കഷ്ടപ്പാടിൽ കഴിയുന്ന അവശകലാകാരനല്ല; പറമ്പ് നിറഞ്ഞ് നിൽക്കുന്ന ആഡംബര ബംഗ്ലാവ്, കോടികളുടെ സ്വത്തുള്ള വ്യവസായി!
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അത്യാഢംബര പൂർവം നടൻ രാമു പടിക്കലിന്റെ മകളുടെ വിവാഹം നടന്നിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാർസും താരങ്ങളും ഒഴുകി എത്തിയ വിവാഹമായിരുന്നു. തൃശൂരിൽ നടന്ന ചടങ്ങിൽ സുരേഷ് ഗോപി, ജയറാം, ദിലീപ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ബിജു മേനോൻ, ഷാജി കൈലാസ്, ആനി തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പിതാവായ നടൻ സുകുമാരന്റെ ബന്ധുവാണ് രാമു.
1982 മുതൽ മലയാള സിനിമയുടെ ഭാഗമാണ് രാമു. നൂറിന് മുകളിൽ സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാമു അടുത്ത കാലത്തായി വളരെ വിരളമായി മാത്രമെ അഭിനയിക്കാറുള്ളു. ലൈം ലൈറ്റിൽ സജീവമായി നിൽക്കാത്തതുകൊണ്ട് തന്നെ രാമുവിന്റെ തിരശീലയ്ക്ക് പിന്നിലുള്ള ജീവിതത്തെ കുറിച്ച് സിനിമാപ്രേമികളിൽ ഭൂരിഭാഗത്തിനും അറിവുണ്ടായിരുന്നില്ല.

നടന്റെ മുഖം കാണുമ്പോൾ മംഗലശ്ശേരി നീലകണ്ഠന്റെ കുഞ്ഞനന്തനെയാണ് മലയാളികൾക്ക് ഓർമ വരിക. മലയാള സിനിമയിലെ സമ്പന്നരായ താരങ്ങളിൽ ഒരാളാണ് രാമു. അത് പ്രേക്ഷകർ മനസിലാക്കിയത് ബിജു എൻ നായരുമായുള്ള രാമു പടിക്കലിന്റെ അഭിമുഖം പുറത്ത് വന്നശേഷമാണ്. നടൻ എന്നതിലുപരി സക്സസ്ഫുള്ളായ ഒരു ബിസിനസ്മാൻ കൂടിയാണ് താരം. തൃശൂരിലാണ് കുടുംബസമേതം നടൻ താമസിക്കുന്നത്.
രാമു താമസിക്കാനായി പണിത കേരള സ്റ്റൈലിലുള്ള പടുകൂറ്റൻ ബംഗ്ലാവിന്റെ വീഡിയോ പലപ്പോഴായി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ഇരുപത് വർഷത്തിന് മുകളിൽ പഴക്കമുള്ള വീട് ഇന്നും പുതുമയോടെയാണ് രാമു നിലനിർത്തിയിരിക്കുന്നത്. വണ്ടി ഭ്രാന്തൻ കൂടിയായതിനാൽ വീടിനോട് ചേർന്ന് ആഢംബര വാഹനങ്ങളാൽ നിറഞ്ഞ ഒരു ഗാരേജും രാമുവിനുണ്ട്. കേരള സ്റ്റൈലിലുള്ള വീടാണ്.
ഞാൻ ഒരു ആർക്കിടെക്ടിനെ കൊണ്ട് പലവിധത്തിലും വീട് വരപ്പിച്ചു. പക്ഷെ എനിക്കൊന്നും ഇഷ്ടമായില്ല. പിന്നെ ഞാൻ എന്റെ മനസിലുള്ള രൂപം റഫായി വരച്ച് കൊടുത്ത് അതിൽ നിന്നുമാണ് വീടിന്റെ പ്ലാൻ ഡവലപ്പ് ചെയ്ത് എടുത്തത്. 21 വർഷത്തോളം പഴക്കമുണ്ട് വീടിന്. സിനിമ ഷൂട്ടിന് വീട് ചോദിക്കാറുണ്ട് പക്ഷെ ഭാര്യ സമ്മതിക്കാത്തതുകൊണ്ട് കൊടുക്കാറില്ലെന്നും രാമു പറയുന്നു. വീടിനോട് ചേർന്ന് ഫ്ലാഗ് പോസ്റ്റുണ്ട്. എല്ലാ വർഷവും പതാക ഉയർത്താറുണ്ട്.
പറമ്പ് നിറഞ്ഞ് നിൽക്കുന്ന ആഡംബര ബംഗ്ലാവിന് കോടികൾ മതിപ്പുണ്ട്. നടന്റെ വീടിന്റെയും സ്വത്തുകളുടേയും വീഡിയോ വൈറലായതോടെ സിനിമാപ്രേമികളും അമ്പരന്നു. കഷ്ടപ്പാടിൽ കഴിയുന്ന അവശകലാകാരനായിരിക്കുമെന്നാണ് കരുതിയതെന്നാണ് കമന്റുകൾ. രാമു ചേട്ടൻ ഇത്രയും വലിയ സംഭവമാണെന്ന് അറിഞ്ഞിരുന്നില്ല, ഇദ്ദേഹം സിനിമകളൊന്നും ഇല്ലാതെ കഷ്ടപ്പാടിലായിരിക്കും എന്നാണ് വിചാരിച്ചിരുന്നത്.

പക്ഷെ ഞെട്ടിച്ചു കളഞ്ഞു എന്നിങ്ങനെ നീളുന്നു കമന്റുകൾ. ആനന്ദഭൈരവി, അതിശയൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ ബാലതാരം ദേവദാസ് രാമുവിന്റെ മകനാണ്. സിനിമ മൊത്തത്തിൽ മാറി കഴിഞ്ഞു. പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്. അഭിനയം എളുപ്പമായി. ഫിലിം തീരുമെന്ന ടെൻഷനില്ലാതെ അഭിനയിക്കാം. മൂഡൗട്ടാകുന്ന, ദേഷ്യപ്പെടുന്ന സംവിധായകർക്കൊപ്പമൊന്നും എനിക്ക് പ്രവർത്തിക്കേണ്ട സാഹചര്യം വന്നിട്ടില്ല.
ഞാൻ ഒപ്പം പ്രവർത്തിച്ചവരെല്ലാം എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞ് തരുന്നവരായിരുന്നു. പുതിയ സംവിധായകരിൽ വിനീത് ശ്രീനിവാനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. വളരെ കൂളായിട്ടുള്ള ആളാണ്. തട്ടത്തിൻ മറയത്ത് സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. പുറത്തുള്ള ബിസിനസുകളെല്ലാം ഞാൻ ഏകദേശം അവസാനിപ്പിച്ചു. ഇനി സിനിമയിലുണ്ടാകും. വില്ലനായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് മലയാള സിനിമയിൽ നിന്നും വിട്ടുനിന്നത്.
ഇനി ഏത് കഥാപാത്രവും ചെയ്യും. അഭിനയ സാധ്യതയുള്ളതാകണം. സിനിമയ്ക്ക് വേണ്ടി കഥയും എഴുതിയിട്ടുണ്ട്. സുകുമാരൻ ചേട്ടന്റെ സഹായമൊന്നും സിനിമയിൽ വന്നശേഷം ഞാൻ ചോദിച്ചിട്ടില്ല. അങ്ങനെയൊരു സഹായം കൊണ്ട് സിനിമയിൽ പിടിച്ച് നിൽക്കാനാവില്ലെന്നുമാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണത്തെ കുറിച്ച് സംസാരിക്കവെ എഴുപതുകാരനായ രാമു പറഞ്ഞത്.


Click it and Unblock the Notifications











