'ഇതിലും നല്ല ഓപ്ഷൻസുണ്ടായിരുന്നില്ലേ?, അവർക്ക് എന്തറിയാം?'; കല്യാണ സാരിയിൽ കവിത, കീർത്തി ഇത്ര റൊമാന്റിക്കാണോ?
'കീപ്പ് ഇറ്റ് പ്രൈവറ്റ്... അൺടിൽ ഇറ്റ്സ് പെർമനെന്റ്... ', പൊതുവെ പ്രണയിക്കുന്നവരിൽ ഭൂരിഭാഗവും ഇത് പാലിക്കാറില്ല. അതുകൊണ്ട് തന്നെ പ്രണയം വിവാഹത്തിലെത്തിക്കാനോ നല്ലൊരു ദാമ്പത്യം നയിക്കാനോ സാധിച്ചില്ലെങ്കിൽ സൈബർ ഇടങ്ങളിൽ നിന്നും നേരിടേണ്ടി വരുന്ന പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും വലുതായിരിക്കും. സെലിബ്രിറ്റികളാണ് റിലേഷൻഷിപ്പ് വിവാഹത്തിന് മുമ്പ് പരസ്യപ്പെടുത്തിയതിന്റെ ഭവിഷത്തുകൾ ഏറെയും അനുഭവിച്ചിട്ടുള്ളത്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് നടി കീർത്തി സുരേഷ്.
വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് താൻ പ്രണയത്തിലാണെന്നും പങ്കാളിയുടെ പേരുമെല്ലാം നടി വെളിപ്പെടുത്തിയത്. അതിന് മുമ്പ് അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമെ കീർത്തിയുടെ പ്രണയത്തെ കുറിച്ച് അറിയുമായിരുന്നുള്ളു. പലതവണ നടി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചപ്പോഴും കീർത്തി പ്രതികരിച്ചിരുന്നില്ല.

സംഗീത സംവിധായകൻ അനിരുദ്ധിന്റെ പേരിനൊപ്പം വരെ കീർത്തിയുടെ പേര് ചേർത്ത് ഗോസിപ്പുകൾ വന്നിരുന്നു. അവസാനമായി ഒരു മിസ്റ്ററി മാനൊപ്പം നിൽക്കുന്ന കീർത്തിയുടെ ചിത്രത്തിനൊപ്പമായിരുന്നു പ്രണയ ഗോസിപ്പ് പ്രചരിച്ചത്. കീർത്തി പ്രണയത്തിലാണെന്നും വിവാഹം ഡിസംബറിലുണ്ടാകുമെന്നും റിപ്പോർട്ടുകൾ വന്നപ്പോഴും ഇതൊക്കെ എത്ര കണ്ടതാണ് എന്ന മട്ടിലായിരുന്നു ആരാധകർ.
റിപ്പോർട്ടുകൾ വിശ്വസിച്ച് തുടങ്ങിയത് കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ തന്നെ മകളുടെ പ്രണയ കഥയും വിവാ തിയ്യതിയും പരസ്യപ്പെടുത്തിയപ്പോഴാണ്. തനിക്ക് വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ച് ചേർത്ത് ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങാണ് കീർത്തി നടത്തിയത്. തെന്നിന്ത്യയിലെ കീർത്തിയുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
പതിനഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. ചെറുപ്പം മുതൽ അറിയാവുന്ന സ്കൂൾ കാലം മുതൽ അടപ്പമുള്ള കീർത്തിയുടെ ഉറ്റ ചങ്ങാതിയാണ് പങ്കാളിയായി മാറിയ ആന്റണി തട്ടിൽ. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവും വിവാഹ ചടങ്ങുകൾ നടന്നിരുന്നു.
രണ്ട് ആചാരപ്രകാരവും നടന്ന താലികെട്ട് ചടങ്ങുകളുടെ ചിത്രങ്ങൾ വൈറലായിരുന്നു. ദളപതി വിജയ് അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്ത് നവദമ്പതികൾക്ക് ആശംസകൾ നേർന്നിരുന്നു. ആദ്യം കീർത്തി പുറത്ത് വിട്ടത് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങിന്റെ ചിത്രങ്ങളായിരുന്നു.
ഡിസംബർ12ന് തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. മഡിസാര്‍ സാരി ചുറ്റി നിറയെ ആഭരണങ്ങളും തലനിറയെ മുല്ലപ്പൂവും ചൂടി അയ്യങ്കാർ പൊണ്ണായിരുന്നു വിവാഹ ചടങ്ങിൽ കീർത്തി.

ആന്റണിയും അസ്സൽ ബ്രാഹ്മണ പയ്യൻ ലുക്കിലേക്ക് മാറിയിരുന്നു. പൊതുവെ നടിമാർ വിവാഹത്തിന് വിവാഹ വസ്ത്രം എന്തെങ്കിലുമൊക്കെ തരത്തിൽ സ്പെഷ്യലാക്കി മാറ്റാറുണ്ട്. കീർത്തിയും വിവാഹ സാരിയിൽ ചില പ്രത്യേകതകൾ കൊണ്ടുവന്ന് സെപ്ഷ്യലാക്കിയിട്ടുണ്ട്. നടിയുടെ വിവാഹസാരി ഡിസൈൻ ചെയ്ത പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സ്വന്തം പേജിലൂടെ പങ്കുവെച്ചത്.
മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്‌തെടുത്തിരിക്കുന്നത്. ഒമ്പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വർക്കാണ് ചെയ്തത്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്. കൈകൊണ്ട് നെയ്ത സിൽക്ക് കുർത്തയും കോർവായ് ടെക്നിക്കിലെ ധോത്തിയും അതിനിണങ്ങുന്ന കാഞ്ചീവരം ഷോളുമായിരുന്നു ആൻ്റണിയുടെ വിവാഹ വസ്ത്രം.
ആന്റണിയുടെ വസ്ത്രങ്ങൾ നെയ്ത് എടുക്കാനായി 150 മണിക്കൂർ എടുത്തു. വധു കീർത്തിയുടെ സാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ടായിരുന്നു എന്നതാണ്. അനിത ഡോംഗ്രെയുടെ വീഡിയോ വൈറലായതോടെ അഭിനന്ദിച്ചും വിമർശിച്ചുമെല്ലാം ആരാധകർ കമന്റുകൾ കുറിച്ചു.
തന്റെ പങ്കാളിക്കായി കീർത്തി കവിത എഴുതി സാരിയിൽ തുന്നി ചേർത്തെന്ന് കണ്ടപ്പോൾ കീർത്തി ഇത്ര റൊമാന്റിക്കായിരുന്നുവോ എന്നാണ് ആരാധകർക്ക് അറിയേണ്ടിയിരുന്നത്. നോർത്ത് ഇന്ത്യക്കാരിയായ ഡിസൈനറെ കൊണ്ട് ചെയ്യിപ്പിക്കാതെ കാഞ്ചിപുരത്തെ കുറിച്ച് അറിവുള്ള സൗത്ത് ഇന്ത്യൻസിനെ കൊണ്ട് ഡിസൈൻ ചെയ്യിപ്പിക്കാമായിരുന്നില്ലേ എന്നാണ് മറ്റ് ചിലർ കമന്റിലൂടെ ചോദിച്ചത്. തമിഴ് ഭാഷയോടും സംസ്കാരത്തോടും കീർത്തി കാണിക്കുന്ന ബഹുമാനത്തെ പുകഴ്ത്തിയും കമന്റുകളുണ്ടായിരുന്നു.


Click it and Unblock the Notifications











