിഞ്ഞു. വീട്ടിലെല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. തങ്ങളുടേതായ കണ്ടന്റുകളുമായി ഇവരെത്തുന്നു. അടുത്ത കാലത്തായാണ് സിന്ധു കൃഷ്ണ ചാനലിൽ കൂടുതൽ സജീവമായത്. എപ്പോഴും കൂടുതൽ കാഴ്ചക്കാരുണ്ടാകാറ് ദിയ കൃഷ്ണയ്ക്കാണ്. പ്രണയവും ബ്രേക്കപ്പും വിവാഹവുമെല്ലാം ദിയ ചാനലിലൂടെ പങ്കുവെച്ചു. മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്നതും ദിയയാണ്.

അഹാന കൂടുതലും യാത്രകളുടെയും സുഹൃത്തുക്കളുമായുള്ള ഒത്തു ചേരലിന്റെയുമൊക്കെ വീഡിയോ ആണ് പങ്കുവെക്കാറ്. പ്രണയം, വിവാഹം തുടങ്ങിയ സ്വകാര്യ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറേയില്ല. വൻ ഫോളാവേഴ്സുണ്ടെങ്കിലും ഇക്കാര്യത്തിൽ അഹാന വിട്ടു വീഴ്ച ചെയ്തിട്ടില്ല. അഹാനയുടെയും ദിയയുടെയും അനിയത്തി ഇഷാനി കൃഷ്ണയും ഇതേ രീതിയാണ് പിന്തുടരുന്നത്.

Ishaani Krishna

അതേസമയം ഇഷാനി പ്രണയത്തിലാണെന്നും പ്രണയിക്കുന്നത് ആരെയാണെന്നുമൊക്കെ സോഷ്യൽ മീഡിയ കണ്ടുപിടിച്ചിട്ടുണ്ട്. ഇഷാനിയുടെ പ്രണയം പരസ്യമായ രഹസ്യമാണെന്നാണ് ഫോളോവേഴ്സ് പറയാറുള്ളത്. അർജുൻ എന്നാണ് തന്റെ സുഹൃത്തെന്ന് പറഞ്ഞ് ഇഷാനി വീഡിയോകളിൽ പരിചയപ്പെടുത്താറുള്ള യുവാവ്. ഇത് ഇഷാനിയുടെ ബോയ്ഫ്രണ്ടാണെന്ന വാദം ശക്തമാണ്.

എന്നാൽ ഇഷാനി ഒരിക്കലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ചേച്ചിയെ പോലെ വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യമായിത്തന്നെ സൂക്ഷിക്കാൻ ഇഷാനി ആ​ഗ്രഹിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താര കുടുംബത്തിന്റെ പോസ്റ്റുകളിൽ നിന്നും വീഡിയോകളിൽ നിന്നും ഇഷാനിയുടെ ബോയ്ഫ്രണ്ടിനെക്കുറിച്ചുള്ള സൂചനകൾ ആരാധകർക്ക് ലഭിക്കുന്നുണ്ട്. സിന്ധു കൃഷ്ണയുടെ പുതിയ വ്ലോ​ഗിലും ഈ സൂചനയുണ്ട്.

Ishaani Krishna  Arjun

സിന്ധു കൃഷ്ണയുടെ വീട്ടിൽ അടുക്കള പുതുക്കിപ്പണിയുകയാണ്. ഇത് ചെയ്യുന്നത് അർജുന്റെ ഇന്റീരിയർ ഡിസെെൻ കമ്പനിയാണ്. ഇന്ത്യയിലും യുഎഇയിലും പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസെെൻ കമ്പനിയാണ് അർജുന്റേത്. ഈ കമ്പനിയുടെ സഹ സ്ഥാപകൻമാരിൽ ഒരാളാണ് അർജുൻ. പ്രെെവറ്റ് ജീവിതമാണ് അർജുൻ ആ​ഗ്രഹിക്കുന്നത്. അപൂർവമായി ഇഷാനിയുടെ വ്ലോ​ഗുകളിലും പോസ്റ്റുകളിലും അർജുനെ കാണാറുള്ളൂ. അതേസമയം ഇഷാനിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.

അഹാനയുമായും അടുത്ത സൗഹൃദം അർജുനുണ്ട്. അശ്വിൻ ​ഗണേശ് എന്നാണ് ദിയയുടെ ഭർത്താവിന്റെ പേര്.സോഫ്റ്റ്വെയർ എഞ്ചിനീയറാണ് അശ്വിൻ ​ഗണേശ്. താര കുടുംബത്തിലേക്ക് വരുന്ന രണ്ടാമത്തെ മരുമകൻ ഇന്റീരിയർ ഡിസൈനറായിരിക്കുമോയെന്ന് ആരാധകർക്ക് ചോദ്യമുണ്ട്. കഴിഞ്ഞ വർഷമാണ് ദിയ കൃഷ്ണ വിവാഹിതയായത്. ആഘോഷപൂർവം നടന്ന വിവാഹത്തിൽ അർജുനും പങ്കെടുത്തിരുന്നു.

അഹാനയുടെ വിവാഹമായിരിക്കുമോ അടുത്തതെന്ന ചോദ്യം ദിയയുടെ വിവാഹ സമയത്ത് വന്നിരുന്നു. കരിയറിലേക്ക് ശ്രദ്ധ നൽകുന്ന അഹാനയ്ക്ക് മുമ്പ് താൻ വിവാഹം ചെയ്യുമെന്ന് നേരത്തെ തോന്നിയിരുന്നെന്ന് ദിയ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്. സിനിമാ രം​ഗത്ത് ദിയയൊഴിച്ച് മൂന്ന് സഹോദരിമാരും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വൺ എന്ന സിനിമയിലാണ് ഇഷാനി അഭിനയിച്ചത്. അതേസമയം സിനിമ കരിയറായി മുന്നോട്ട് കൊണ്ട് പോകുന്നത് അഹാനയാണ്. അടിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X