ഇന്നും രജനി തേടുന്നത് നിമ്മിയെന്ന നിർമ്മലയെ! തലൈവരുടെ ആ പ്രണയിനിയെ കുറിച്ച് ദേവൻ
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സ്റ്റൈൽ മന്നൻ രജികാന്ത്. സിനിമയ്ക്ക് പുറത്ത് മാത്രമല്ല ഇൻസ്ട്രീയ്ക്ക് അകത്തു രജനിയ്ക്ക് കൈനിറയെ ആരാധകരാണ്. കോളിവുഡിൽ സജീവമാണെങ്കിലും മലയാളം, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യയിലും ബോളിവുഡിലും രജനി മിന്നും താരമാണ്. എല്ലാവരുടേയും തലൈവരാണ് താരം.
താരങ്ങളുടെ പ്രണയം പലപ്പോഴും സിനിമ കോളങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത സാക്ഷാൽ സ്റ്റൈൽ മന്നൻ രജനിയുടെ ജീവിതം മാറ്റിമറിച്ച പ്രണയകഥ പുറം ലോകത്തെത്തുകയാണ്. നടൻ ദേവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രജനിയെ ഇന്നും കാണുന്ന രാജനികാന്ത് ആക്കിയതിനു പിന്നിലെ അപൂർവ്വ പ്രണയകഥയാണ് ദേവൻ വെളിപ്പെടുത്തിയത്. ഒരു ബസ്സിനുള്ളിലെ വഴക്കിനിടയിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നിട് അവരുടെ ആ വഴക്ക് പ്രണയമായി മാറുകയായിരുന്നു.

നിർമ്മല എന്നാണ് ഇവരുടെ പേര്. നിമ്മി എന്ന് വിളിക്കുമായിരുന്നു. അന്ന് അവർ എംബിബിഎസ് വിദ്യാർഥിയായിരുന്നു. ഇവരുടെ വാക്കുകളാണ് രജനിയെ സിനിമ പഠിക്കാനായി ചെന്നൈയിൽ എത്തിച്ചത്. ഒരു ദിവസം രജനിയ്ക്ക് അടയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു ഇന്റർവ്യൂ കാർഡ് വന്നു. തൊട്ട് അടുത്ത ദിവസം ജോയിൻ ചെയ്യണമെന്ന് പറഞ്ഞു. രജനി അഭിനയിച്ച ഒരു നാടകം കണ്ടാണ് ഇവർ രജനിയ്ക്ക് വേണ്ടി ആപ്ലിക്കേഷൻ അയക്കുന്നത്

താരത്തെ സിനിമ പോസ്റ്ററിൽ കാണണമെന്നുള് ആഗ്രഹം ഇവർ പറയുകയായിരുന്നു. സിനിമ പഠിക്കാനായി ചെന്നൈയിൽ പോകാനുളള പൈസ നൽകിയതും ഇവരായിരുന്നു. തൊട്ട് അടുത്ത ആഴ്ച ഇവരെ കാണാൻ രജനി വണ്ടി കയറുകയായിരുന്നു. എന്നാൽ അവർ താമസിച്ചിരുന്ന വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ രണ്ട് മൂന്ന് ദിവസമായി കോളേജിൽ വരുന്നില്ല എന്നായിരുന്നു അറിഞ്ഞിരുന്നത്. പിന്നീട് സുഹൃത്തുക്കൾ വഴിയാണ് ഇവർ വീട് മാറി പോയ കാര്യം അറിഞ്ഞത്.

ഇന്നും രജനി എവിടെ പോയാലും അന്വേഷിക്കുന്ന ഒരു മുഖമാണ് നിമ്മിയുടേത്. രജനി സൂപ്പർ താരമായിട്ടു പോലും നിമ്മി ഇതുവരെ തേടിയെത്തിട്ടില്ല. അദ്ദേഹത്തിനും കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല.. ഒന്നെങ്കിൽ നിമ്മി ഈ ലോകത്ത് ജീവിച്ചിപ്പില്ല. അല്ലെങ്കിൽ ലോകത്തിന്റെ എവിടെയോ ഇരുന്ന് സിനിമ പോസ്റ്റർ കാണുന്നുണ്ടാകും. ബാഷ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇത് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു- ദേവൻ പറഞ്ഞു.


Click it and Unblock the Notifications











