ബാപ്പയുടെ സൗന്ദര്യം കിട്ടിയില്ലേ?, മൂക്കിനും ചെവിക്കും സർജറി, ദുൽഖർ വെറും പ്ലാസ്റ്റിക്കോ?; നടൻ‌ ചെയ്തത്!

By Desk

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സിനിമ താരങ്ങള്‍ എന്നും മുന്നിലാണ്. അതിനായി ഏതറ്റം വരെ പോകുന്നവരുമാണ് താരങ്ങള്‍. സൗന്ദര്യം നിലനിര്‍ത്തുന്ന കാര്യത്തിനായി സിനിമാ താരങ്ങൾ ലക്ഷങ്ങളാണ് ചിലവാക്കാറുള്ളത്. അത്തരത്തില്‍ ഭംഗി വര്‍ധിപ്പിക്കാനായി മൂക്കിനും ചുണ്ടിനുമൊക്കെ ശസ്ത്രക്രിയ ചെയ്ത താരങ്ങൾ നിരവധി ഇന്ത്യൻ‌ സിനിമയിലുണ്ട്. അഭിനേതാക്കൾക്ക് അവരുടെ പ്രധാന ആയുധം അവരുടെ മുഖവും ശരീരവുമാണ്. അത് ആരോ​ഗ്യത്തോടെയും സൗന്ദര്യത്തോടെയും ചെറുപ്പമായും നിലനിർത്തിയാൽ മാത്രമെ അഭിനയ ലോകത്ത് നിലനിൽപ്പുള്ളു.

അതുകൊണ്ട് തന്നെ പെർഫെക്ട് ലുക്കിനായി എന്ത് ചെയ്യാനും മടിയില്ലാത്തവരാണ് താരങ്ങൾ. മലയാളത്തിൽ നിന്നും നടന്മാരും നടിമാരും വരെ സൗന്ദര്യ സംരക്ഷണത്തിന്റെയും ചെറുപ്പം നിലനിർത്തുന്നതിന്റെയും ഭാ​ഗമായി നിരവധി ചികിത്സകളും സർജറികളും ചെയ്തു. മലയാളികളുടെ സ്വന്തം കുഞ്ഞിക്കയായ ദുൽഖർ സൽമാനും അക്കൂട്ടത്തിൽ ഒരാളാണ്.

Dulquer Salmaan facial surgeries

ദുൽഖർ സിനിമയിൽ വന്ന കാലം മുതൽ‌ ഇതൊരു ചർച്ചാ വിഷയമാണ്. നടന്റെ പഴയ ചിത്രങ്ങളും ഇപ്പോഴുള്ള ചിത്രങ്ങളും താരതമ്യപ്പെടുത്തി നോക്കിയശേഷം ആരാധകർ അടക്കം നടൻ സൗന്ദര്യം വർധിപ്പിക്കാനായി സർജറികൾ ചെയ്തിട്ടുണ്ടെന്ന് സംശയം പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമാ പ്രേമികളുടെ തോന്നൽ ശരിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

എക്സ്പ്ലോർ ബ്യൂട്ട് വിത്ത് ആഷ് എന്ന യുട്യൂബ് ചാനലിലാണ് ദുൽഖർ സൽമാൻ‌ സൗന്ദര്യം വർധിപ്പിക്കാനായി മുഖത്ത് ചെയ്ത ചികിത്സകളുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദുൽഖറിന്റെ ചെറുപ്പ കാലത്തെ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്‌താൽ ആളെ തിരിച്ചറിയാൻ പോലും നമുക്ക് ബുദ്ധിമുട്ടുണ്ടാകും.

അത്രത്തോളം ദുൽഖർ മാറിയിട്ടുണ്ട്. ലുക്ക് മാറ്റാൻ ദുൽഖർ സൽമാൻ ആദ്യം ചെയ്തത് നോസ് സർജറിയാണ്. അഥവാ റൈനോ പ്ലാസ്റ്റി. മൂക്കിന്റെ രൂപവും ആകൃതിയും മാറ്റാനാണ് ഈ സർജറി ഉപയോ​ഗിക്കുക. പിന്നീട് ലിപ് ഫില്ലിങ് ചെയ്തു. കൂടാതെ ചെവിയുടെ വലിപ്പം കുറയ്ക്കാനായി ഓട്ടോപ്ലാസ്റ്റിയും. മുമ്പ് വലിപ്പമുള്ള ചെവികളായിരുന്നു ദുൽഖറിന്റേത്. ഫേഷ്യൽ സർജറിയുടെ ഭാ​ഗമായി നടൻ ചെയ്ത മറ്റൊരു ചികിത്സ ഡെർമ്മൽ ഫില്ലേഴ്സാണ്.

സ്മൈൽ ലൈൻസ്, അൺഡിഫൈൻഡ് ജോ ലൈൻസ്, ചിൻ റിങ്കിൾസ്, സാ​ഗിങ് കോർണേഴ്സ് എന്നിവയ്ക്കുള്ള ചികിത്സയാണ് ഡെർമ്മൽ ഫില്ലേഴ്സിലൂടെ ചെയ്യുന്നത്. അതിനാലാണ് ദുൽഖറിന്റെ മുഖം പ്ലംപ് ചെയ്ത് കൃത്യമായ രൂപത്തിൽ ഇരിക്കുന്നത് എന്നാണ് എക്സ്പ്ലോർ ബ്യൂട്ട് വിത്ത് ആഷ് എന്ന യുട്യൂബ് ചാനലിൽ പറയുന്നത്.

Dulquer Salmaan facial surgeries

ചെറുപ്പത്തിൽ അപകർഷതാ ബോധം ഒരുപാടുണ്ടായിരുന്ന ആളാണ് താനെന്ന് ദുൽഖർ തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് പ്രധാന കാരണമായി താരം പറഞ്ഞത് തനിക്ക് മറ്റുള്ളവരുടെ മുന്നിൽ നിന്ന് ചിരിക്കാനുള്ള ആതമവിശ്വാസമില്ലായിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ചടങ്ങുകളിൽ നിന്ന് പരമാവധി പിന്നോട്ട് മാറി നിൽക്കുക എന്നത് അക്കാലത്തെ ഒരു രീതിയായിരുന്നുവെന്നും താര പുത്രൻ പറഞ്ഞിരുന്നു.

ദുൽഖർ മുഖത്ത് ചെയ്ത സർജറികളുടെ വീഡിയോ കണ്ട് ആരാധകർ ദുൽഖർ വെറും പ്ലാസ്റ്റിക്കാണോ എന്നാണ് കമന്റുകൾ കുറിച്ചത്. ഇതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ ജന്മനാ എന്ത് സുന്ദരന്മാരാണ്, ഇത് കാണുമ്പോഴാണ് ഒരു സർജറിയും കൂടാതെ തന്നെ ഇത് പോലെയിരിക്കുന്ന നമ്മളെ ദൈവം സൃഷ്ടിച്ചതെന്ന് ഓർക്കുമ്പോൾ എത്ര നന്ദി പറയണം, സത്യത്തിൽ നമ്മളൊക്കെ ലക്കിയാണ് എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്.

മലയാളത്തിലെ ഏറ്റവും സുന്ദരനായ നടന്മാരുടെ ലിസ്റ്റിൽ ഒന്നാമതാണ് മമ്മൂട്ടിയുടെ സ്ഥാനം. ബാപ്പയുടെ സൗന്ദര്യം ദുൽഖറിന് കിട്ടിയില്ലേയെന്നും കമന്റുകളുണ്ട്. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ ദുൽഖർ ഇന്ന് പാൻ‌ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള വിലപിടിപ്പുള്ള താരമാണ്. ബോളിവുഡിലും തെലുങ്കിലുമാണ് നടൻ സജീവം. കിങ് ഓഫ് കൊത്തയ്ക്കുശേഷം വേറൊരു മലയാള സിനിമയും ദുൽഖറിന്റേതായി പുറത്തിറങ്ങിയിട്ടില്ല.

More from Filmibeat

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X