മമ്മൂട്ടിയാണോ വില്ലന്‍? ഷൈലോക്കിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു, കൂടുതല്‍ വിശേഷങ്ങളിങ്ങനെ..

അടുത്ത കാലത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഭാഗ്യ സിനിമകള്‍ പിറന്ന വര്‍ഷമാണിത്. ഇക്കൊല്ലമാണ് ആദ്യ നൂറ് കോടി ക്ലബ്ബിലെത്താന്‍ താരത്തിന് കഴിഞ്ഞിരുന്നത്. ഇത് മാത്രമല്ല വരാനിരിക്കുന്ന സിനിമകളെല്ലാം ബോക്‌സോഫീസിനെ തകര്‍ക്കാന്‍ പാകമുള്ള ചിത്രങ്ങളാണ്. മാമാങ്കം അടക്കം ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിനൊപ്പം ഷൈലോക്ക് എന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുന്ന ചിത്രമാണ് ഷൈലോക്ക്. ഓഗസ്റ്റ് ഒന്‍പതിന് ഷൂട്ടിംഗ് ആരംഭിച്ചതോടെയാണ് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ സിനിമയുടെ പേരില്‍ സൂചിപ്പിക്കുന്നത് പോലെ ഷൈലോക്ക് ആരാണെന്ന് അന്വേഷിക്കുകയാണ് സിനിമാപ്രേമികള്‍. ഷൈലോക്ക് എന്ന പേരില്‍ നിന്നും ഷേക്‌സ്പിയറിന്റെ നാടകത്തിലെ കഥാപാത്രവുമായി സാമ്യം തോന്നുന്നതായി ചില റിപ്പോര്‍ട്ടുകള്‍ വന്നു. അതല്ലെന്ന് മമ്മൂട്ടിയും പറഞ്ഞിരുന്നു.

shylock

മമ്മൂട്ടി ചിത്രത്തിന് ഷൈലോക്ക് എന്ന പേര് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഷേക്‌സ്പിയറിന്റെ മര്‍ച്ചന്റ് ഓഫ് വെനീസ് എന്ന നാടകത്തിലെ കഥാപാത്രത്തെയാണ് എല്ലാവര്‍ക്കും ഓര്‍മ്മ വരിക. പതിനാറം നൂറ്റാണ്ടില്‍ വെനീസില്‍ ജീവിച്ചിരുന്ന അന്റോണിയോ എന്ന വ്യാപരിയുടെ കഥ പറയുന്ന നാടകത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളാണ് ഷൈലോക്ക്. വെനീസിലെ ജൂത പണിടപാടുകരാനായ ഷൈലോക്കിനെ പ്രധാന എതിരാളികളില്‍ ഒരാളായിട്ടാണ് നാടകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇനി സിനിമയിലേക്ക് വരികയാണെങ്കില്‍ മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചാന്‍സ് ഉണ്ടെന്നാണ് അറിയുന്നത്. അധികം സിനിമകളില്‍ മമ്മൂട്ടിയെ വില്ലനായി കണ്ടിട്ടില്ലെങ്കിലും അത്തരത്തില്‍ പിറന്ന സിനിമകളെല്ലാം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയവയായിരുന്നു. ഷൈലോക്ക് പറയാന്‍ പോവുന്നത് പലിശക്കാരന്റെ കഥയാണ്. സമാനമായ കഥാപാത്രത്തെ മമ്മൂട്ടി മുന്‍പും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വീണ്ടും ലക്ഷണമൊത്തൊരു വില്ലന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജ് കിരണ്‍ ആണ് നായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X