twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ശ്രീദേവി ദേവരാഗത്തില്‍ അഭിനയിച്ചത്, താരപത്‌നിയുടെ വെളിപ്പെടുത്തല്‍!

    |

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകളിലൊന്നാണ് ദേവരാഗം. 1996ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രത്തില്‍ അരവിന്ദ് സാമിയും ശ്രീദേവിയും ശരിക്കും ജീവിക്കുകയായിരുന്നു. എസ് എസ് കീരവാണിയൊരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ബാലതാരമായും നായികയായും ശ്രീദേവി നേരത്തെ സിനിമയിലുണ്ടെങ്കിലും ദേവരാഗത്തിലൂടെ ലഭിച്ച ജനപ്രീതി വളരെ വലുതായിരുന്നു.

    കെപിഎസി ലളിത, കോഴിക്കോട് നാരായണന്‍ നായര്‍, സീനത്ത്, നെടമുടി വേണു എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പും പുറത്തിറങ്ങിയിരുന്നു. പ്രണയവും വിരഹവും നിറഞ്ഞ ദേവരാഗമായിരുന്നു ശ്രീദേവി അവസാനമായി വേഷമിട്ട മലയാള സിനിമ.

     എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്ന്

    എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്ന്

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകളിലൊന്നാണ് ദേവരാഗം. അരവിന്ദ് സാമിയും ശ്രീദേവിയും മത്സരിച്ച് അഭിനയിച്ച ചിത്രം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

    ശ്രീദേവിയുടെ അവസാനത്തെ മലയാള സിനിമ

    ശ്രീദേവിയുടെ അവസാനത്തെ മലയാള സിനിമ

    സിനിമയില്‍ അമ്പത് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ശ്രീദേവി അഭിനയിച്ച ഒടുവിലത്തെ മലയാള ചിത്രം കൂടിയായിരുന്നു. വര്‍ഷങ്ങള്‍ ഒത്തിരിയായെങ്കിലും ഇന്നും ദേവരാഗം ആരാധകരുടെ മനസ്സിലുണ്ട്.

    വിഷ്ണുവും ലക്ഷ്മിയും

    വിഷ്ണുവും ലക്ഷ്മിയും

    അഗ്രഹാരത്തില്‍ പൂജയും കാര്യങ്ങളുമായി കഴിയുന്നതിനിടയിലാണ് ലക്ഷ്മിയെന്ന കിലുക്കാംപെട്ടിയുമായി വിഷ്ണു പ്രണയത്തിലാവുന്നത്. വിഷ്ണുവിനെ ആകര്‍ഷിക്കാനായി ലക്ഷ്മി കാണിക്കുന്ന പല കുസൃതികളും ചിത്രത്തെ രസകരമാക്കുന്നു.

    വിഷ്ണുവിന്റെ നിയോഗം

    വിഷ്ണുവിന്റെ നിയോഗം

    തന്റെ പിന്‍ഗാമിയായി വിഷ്ണുവിനെയായിരുന്നു അച്ഛന്‍ കരുതിയത്. ബ്രഹ്മചര്യം നിലനിര്‍ത്തി പൂജാകര്‍മ്മങ്ങളുമായി കഴിയുവാനായിരുന്നു വിഷ്ണുവിന്റെ നിയോഗം. എനനാല്‍ മകന്‍ പ്രണയത്തിലാണെന്നും ഇരുവരും തമ്മില്‍ വേര്‍പിരിയില്ലെന്നും അറിഞ്ഞതോടെ ആ പിതാവ് മകനെ ശപിക്കുന്നു. അതാവട്ടെ ഒന്നൊന്നര ട്വിസ്റ്റിലേക്കാണ് നീങ്ങിയത്.

    ലക്ഷ്മിയെ കണ്ടുമുട്ടുന്നു

    ലക്ഷ്മിയെ കണ്ടുമുട്ടുന്നു

    ലക്ഷ്മിയുടെ അച്ഛന്റെ ആഗ്രഹപ്രകാരം വിഷ്ണു ലക്ഷ്മിയുമായി അകലുന്നു. ഗത്യന്തരമില്ലാതെ മറ്റൊരു വിവാഹത്തിന് സമ്മതം മൂളിയ ലക്ഷ്മിയെ വിഷ്ണു കണ്ടുമുട്ടുന്ന രംഗം ഏതൊരു പ്രേക്ഷകനെയും കരയിപ്പിക്കും.

    ഇന്നും ഓര്‍ത്തിരിക്കുന്ന ഗാനരംഗങ്ങള്‍

    ഇന്നും ഓര്‍ത്തിരിക്കുന്ന ഗാനരംഗങ്ങള്‍

    മലയാള സിനിമയിലെ മികച്ച സംവിധായകരിലൊരാളായ ഭരതന്‍ സംവിധാനം ചെയ്ത ഈ പ്രണയസിനിമയിലെ രംഗങ്ങളും ഗാനവുമൊക്കെ ഇന്നും മലയാളി മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ശ്രീദേവിക്കും അരവിന്ദ് സാമിക്കും അവകാശപ്പെട്ടതാണ്.

    ശ്രീദേവിയും പോയി, അഭിനയജീവിതത്തില്‍ അമ്പത് പിന്നിട്ട ശ്രീദേവി അനശ്വരമാക്കിയ മലയാള ചിത്രങ്ങള്‍,കാണൂ!ശ്രീദേവിയും പോയി, അഭിനയജീവിതത്തില്‍ അമ്പത് പിന്നിട്ട ശ്രീദേവി അനശ്വരമാക്കിയ മലയാള ചിത്രങ്ങള്‍,കാണൂ!

    ജാന്‍വിയുടെ ആ മോഹം പൂവണിയുന്നതിന് മുന്‍പേ ശ്രീദേവി പോയി, അമ്മയുടെ പിന്തുണയില്ലാതെ ഇനി?ജാന്‍വിയുടെ ആ മോഹം പൂവണിയുന്നതിന് മുന്‍പേ ശ്രീദേവി പോയി, അമ്മയുടെ പിന്തുണയില്ലാതെ ഇനി?

    കീര്‍ത്തി സുരേഷിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് സിനിമാലോകം? അപമാനിക്കുന്നതിന് പരിധിയില്ലേ?കീര്‍ത്തി സുരേഷിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് സിനിമാലോകം? അപമാനിക്കുന്നതിന് പരിധിയില്ലേ?

    English summary
    Sridevi's best romantic Malayalam film in Devaragam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X