മമ്മൂട്ടിയുടെ വീട്ടിൽ റീത്ത് വെക്കാൻ വന്നവർ, മുഖം കണ്ട് എനിക്ക് വിഷമമായി; ദേവൻ പറയുന്നു

നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ശേഷമാണ് നടൻ ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്. അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് പറയുകയാണിപ്പോൾ നടൻ ദേവൻ. മമ്മൂ‌ട്ടിയുടെ വീട്ടിൽ അന്ന് നടന്ന എക്സിക്യൂട്ടീവ് യോ​ഗത്തെക്കുറിച്ചും ദേവൻ സംസാരിച്ചു. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവൻ.

"അന്നത്തെ തീരുമാനത്തോട് എനിക്ക് യോജിപ്പില്ല. സസ്പെന്റ് ചെയ്യണമെന്നാണ് ഞാൻ പറഞ്ഞത്. അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കണം. പക്ഷെ കേട്ടില്ല. പക്ഷെ അന്ന് ഭയങ്കരമായ സമ്മർദ്ദം ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികൾ അന്ന് മമ്മൂട്ടിയുടെ വീടിന് മുന്നിൽ സമരം ചെയ്തു. മമ്മൂട്ടിയുടെ ​ഗേറ്റിന് മുകളിൽ റീത്ത് വെക്കാൻ പല പാർട്ടികളും വന്നു. അത് നമുക്കൊക്കെ വളരെ ഫീലിം​ഗ് ആയിപ്പോയി. അമ്മയുടെ മീറ്റിം​ഗ് മമ്മൂക്കയുടെ വീട്ടിൽ നടക്കുന്ന സമയത്ത് വലിയ പ്രശ്നമായിരുന്നു"

Devan  Mammootty

"എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ യൂത്ത് മൂവ്മെന്റുകളും വന്ന് ഭയങ്കര ബഹളം. ആർട്ടിസ്റ്റുകൾ വളരെ സോഫ്റ്റും സെൻസിറ്റീവുമാണ്. ഞാൻ കാണുന്നുണ്ട്. മോഹൻലാലും മമ്മൂട്ടിയുമുണ്ട്. അവരുടെ മുഖം കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. നിസഹായമായി. സസ്പെന്റ് ചെയ്താൽ പോരെ എന്ന് മമ്മൂട്ടിയും മോഹൻലാലും ചോദിക്കുന്നുണ്ട്. പക്ഷെ പറ്റില്ല, ഇപ്പോൾ തന്നെ ആക്ഷൻ എടുക്കണമെന്ന് ചിലർ പറഞ്ഞു. ആ സമ്മർദ്ദത്തിന്റെ ഫലമായാണ് ദിലീപിനെ പുറത്താക്കിയത്. ദിലീപ് അത് ലീ​ഗലി നേരിട്ടിരുന്നെങ്കിൽ അമ്മ സംഘടന വലിയ പ്രശ്നത്തിലേക്ക് പോകുമായിരുന്നു. ദിലീപതിന് പോയില്ല. അത് അമ്മയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു," ദേവൻ പറഞ്ഞതിങ്ങനെ.

കഴിഞ്ഞ ദിവസം ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലും ​ദിലീപിനെക്കുറിച്ച് ദേവൻ സംസാരിച്ചിരുന്നു. നന്മയുള്ള അങ്ങനെയൊരാളെ ഒരുപാട് വേദനിപ്പിച്ചു. ഞാനുൾപ്പെടെ. ഞാനും കൂടിയുള്ള സമൂഹമാണ് ദിലീപിനെ വേദനിപ്പിച്ചതും കുറ്റവാളിയാക്കിയതും. അപ്പോൾ അയാൾ എങ്ങനെ അമ്മ സംഘടനയിലേക്ക് തിരിച്ച് വരും. ദിലീപ് തിരിച്ച് വരുമെന്ന് എനിക്കൊരു വിശ്വാസവും ഇല്ല. എല്ലാ കാര്യത്തിലും ഞാൻ ദിലീപിന്റെ കൂടെയാണ്. അദ്ദേഹത്തിന്റെ നന്മ നമ്മൾ തിരിച്ചറിയണം. ദിലീപിനോട് ഇനി എത്ര അഭ്യർത്ഥിച്ചാലും ദിലീപ് വരില്ലെന്ന് ഉറപ്പാണ്. കാരണം വെെകാരികമായി അകന്ന് പോയി. അത്രയും ദ്രോഹം അയാളോട് നമ്മളെല്ലാവരും അയാളോട് ചെയ്തി‌ട്ടുണ്ട്. ഒന്ന് ആലോചിക്ക് നോക്കൂ. അയാളുടെ കുടുംബവും കരിയറും എല്ലാം തകർന്നില്ലേ എന്നാണ് ദേവൻ പറഞ്ഞത്. നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തിയിരിക്കെയാണ് ദേവൻ ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നത്.

കേസിൽ പ്രതി ചേർക്കപ്പെട്ട ശേഷം ദിലീപിന്റെ കരിയറിൽ വലിയ പതനമാണുണ്ടായത്. അതേസമയം ഒടുവിൽ പുറത്തിറങ്ങിയ പ്രിൻസ് ആന്റ് ഫാമിലി എന്ന സിനിമ വിജയമായിരുന്നു. മലയാളത്തിലേക്ക് വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്താനുള്ള ശ്രമിത്തിലാണ് ദിലീപ്. അണിയറയിൽ ഒരുങ്ങുന്നു ഭ ബ്ബ ബ്ബ എന്ന സിനിമയിലും നടനും ആരാധകർക്കും പ്രതീക്ഷയുണ്ട്. തുടരെ പരാജയങ്ങൾ വന്നതോടെ ദിലീപിന് ഇനിയൊരു തിരിച്ച് വരവില്ലെന്ന് മോളിവുഡിൽ വാ​​ദങ്ങൾ വന്നിരുന്നു. അതേസമയം നിലവിൽ ദിലീപിനെ വെള്ള പൂശാനുള്ള പിആർ തന്ത്രങ്ങൾ നടക്കുന്നുണ്ടെന്ന് വിമർശകർ പറയുന്നുണ്ട്. കേസിൽ താൻ നിരപരാധിയാണെന്നാണ് ദിലീപ് വാദിക്കുന്നത്. എന്നാൽ ദിലീപിനെതിരെ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. കേസിൽ വിധി പ്രഖ്യാപനം അടുത്തിരിക്കെയാണ് ദിലീപ് സിനിമാ രോ​ഗത്തും സോഷ്യൽ മീഡിയയിലും കൂടുതലായി ചർച്ചയാകുന്നത്.

More from Filmibeat

Read more about: devan mammootty dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X